കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര; ബിജെപിക്ക് ഉഗ്രന്‍ മറുപടിയുമായി കോണ്‍ഗ്രസ്, ആ പ്രതീക്ഷ നടക്കില്ല, ഞങ്ങള്‍ ഒറ്റക്കെട്ട്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമനിര്‍മ്മാണ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഇതിനോടകം തന്നെ വിവിധ തരത്തിലുള്ള വിവാങ്ങള്‍ക്കാണ് കാരണമായിരിക്കുന്നത്. തിരഞ്ഞെടുപ്പ് വൈകിയപ്പോള്‍ സര്‍ക്കാരും ഗവര്‍ണ്ണറും തമ്മില്‍ ഏറ്റമുട്ടുന്നതിനായിരുന്നു ആദ്യ ഘട്ടത്തില്‍ സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യണമെന്ന് സര്‍ക്കാര്‍ പല തവണ അപേക്ഷിച്ചെങ്കിലും ഗവര്‍ണ്ണര്‍ അതിന് തയ്യാറായില്ല.

Recommended Video

cmsvideo
Devendra Fadnavis have to face Ram Shinde now along with Eknath Khadse | Oneindia Malayalam

ഒടുവില്‍ കോവി‍ഡ് പ്രതിസന്ധി നിലനില്‍ക്കെ തന്നെ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. അങ്ങനെയാണ് മെയ് 21 ന് തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചത്. എന്നാല്‍ തുടര്‍ന്നും വിവാദങ്ങളുടെ കുത്തരങ്ങ് തന്നെയായിരുന്നു മഹാരാഷ്ട്രയില്‍ കണ്ടത്.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

9 സീറ്റുകളിലേക്കാണ് മഹാരാഷ്ട്രയില്‍ നിയമനിര്‍മ്മാണ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ അംഗബലം അനുസരിച്ച് 169 പേരുടെ പിന്തുണയുള്ള സര്‍ക്കാര്‍ പക്ഷത്തിന് 5 അംഗങ്ങളെ വിജയിപ്പിക്കാന്‍ സാധിക്കും. ഒരു അംഗത്തെ വിജയിപ്പിക്കാന്‍ 29 വോട്ടുകളാണ് വേണ്ടത്. 5 സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത് കഴിഞ്ഞാലും സര്‍ക്കാര്‍ പക്ഷത്ത് 24 വോട്ടുകള്‍ ശേഷിക്കും.

ബിജെപി പക്ഷത്ത്

ബിജെപി പക്ഷത്ത്

115 അംഗങ്ങളാണ് ബിജെപി പക്ഷത്തുള്ളത്. 3 സീറ്റില്‍ വിജയം ഉറപ്പുള്ള പ്രതിപക്ഷത്തിന് നാലാമത്തെ സീറ്റില്‍ വിജയിക്കുന്നതിന് ശേഷിക്കുന്ന 1 വോട്ട് മാത്രമാണ്. തിരഞ്ഞെടുപ്പ് നടന്നാല്‍ പോലും എംഎന്‍എസിന്‍റെ പിന്തുണയോടെ ബിജെപി നാല് സീറ്റിലും വിജയം ഉറപ്പിക്കാനാണ് സാധ്യത. ഇതോടെ തിരഞ്ഞെടുപ്പില്‍ മത്സരം ഒഴിവാക്കുന്നതിനായിരുന്നു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തീരുമാനിച്ചത്.

അനുകൂല ഘടകം

അനുകൂല ഘടകം

എന്നാല്‍ സര്‍ക്കാര്‍ പക്ഷത്ത് നിന്നും ആറാമത്തെ സീറ്റില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം തികച്ചും അപ്രതീക്ഷമായിരുന്നു. ബിജെപിയില്‍ ഉരുണ്ടു കൂടിയ പ്രശ്നങ്ങള്‍ അനുകൂല ഘടകമാക്കിയെടുക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. മുന്നണിയുടെ താല്‍പര്യങ്ങള്‍ മറിടകടന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് വരെ കോണ്‍ഗ്രസ് കടന്നിരുന്നു.

ശിവസേനയുടെ താല്‍പര്യം

ശിവസേനയുടെ താല്‍പര്യം

എന്നാല്‍ എന്‍സിപിയുടേയും ശിവസേനയുടേയും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പിന്‍വലിക്കുകയായിരുന്നു. ഉദ്ധവ് താക്കറെ മത്സരിക്കുന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പായതിനാല്‍ മത്സരം ഒഴിവാക്കുക എന്നതായിരുന്നു ശിവസേനയുടെ താല്‍പര്യത്തിന് പിന്നില്‍.

എംവിഎ സഖ്യത്തില്‍

എംവിഎ സഖ്യത്തില്‍

ശിവസേനയുടെ ആവശ്യം പരിഗണിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതോടെ വലിയ ആരോപണങ്ങളായിരുന്നു ബിജെപി അടക്കമുള്ളവര്‍ ഉന്നയിച്ചത്. എംവിഎ സഖ്യത്തില്‍ പടലപ്പിണക്കമാണെന്നും സര്‍ക്കാര്‍ ഉടന്‍ നിലപതിക്കുമെന്ന തരത്തിലൊക്കെയുള്ള പ്രചരണങ്ങള്‍ സജീവമായിരുന്നു.

