Get Updates
Get notified of breaking news, exclusive insights, and must-see stories!

വിധവകളില്ലാത്ത ഗ്രാമം, വിചിത്രമായ ആചാരങ്ങള്‍, ഭര്‍ത്താവ് മരിച്ചാല്‍ പേരക്കുട്ടിയെ വിവാഹം കഴിക്കും

ബെഹന്‍ഗ: മധ്യപ്രദേശിലെ ഈ ഗ്രാമത്തില്‍ വിധവകളില്ല, എല്ലാ സ്ത്രീകളും വിവാഹിതരാണ്. ഗ്രാമത്തിലെ വിചിത്രമായ ആചാരങ്ങള്‍ കേട്ടാല്‍ വിശ്വസിക്കാന്‍ കഴിയില്ല. വിവാഹത്തിന്റെ സങ്കല്‍പങ്ങള്‍ വരെ മാറ്റി മറിക്കും.

ഭര്‍ത്താവ് മരിച്ചാല്‍ ആ കുടുംബത്തില്‍ അടുത്ത അവിവാഹിതനെ കണ്ടെത്തി വിവാഹം കഴിക്കണം. അത് പേരക്കുട്ടിയാണെങ്കിലും വിവാഹം കഴിക്കണം എന്നതാണ് ഗ്രാമത്തിലെ ആചാരം. ആറാം വയസ്സില്‍ മുത്തശ്ശിയെ വിവാഹം കഴിച്ച കഥകളുമുണ്ട്.

 വിധവ

വിധവ


ഈ ഗ്രാമത്തില്‍ വിധവകളില്ല, എല്ലാ സ്ത്രീകളും ഭര്‍ത്താവ് മരിച്ച് പത്ത് ദിവസത്തിനുള്ളില്‍ അടുത്ത വിവാഹം കഴിക്കും. അതാണ് ഗ്രാമത്തിലെ ആചാരം.

 മാനദണ്ഡം

മാനദണ്ഡം


ഭര്‍ത്താവ് മരിച്ചു കഴിഞ്ഞാല്‍ ആ കുടുംബത്തിലെ അടുത്ത അവിവാഹിതന്‍ ആരാണോ അയാളെ വിവാഹം കഴിക്കണം എന്നാണ് ആചാരം. ചിലപ്പോള്‍ ആ കുടുംബത്തില്‍ പേരക്കുട്ടിയാണ് അടുത്ത ആണ്‍കുട്ടിയെങ്കിലും വിവാഹം കഴിക്കണം.

പുരുഷന്‍ ഇല്ലെങ്കില്‍

പുരുഷന്‍ ഇല്ലെങ്കില്‍


ഭര്‍ത്താവ് മരിച്ച സ്ത്രീയ്ക്ക് വിവാഹം കഴിക്കാന്‍ കുടുംബത്തില്‍ മറ്റാരും ഇല്ലെങ്കിലോ ആരും തയ്യാറാവാത്ത സാഹചര്യം വന്നാലോ വളയിടല്‍ ചടങ്ങ് നടത്തും. ഗ്രാമത്തിലെ മുതിര്‍ന്ന ആരെങ്കിലും വെള്ളിക്കൊണ്ടുണ്ടാക്കിയ വള സ്ത്രീയ്ക്ക് അണിയിക്കുന്നതോടെ അവള്‍ വിവാഹിതയായി തന്നെ കണക്കാകും പിന്നീട് കഴിയുന്നത് അവരുടെ വീട്ടിലായിരിക്കും.

മുത്തശ്ശിയെ വിവാഹം കഴിക്കേണ്ടി വന്നു

മുത്തശ്ശിയെ വിവാഹം കഴിക്കേണ്ടി വന്നു


ആറാം വയസ്സില്‍ മുത്തശ്ശിയെ വിവാഹം കഴിക്കേണ്ടി വന്നു
ആറാം വയസ്സില്‍ മുത്തച്ഛന്‍ മരിക്കുമ്പോള്‍ പതിറാം എന്ന ആണ്‍കുട്ടിയ്ക്ക് ആറ് വയസാണ്. അന്ന് 60 വയസ്സുള്ള മുത്തശ്ശിയെ വിവാഹം കഴിക്കേണ്ടി വന്നു. പിന്നീട് എല്ലാ ചടങ്ങിലും ഭാര്യയും ഭര്‍ത്താവുമായാണ് ഇവര്‍ പങ്കെടുക്കുന്നത്. എന്നാല്‍ അവര്‍ തമ്മില്‍ പ്രായത്തില്‍ അന്തരമുള്ളതിനാല്‍ ശാരീരിക അടുപ്പം ഉണ്ടാകണമെന്നില്ല.

വിവാഹം

വിവാഹം


ഭര്‍ത്താവ് മരിച്ചതിന് ശേഷം ഭര്‍തൃസഹോദരനെയും, കൊച്ചുമകനെയും എന്നിങ്ങനെ പലരെയും വിവാഹം കഴിച്ച് ജീവിക്കുന്നവര്‍ ധാരാളമാണ്. പ്രായത്തിന് അധികം വ്യത്യാസം ഇല്ലാത്തവര്‍ ഒന്നിച്ച് സന്തോഷത്തോടെ കഴിയുന്ന കുടുംബങ്ങളുമുണ്ട്.

വിവാഹം കഴിക്കാം

വിവാഹം കഴിക്കാം


ഒരിക്കല്‍ കൂടി വിവാഹം കഴിക്കാം
പ്രായത്തില്‍ ഒരുപാട് വ്യത്യാസം ഉള്ളവരെ വിവാഹം കഴിക്കുന്ന ആണ്‍കുട്ടികള്‍ക്ക് മുതിര്‍ന്ന് കഴിയുമ്പോള്‍ ഒരിക്കല്‍ കൂടി വിവാഹം കഴിക്കുന്നതിന് ഗ്രാമത്തിലെ ആചാരം അനുവദിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+