ചികിത്സ നടത്താന്‍ അറിയാത്ത ഡോക്ടറുടെ അവസ്ഥയാണ് മോദിക്കെന്ന് ശശി തരൂര്‍
ദില്ലി: വിവാദ പ്രസ്താവനയുമായി ശശി തരൂര്‍ എം.പി രംഗത്ത്. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് ശശി തരൂര്‍ ആഞ്ഞടിച്ചത്. രോഗം കണ്ടുപിടിച്ചിട്ട് ചികിത്സ നടത്താന്‍ അറിയാത്ത ഡോക്ടറുടെ അവസ്ഥയാണ് മോദിക്കെന്നാണ് തരൂര്‍ പറഞ്ഞത്.
വലിയ പ്രസംഗങ്ങളും വാഗ്ദാനങ്ങളും മോദി നടത്തുന്നുണ്ട്. എന്നാല്‍, പറയുന്നതൊക്കെ നടപ്പാക്കുന്ന കാര്യത്തില്‍ ഏറെ പിന്നോക്കമാണെന്നാണ് ശശി തരൂര്‍ പറയുന്നത്. മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ക്കൊക്കെ പിന്നീട് മോദി ശ്രദ്ധ കാണിക്കുന്നില്ലെന്നും തരൂര്‍ കുറ്റപ്പെടുത്തി.

മനസ്സില്‍ പതിയുന്ന പ്രസംഗമാണ് മോദിയുടേത്, എന്നാല്‍ പറയുന്ന കാര്യങ്ങള്‍ക്ക് പിന്നീട് പരിഗണന നല്‍കാറില്ല. പിന്നെ ഇത്തരം പ്രസംഗങ്ങളും വാഗ്ദാനങ്ങളും കൊണ്ട് എന്തു പ്രയോജനമാണുള്ളതെന്നും ശശി തരൂര്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതി ഇപ്പോള്‍ വെറും പേരു മാത്രമായിരിക്കുന്നു. ഇത്തരം പദ്ധതികള്‍ വെറും ഫോട്ടോയെടുക്കല്‍ ചടങ്ങു മാത്രമായി ഒതുങ്ങിപ്പോയെന്നും ശശി തരൂര്‍ പറഞ്ഞു.












Click it and Unblock the Notifications