പ്രതികരണം

പ്രതികരണം

ഇതോടെയാണ് ശിവസേനയുമായുള്ള ബന്ധത്തെക്കുറിച്ചും സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ കുറിച്ചും പ്രതികരണവുമായി കോണ്‍ഗ്രസ് പ്രതികരിച്ചത്. മഹാ വികാസ് അഘാഡി സര്‍ക്കാരില്‍ യാതൊരു അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനം സുഗമമായാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

ഒറ്റക്കെട്ടായി

ഒറ്റക്കെട്ടായി

സര്‍ക്കാര്‍ ഒറ്റക്കെട്ടയാണ് കോവിഡ‍് മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കുന്നത്. നിയമസഭയില്‍ ഞങ്ങളുടെ അംഗങ്ങളുടെ സംഖ്യ കുറവായതിനാല്‍ ഞങ്ങള്‍ രണ്ട് സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ഞങ്ങള്‍ക്ക് രണ്ടാം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള അംഗസംഖ്യ ഉണ്ടായിരുന്നില്ല. എന്നാല്‍ കൊവിഡ് 19 കാലമായതിനാല്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയുമാണ് ചെയ്തതെന്നുമാണ് കോണ്‍ഗ്രസ് നേതാവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ അശോക് ചവാന്‍ വ്യക്തമാക്കിയത്.

പാര്‍ട്ടിയുമായുള്ള ബന്ധം

പാര്‍ട്ടിയുമായുള്ള ബന്ധം

മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായുള്ള ബന്ധം വളരെ സുഗമമായി മുന്നോട്ട് പോകുന്നുവെന്നും മികച്ച ഭരണം കാഴ്ചവെക്കുന്നതിന് വേണ്ടിയാണ് മൂന്നു പാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. മറ്റ് തരത്തിലുള്ള അഭ്യൂഹങ്ങളെല്ലാം അനാവശ്യമാണ്. സര്‍ക്കാറിന്‍റെ കെട്ടുറപ്പിന് യാതൊരു വെല്ലുവിളിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി പക്ഷത്തും

ബിജെപി പക്ഷത്തും

അതേസമയം, കൗണ്‍സിലിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും ബിജെപി പക്ഷത്തും വലിയ പൊട്ടിത്തെറികള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. തന്നെ ബിജെപി പല ഘട്ടങ്ങളിലും മാറ്റിനിര്‍ത്തുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെ പരസ്യമായി രംഗത്തെത്തി. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് അദ്ദേഹം നടത്തുന്നത്.

ഖഡ്സെ

ഖഡ്സെ

എംഎല്‍എസി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്ന നേതാവായിരുന്നു ഖഡ്സെ. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ ഖഡ്സെ തഴയപ്പെട്ടു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിക്കെതിരെ പരസ്യമായി ആരോപണങ്ങളുന്നയിച്ച് ഖഡ്സെ രംഗത്തെത്തിയത്. തന്റെ രാഷ്ട്രീയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് കോവിഡ് പ്രതിസന്ധിക്ക് ശേഷം അറിയിക്കുമെന്ന അദ്ദേഹത്തിന്‍റെ പ്രസ്താവനയ്ക്ക് വലിയ രാഷ്ട്രീയ മാനങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തുന്നത്

മുതിര്‍ന്ന നേതാക്കളുമായി

മുതിര്‍ന്ന നേതാക്കളുമായി

40 വര്‍ഷത്തിലേറെയായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന എന്നെപ്പോലെയുള്ളവര്‍ക്കെതിരെ നടക്കുന്ന ഗൂഡാലോചനയാണ് ഇതെന്നായിരുന്നു സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ഖഡ്‌സെ പ്രതികരിച്ചത്. തന്നോട്ട് ഇത്തരം അനീതി കാണിച്ചതിനെതിരെ മുതിര്‍ന്ന നേതാക്കളുമായി ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 നേതാക്കള്‍ വാളയാറിൽ പോയതിനെ വിമര്‍ശിക്കുന്നവരോട്; ആ ജനപ്രതിനിധികളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു നേതാക്കള്‍ വാളയാറിൽ പോയതിനെ വിമര്‍ശിക്കുന്നവരോട്; ആ ജനപ്രതിനിധികളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു

 ആദ്യ ശ്രമിക് ട്രെയിന്‍ ദില്ലിയില്‍ നിന്നും കേരളത്തിലെത്തി; രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി ആദ്യ ശ്രമിക് ട്രെയിന്‍ ദില്ലിയില്‍ നിന്നും കേരളത്തിലെത്തി; രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി

English summary
there are no differences within the maha vikas aghadi says ashok chauhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X