കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് ജയ്പൂരിലേക്കും പോകുമ്പോഴും പ്രശ്‌നങ്ങള്‍, പിന്നീട് സംഭവിച്ചത്, തുറന്ന് പറഞ്ഞ് സച്ചിന്‍

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ രണ്ടാമനായി തന്നെ കൊണ്ടുവന്ന ശ്രമങ്ങള്‍ തീര്‍ത്തും തെറ്റിപ്പോയെന്ന് സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസ് നേതൃത്വം ഒരിക്കലും അശോക് ഗെലോട്ടിന്റെ രണ്ടാമനായി എന്നെ കൊണ്ടുവരാന്‍ പാടില്ലായിരുന്നു. തനിക്കും ഒപ്പമുള്ള എംഎല്‍എമാര്‍ക്കുമെതിരെ കേസെടുത്തത് അതിലേറെ വലിയ പ്രശ്‌നമാണെന്നും സച്ചിന്‍ തുറന്നടിച്ചു. ഞാനും എനിക്കൊപ്പമുള്ളവരും പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം നടത്തിയിരുന്നു. 2013ല്‍ കോണ്‍ഗ്രസ് വെറും 21 സീറ്റിലേക്ക് ഒതുങ്ങി പോയിരുന്നു. പുതിയൊരു പാര്‍ട്ടിയെ കെട്ടിപ്പടുക്കാനാണ് രാഹുല്‍ ഗാന്ധി എന്നെ അയച്ചത്. എന്നാല്‍ അന്ന് ജയ്പൂരിലേക്ക് പോകാനിരുന്നപ്പോള്‍ പാര്‍ട്ടിയില്‍ പലര്‍ക്കും എന്റെ കഴിവിനെ കുറിച്ച് സംശയമായിരുന്നുവെന്നും പൈലറ്റ് പറഞ്ഞു.

1

അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. ഞങ്ങള്‍ നന്നായി അധ്വാനിച്ചു. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വിജയിക്കുകയും ചെയ്തു. ഞാനായിരുന്നു കോണ്‍ഗ്രസിനെ രാജസ്ഥാനില്‍ നയിച്ചത്. സര്‍ക്കാരുണ്ടാക്കാന്‍ ഞങ്ങള്‍ സഹായിച്ചു. എന്നാല്‍ നിതീകേടാണ് ഞങ്ങളോട് കാണിച്ചത്. വേണ്ടവിധത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പരിഗണിക്കപ്പെട്ടില്ല. എല്ലാ പരിധിയും കടന്ന് പ്രശ്‌നങ്ങള്‍ പോയപ്പോഴാണ് ശബ്ദമുയര്‍ത്താന്‍ തീരുമാനിച്ചതെന്നും സച്ചിന്‍ പറഞ്ഞു. ഇപ്പോള്‍ രാഹുല്‍ ഗാന്ധി എന്റെ എല്ലാ പ്രശ്‌നങ്ങളും കേട്ടെന്നും, അതിന് പരിഹാരം കാണാന്‍ തയ്യാറായെന്നും പൈലറ്റ് വ്യക്തമാക്കി.

രാജസ്ഥാനിലെ പ്രശ്‌നങ്ങളില്‍ എനിക്ക് സങ്കടമോ സന്തോഷമോ ഉണ്ടായിരുന്നില്ല. എന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ല എന്ന കാര്യം സത്യമായിരുന്നു. ഞങ്ങള്‍ പല കാര്യങ്ങളും ചെയ്യാന്‍ ശ്രമിച്ചെങ്കിലും പ്രശ്‌നങ്ങള്‍ കാരണം അതൊന്നും നടന്നില്ലെന്നും സച്ചിന്‍ പറഞ്ഞു. എന്നെ കുറിച്ച് ഗെലോട്ട് പറഞ്ഞ കാര്യങ്ങള്‍ ഒട്ടും ശരിയായില്ല. എന്ത് പ്രവര്‍ത്തിക്കുമ്പോഴും അതിലൊരു മാന്യത ഉണ്ടാവണം. അശോക് ഗെലോട്ട് ഒരു സീനിയര്‍ നേതാവാണ്. തെറ്റിദ്ധാരണങ്ങള്‍ എപ്പോഴുമുണ്ടാവും. പക്ഷേ അതൊന്നും പരസ്യമാക്കേണ്ടവയല്ല. ഇത്രയും കടുത്ത തീരുമാനമെടുത്തത്, ജനങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യുന്നത് ഉറപ്പാക്കാനാണെന്നും സച്ചിന്‍ പറഞ്ഞു.

അതേസമയം ഇതൊരിക്കലും ഒരുതിരിച്ചു വരവല്ല. കോണ്‍ഗ്രസിന്റെ ഭാഗം തന്നെയാണ് ഞാന്‍. അതുകൊണ്ട് തിരിച്ചുവരവെന്ന് പറയാനാവില്ല. അശോക് ഗെലോട്ട് എന്റെ സീനിയറാണ്. ഞങ്ങള്‍ മുമ്പ് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് ആദ്യമായിട്ടല്ല, അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോകുന്നത്. പാര്‍ട്ടിയില്‍ എനിക്ക് എന്ത് പദവി കിട്ടിയാലും പ്രശ്‌നമില്ല. കാരണം എനിക്ക് ജനങ്ങളുടെ പിന്തുണയുണ്ട്. രണ്ട് ദശാബ്ദങ്ങളാണ് ഒരുപാട് കാര്യങ്ങള്‍ പാര്‍ട്ടി എനിക്ക് തന്നിട്ടുണ്ട്. കഴിഞ്ഞ ആറരവര്‍ഷമായി രാജസ്ഥാനിലുണ്ട് ഞാന്‍. പാര്‍ട്ടിയിലെ പദവികള്‍ക്ക് വേണ്ടിയല്ല ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗെലോട്ട് പറഞ്ഞു.

English summary
there are apprehension about my appointment but i proved it wrong, says sachin pilot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X