കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാക്കൂബിന്റെ വധശിക്ഷയ്‌ക്കെതിരായ എംപിമാര്‍ തീവ്രവാദികളെന്ന് സ്വാധ്വി പ്രാചി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വിവാദ പ്രസ്താവനകളുമായി മാധ്യമങ്ങളില്‍ ശ്രദ്ധനേടിയ വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാധ്വി പ്രാചി വിവാദ പരാമര്‍ശവുമായി വീണ്ടും രംഗത്ത്. പാര്‍ലമെന്റില്‍ തീവ്രവാദികളുണ്ടെന്നാണ് സ്വാധ്വി പ്രാചിയുടെ പ്രസ്താവന. യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരെ നിന്ന പാര്‍ലമെന്റ് അംഗങ്ങളെയാണ് അവര്‍ തീവ്രവാദികളാക്കിയിരിക്കുന്നത്.

ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിന്നു അവര്‍. ഇന്ത്യന്‍ ജനതയെ കൊന്നൊടുക്കിയ തീവ്രവാദിയെ തൂക്കിലേറ്റുന്നതിന് എതിരെ നിന്നവര്‍ തീവ്രവാദികളാണ്. ഇത്തരത്തില്‍ ഒന്നോ രണ്ടോ പേര്‍ പാര്‍ലമെന്റിലുണ്ടെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് അംഗങ്ങളായ ശശി തരൂരും ദിഗ് വിജയ് സിങ്ങുമായിരുന്നു യാക്കൂബ് വിഷയത്തില്‍ ബിജെപിയെ വിമര്‍ശിച്ചത്.

sadhvi-prachi

കഴിഞ്ഞദിവസം കാശ്മീരില്‍ വെച്ച് രണ്ട് ബിഎസ്എഫ് ജവാന്മാരെ കൊലപ്പെടുത്തിയ തീവ്രവാദി മുഹമ്മദ് നവേദിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാളെ വിഎച്ച്പിക്ക് വിട്ടുതരണമെന്നായിരുന്നു സ്വാധ്വി പ്രാചിയുടെ മറുപടി. വിഎച്ച്പിക്ക് വിട്ടുനല്‍കിയാല്‍ തീവ്രവാദിയെ ഒരു പാഠം പഠിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

നേരത്തെ സര്‍ക്കാരിന് മോശം പ്രതിച്ഛായയുണ്ടാക്കുന്നവിധം പരാമര്‍ശം നടത്തിയതിനാല്‍ ബിജെപി സ്വാധ്വി പ്രാചിയുമായി അത്ര അടുപ്പത്തിലല്ല. സ്വാധ്വി പ്രാചിയുടെ പുതിയ പ്രസ്താവന ഇതിനകം തന്നെ വിവാദത്തിലായിട്ടുണ്ട്. എംപിമാരെ അപമാനിക്കുകയാണ് സ്വാധ്വി പ്രാചി ചെയ്തിരിക്കുന്നതെന്നും ഇക്കാര്യം പാര്‍ലിമെന്റില്‍ ഉയര്‍ത്തിക്കാട്ടുമെന്നും ജെഡിയു നേതാവ് കെ സി ത്യാഗി പറഞ്ഞു.

English summary
There are terrorists in Parliament says VHP leader Sadhvi Prachi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X