കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലില്ലായ്മ... ഉയരുന്ന ഇന്ധന വില, മോദി സര്‍ക്കാരിനെ രണ്ടാം വട്ടത്തില്‍ കാത്തിരിക്കുന്നത് നിരവധി സാമ്പത്തിക വെല്ലുവിളികള്‍!!

Google Oneindia Malayalam News

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയം നേടിയെങ്കിലും ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പത്തിക വ്യവസ്ഥയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍.

പരിഷ്‌ക്കരണങ്ങള്‍

പരിഷ്‌ക്കരണങ്ങള്‍

മോദി സര്‍ക്കാരിന്റെ ആദ്യ കാലഘട്ടത്തില്‍ ജിഎസ്ടി അടക്കം നിരവധി സാമ്പത്തിക പരിഷക്കരണ പദ്ധതികളാണ് കൊണ്ടു വന്നത്. ഇത്തരം പരിഷ്‌കരണങ്ങള്‍ 2017-18 കാലയളവില്‍ ലോക ബാങ്ക് റാങ്കിംഗില്‍ 23ാം സ്ഥാനത്ത് നിന്നും 77ാം സ്ഥാനത്തേക്കെത്തിച്ചു.

പക്ഷേ ചുവപ്പു നാടകളും സംരക്ഷണ വാദവും കുറച്ച് കൊണ്ട് മോദി കാര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിദേശ കമ്പനികളായ ആമസോണിനും വാള്‍മാര്‍ട്ടുമടക്കമുള്ള നിരവധി ഇ കൊമേഴ്‌സ് സംരഭങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ ഡിസംബറില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

പ്രഥമ പരിഗണന

പ്രഥമ പരിഗണന

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് മോദി സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കേണ്ടതുണ്ട്. ഇതിനായി വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുകയും ബിസിനസ്സ് എളുപ്പമാക്കുകയും ചെയ്ത് സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്ന് ഫണ്ട് അഡൈ്വസേഴ്‌സ് ഇന്തേഷ്യയുടെ ചെയര്‍ഫേഴ്‌സണ്‍ പ്രദീപ് ഷാ പറയുന്നു.

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ

ഓരോ മാസവും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ തൊഴിലവസരങ്ങള്‍ തേടി സമൂഹത്തിലേക്ക് വരുന്ന സാഹചര്യത്തില്‍ മതിയായ തൊഴില്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിനെ കുറിച്ച് ഈയിടെ പുറത്തു വന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി വെച്ചിരുന്നു. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണ്. അതായത് 1970ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്.

കഴിഞ്ഞ വര്‍ഷം 19 മില്യണ്‍ ആളുകളാണ് ഇന്ത്യന്‍ റെയില്‍വെയിലെ 63,000 അവസരങ്ങളിലേക്ക് അപേക്ഷ നല്‍കിയത്. തൊഴിലവസരങ്ങളും തൊഴില്‍ തേടുന്നവരുടെയും ഇടയിലുള്ള അന്തരമാണ് ഇത് വെളിവാക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ മെച്ചപ്പെടുത്താനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും മോദി സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കണമെന്ന് മാനേജ്‌മെന്റ് സ്ഥാപനമായ അമൃത് ഇന്‍ക് കമ്പനിയിലെ ഗുഞ്ജന്‍ ബാഗ്ല പറയുന്നു.

എണ്ണ

എണ്ണ

80 ശതമാനത്തിലധികം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് ഇറാനില്‍ നിന്നും വെനസ്വേലയില്‍ നിന്നുമാണ്. ഇതാകട്ടെ യുഎസ് സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ഇപ്പോള്‍ നിര്‍ത്തിയിരിക്കുകയാണ്. ഇറാനില്‍ നിന്നും എണ്ണ വാങ്ങാനുള്ള അനുമതി വാഷിംഗ്ടണില്‍ നിന്നും നേരത്തെ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ മെയ് 1ന് അതിന്റെ കാലാവധി അവസാനിച്ചു.

സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഡോളര്‍ വ്യവസ്ഥയില്‍ കൂടുതല്‍ പണം നല്‍കി ക്രൂഡ് ഓയില്‍ വാങ്ങേണ്ട സ്ഥിതിയാണ് നിലവില്‍ ഇന്ത്യയുടേത്. ഏതെങ്കിലും തരത്തിലുള്ള എണ്ണ വില വര്‍ധനവ് ഉദാഹരണത്തിന് നിരന്തരം പ്രശ്‌നങ്ങള്‍ പുകയുന്ന മിഡില്‍ ഈസ്റ്റില്‍ അസംസ്‌കൃത എണ്ണയുടെ വില പെട്ടെന്ന് ഉയര്‍ന്നേക്കാം. ഇത് വഴി രാജ്യത്ത് വന്‍തോതിലുള്ള പണപ്പെരുപ്പമുണ്ടായേക്കും.

English summary
There is a huge economic crisis waiting for Narendra Modi's government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X