കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായിപ്പോയെന്ന് പി ചിദംബരം

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിക്കൊന്ന ഭീകരന്‍ അഫ്‌സല്‍ ഗുരുവിന് യഥാര്‍ത്ഥത്തില്‍ ആക്രമണവുമായി ബന്ധമുണ്ടോ? ഈ സംശയം മറ്റാര്‍ക്കുമല്ല, മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനാണ്. ആക്രമണത്തില്‍ ഒരു പങ്കുമില്ലാത്ത ആളെയാണോ സര്‍ക്കാര്‍ തൂക്കിലേറ്റിയത്? അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ ചോദ്യം ചെയ്താണ് പി ചിദംബരം രംഗത്തെത്തിയത്.

2001ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണ കേസിലെ മുഖ്യ പ്രതിയായിരുന്നു അഫ്‌സല്‍ ഗുരു. അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ നിയമം ശരിയായ രീതിയിലല്ല നടപ്പാക്കിയതെന്ന് അരുന്ധതിയടക്കമുള്ള ആളുകള്‍ പറഞ്ഞതിനെ പിന്തുണയ്ക്കുകയാണ് ചിദംബരവും. കേസ് ശരിയായ രീതിയിലല്ല തീര്‍പ്പാക്കിയതെന്ന് ചിദംബരം പറയുന്നു.

p-chidambaram

ആക്രമണത്തില്‍ പങ്കുണ്ടായിരുന്നെങ്കില്‍ തന്നെ ജീവപര്യന്തം ശിക്ഷ മതിയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. കോടതികള്‍ ഇത് സംബന്ധിച്ച് എത്തിച്ചേര്‍ന്ന നിഗമനം എത്രത്തോളം ശരിയാണെന്ന് തനിക്ക് സംശയമുണ്ടെന്നും ചിദംബരം പറയുന്നു. അന്ന് ഇതിനെതിരെ ചിദംബരം പ്രതികരിച്ചിരുന്നില്ല. കാരണം, സര്‍ക്കാരിന്റെ ഭാഗമായിരുന്നുകൊണ്ട് കോടതിവിധിക്കെതിരെ സംസാരിക്കാനോ നിലപാടെടുക്കാനോ കഴിഞ്ഞിരുന്നില്ലെന്നാണ് ചിദംബരം പറഞ്ഞത്.

ജെഎന്‍യു വിദ്യാര്‍ത്ഥി പ്രശ്‌നത്തെക്കുറിച്ചും ചിദംബരം പ്രതികരിച്ചു. സ്വതന്ത്ര അഭിപ്രായത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ശരിയല്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

English summary
Afzal Guru's extent of involvement in Parliament attack was doubtful says P Chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X