Get Updates
Get notified of breaking news, exclusive insights, and must-see stories!

കുരങ്ങിണി വനത്തിലെ കാട്ടുതീയിൽ ഒരു മരണം കൂടി.. ഇതോടെ ദുരന്തത്തിലെ മരണസംഖ്യ 17 ആയി

തേനി: തമിഴ്‌നാട്ടിലെ തേനി കുരങ്ങിണി വനത്തിലെ കാട്ടുതീയില്‍ അകപ്പെട്ട് പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു. മധുരയിലെ കെന്നത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആര്‍ സതീഷ് കുമാര്‍ ആണ് മരിച്ചത്. ഈറോഡ് സ്വദേശിയാണ് സതീഷ്. കാട്ടുതീയില്‍പ്പെട്ട് സതീഷിന് അറുപത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഇതോടെ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് 36 അംഗ വിനോദസഞ്ചാര സംഘം കുരങ്ങിണി വനത്തിലെ കാട്ടുതീയില്‍ അകപ്പെട്ടത്. ചെന്നൈ, ഈറോഡ് സ്വദേശികളായ വിദ്യാര്‍ത്ഥികളും ഐടി ജീവനക്കാരുമാണ് അപകടത്തില്‍പ്പെട്ടത്.

FIRE

വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായാണ് സംഘം കുരങ്ങിണി വനത്തില്‍ ട്രക്കിംഗിനായി എത്തിയത്. കാട്ടുതീ ദുരന്തത്തില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്. വിനോദ സഞ്ചാര സംഘത്തെ കുരങ്ങിണി വനത്തിലെത്തിച്ച ചെന്നൈ ട്രക്കിംഗ് ക്ലബ്ബിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ക്ലബ്ബിന്റെ ഉടമയായ പീറ്റര്‍ വാന്‍ഹേഗിനെതിരെ തമിഴ്‌നാട് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ചെന്നൈ ട്രക്കിംഗ് ക്ലബ്ബ് സ്ഥാപകനായ പീറ്റര്‍ വാന്‍ഹേഗ് ബെല്‍ജിയം സ്വദേശിയാണ്. ഐപിസി 337, 338, 304 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ക്ലബ്ബ് അംഗമായ പ്രഭുവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ് എന്ന് തേനി ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+