യാക്കൂബിന്റെ വധശിക്ഷയ്ക്കെതിരായ എംപിമാര്‍ തീവ്രവാദികളെന്ന് സ്വാധ്വി പ്രാചി
ദില്ലി: വിവാദ പ്രസ്താവനകളുമായി മാധ്യമങ്ങളില്‍ ശ്രദ്ധനേടിയ വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാധ്വി പ്രാചി വിവാദ പരാമര്‍ശവുമായി വീണ്ടും രംഗത്ത്. പാര്‍ലമെന്റില്‍ തീവ്രവാദികളുണ്ടെന്നാണ് സ്വാധ്വി പ്രാചിയുടെ പ്രസ്താവന. യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കെതിരെ നിന്ന പാര്‍ലമെന്റ് അംഗങ്ങളെയാണ് അവര്‍ തീവ്രവാദികളാക്കിയിരിക്കുന്നത്.
ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിന്നു അവര്‍. ഇന്ത്യന്‍ ജനതയെ കൊന്നൊടുക്കിയ തീവ്രവാദിയെ തൂക്കിലേറ്റുന്നതിന് എതിരെ നിന്നവര്‍ തീവ്രവാദികളാണ്. ഇത്തരത്തില്‍ ഒന്നോ രണ്ടോ പേര് പാര്‍ലമെന്റിലുണ്ടെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് അംഗങ്ങളായ ശശി തരൂരും ദിഗ് വിജയ് സിങ്ങുമായിരുന്നു യാക്കൂബ് വിഷയത്തില്‍ ബിജെപിയെ വിമര്‍ശിച്ചത്.

കഴിഞ്ഞദിവസം കാശ്മീരില്‍ വെച്ച് രണ്ട് ബിഎസ്എഫ് ജവാന്മാരെ കൊലപ്പെടുത്തിയ തീവ്രവാദി മുഹമ്മദ് നവേദിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാളെ വിഎച്ച്പിക്ക് വിട്ടുതരണമെന്നായിരുന്നു സ്വാധ്വി പ്രാചിയുടെ മറുപടി. വിഎച്ച്പിക്ക് വിട്ടുനല്‍കിയാല്‍ തീവ്രവാദിയെ ഒരു പാഠം പഠിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
നേരത്തെ സര്‍ക്കാരിന് മോശം പ്രതിച്ഛായയുണ്ടാക്കുന്നവിധം പരാമര്‍ശം നടത്തിയതിനാല്‍ ബിജെപി സ്വാധ്വി പ്രാചിയുമായി അത്ര അടുപ്പത്തിലല്ല. സ്വാധ്വി പ്രാചിയുടെ പുതിയ പ്രസ്താവന ഇതിനകം തന്നെ വിവാദത്തിലായിട്ടുണ്ട്. എംപിമാരെ അപമാനിക്കുകയാണ് സ്വാധ്വി പ്രാചി ചെയ്തിരിക്കുന്നതെന്നും ഇക്കാര്യം പാര്‍ലിമെന്റില്‍ ഉയര്‍ത്തിക്കാട്ടുമെന്നും ജെഡിയു നേതാവ് കെ സി ത്യാഗി പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications