ബാപ്പുവിന്റെ ജീവിതത്തില്‍ നിന്നും ചിന്തയില്‍ നിന്നും വളരെ അധികം പഠിക്കാനുണ്ട്: നരേന്ദ്രമോദി
ദില്ലി: ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാഗാന്ധിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രിയപ്പെട്ട ബാപ്പുവിനെ ഞങ്ങള്‍ നമിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും ചിന്തയില്‍ നിന്നും ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.
അഭിവൃദ്ധിയും അനുകമ്പയുമുള്ള ഒരു രാജ്യത്തെ സൃഷ്ടിക്കുന്നതിന്റെ ബാപ്പുവിന്റെ ആശങ്ങള്‍ നമ്മെ സഹായിക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.മഹാത്മാഗാന്ധി അന്ത്യ വിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തി മോദി അദ്ദേഹത്തിന് പുഷ്പാര്‍ച്ചന നടത്തി.













Click it and Unblock the Notifications