കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിക് ടോക് അടക്കം നിരോധിച്ച 59 ചൈനീസ് ആപ്പുകൾക്കും പകരക്കാരുണ്ട്, അവ ഏതൊക്കെയെന്ന് അറിയാം

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയ്ക്ക് പല തരത്തിലുളള തിരിച്ചടികള്‍ നല്‍കുകയാണ് ഇന്ത്യ. ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌ക്കരിക്കാനുളള ക്യാംപെയ്ന്‍ നേരത്തെ തന്നെ രാജ്യത്ത് നടക്കുന്നുണ്ട്. അതിനിടെയാണ് 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ രാജ്യത്ത് നിരോധിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ജനപ്രിയമായിരുന്ന ആപ്പുകളായ ടിക് ടോക് അടക്കമുളളവയാണ് നിരോധിക്കപ്പെട്ടത്. ഹലോ, ബിഗ് ലൈബ്, വി മീറ്റ്, വി ചാറ്റ്, ഷെയര്‍ ഇറ്റ്, എക്‌സെന്റര്‍, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍ അടക്കമുളള ആപ്പുകള്‍ക്കാണ് നിരോധനം. സ്ഥിരമായി ഉപയോഗിച്ചിരുന്ന ആപ്പുകള്‍ക്ക് നിരോധനം വന്നതോടെ പകരം വഴികള്‍ തേടുകയാണ് ആളുകള്‍.

നിരോധിക്കപ്പെട്ട ചൈനീസ് ആപ്പുകള്‍ക്ക് പകരമായി, അതേ സേവനങ്ങള്‍ നല്‍കുന്ന മറ്റ് ഏതൊക്കെ ആപ്ലിക്കേഷനുകളാണ് ഉളളത് എന്നല്ലേ. നിരവധിയുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

app

ടിക് ടോക്, ഹലോ, വിഗോ വീഡിയോ, വി മേറ്റ് എന്നിവയ്ക്ക് പകരമായി മിത്രോന്‍, ബോലോ ഇന്ത്യ, ചിങ്കാരി, റോപോസോ, ഡബ്‌സ്മാഷ് പോലുളള ആപ്പുകള്‍ ഉപയോഗിക്കാം. ബയ്ഡു ട്രാന്‍സ്ലേറ്ററിന് പകരമായി ഗൂഗിള്‍ ട്രാന്‍സ്ലേറ്റും ഹൈ ട്രാന്‍സ്ലേറ്റും ഉപയോഗിക്കാം. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്‌സ്ആപ്പും വി മീറ്റീനും വി ചാറ്റിനും പകരമായി ഉപയോഗിക്കാം.

ഷെയര്‍ ഇറ്റ്, എക്‌സെന്റര്‍, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍ എന്നിവയ്ക്ക് പകരം ഫയല്‍സ് ഗോ, ഗൂഗിള്‍ ഡ്രൈവ്, ഡ്രോപ് ബോക്‌സ്, ഷെയര്‍ ഓള്‍, ജിയോ സ്വിച്ച്, സ്മാര്‍ട്ട് ഷെയര്‍, സെന്‍ഡ് എനിവെയര്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. യുസി ബ്രൗസറിനും ഡിസി ബ്രൗസര്‍, സിഎം ബ്രൗസര്‍ എന്നിവയ്ക്ക് പകരമായി ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ്, മെക്രോസോഫ്റ്റ് എഡ്ജ്, ഓപേറ, ജിയോ ബ്രൗസര്‍ എന്നിവ ഉപയോഗിക്കാം.

ക്ലബ് ഫാക്ടറി, റോംവ്, ഷെന്‍ എന്നിവയ്ക്ക് പകരമായി മിന്ത്ര, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, ലൈം റോഡ് എന്നിവ ഉപയോഗിക്കാം. ക്യാം സ്‌കാനറിന് പകരമായി അഡോബി സ്‌കാനും മെക്രോ സോഫ്റ്റ് ലെന്‍സും ഫോട്ടോ സ്‌കാനും ടാപ് സ്‌കാനും പോലുളള ആപ്പുകള്‍ ഉപയോഗിക്കാം. യൂ ക്യാം മേക്കപ്പിന് പകരം ബി612 ബ്യൂട്ടി ആന്‍ഡ് ഫില്‍റ്റര്‍ ക്യാമറയും ന്യൂസ് ഡോഗ്, ക്യു ക്യു ന്യൂസ് ഫീഡ് എന്നിവയ്ക്ക് പകരമായി ഗൂഗിള്‍ ന്യൂസ്, ആപ്പിള്‍ ന്യൂസ്, ഇന്‍ഷോര്‍ട്‌സ് എന്നിവയും ഉപയോഗിക്കാം.

English summary
There are many alternatives to 59 Chinese Apps banned in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X