കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമിതാക്കള്‍ക്ക് മാത്രമേ ഈ പാര്‍ക്കില്‍ പ്രവേശനമുള്ളൂ... അധികൃതര്‍ പറയുന്ന കാരണം ഇതാണ്...

  • By ഭദ്ര
Google Oneindia Malayalam News

വിശാഖപട്ടണം: ആന്ധപ്രദേശ് വനം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വന്യ ജീവി സംരക്ഷണകേന്ദ്രമാണ് കമ്പലകൊണ്ട പാര്‍ക്ക്. പ്രകൃതി സ്‌നേഹികളായ ഒരായിരം പേര്‍ സന്ദര്‍ശിച്ചുക്കൊണ്ടിരുന്ന പാര്‍ക്ക് ഇന്ന് അറിയപ്പെടുന്നത് കമിതാക്കളുടെ പാര്‍ക്ക് എന്നാണ്.

കമിതാക്കള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പാര്‍ക്കില്‍ പ്രവേശനം അനുവദിക്കുന്നത്. ഒറ്റയ്ക്ക് എത്തുന്നവര്‍ക്ക് ഇവിടെ പ്രവേശനമില്ല. കാമുകനെയോ കാമുകിയെയോ കൊണ്ടു വരൂ ഞങ്ങള്‍ കടത്തി വിടാം എന്ന മറുപടിയാണ് സെക്യൂരിറ്റി ജീവനക്കാരില്‍ നിന്നും കേള്‍ക്കുക. ഇതിന് കാരണവും ഇവര്‍ പറയുന്നുണ്ട്.

കമ്പലകൊണ്ട പാര്‍ക്ക്

കമ്പലകൊണ്ട പാര്‍ക്ക്


ആന്ധ്രയിലെ വന്യ ജീവി സംരക്ഷണകേന്ദമാണ് കമ്പലകൊണ്ട പാര്‍ക്ക്. 71 സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലുളള നിത്യഹരിത വനമാണിത്. വംശനാശം സംഭവിച്ചുക്കൊണ്ടിരിക്കുന്ന അപൂര്‍വ്വ ജീവജാലങ്ങള്‍ ഇവിടെയുണ്ട്.

പ്രവേശനമില്ല

പ്രവേശനമില്ല


ദിനംപ്രതി പാര്‍ക്കില്‍ എത്തുന്നത് നൂറുക്കണക്കിന് ടൂറിസ്റ്റുകളാണ്. എന്നാല്‍ ആര്‍ക്കും ഇവിടെ പ്രവേശനമില്ല. ഒറ്റയ്ക്ക് എത്തുന്നവരെ പാര്‍ക്കിലേക്ക് കടത്തിവിടാന്‍ ഗാര്‍ഡുകള്‍ അനുവദിക്കുന്നില്ല.

 കാമിതാക്കളുടെ പാര്‍ക്ക്

കാമിതാക്കളുടെ പാര്‍ക്ക്


കാമുകനോ, കാമുകിയോ കൂടെയുണ്ടെങ്കില്‍ മാത്രം പാര്‍ക്കില്‍ പ്രവേശനം അനുവദിക്കും. ഇപ്പോള്‍ കമിതാക്കളുടെ പാര്‍ക്ക് എന്ന പേരിലാണ് കമ്പലകൊണ്ട പാര്‍ക്ക് അറിയപ്പെടുന്നത്.

 അധികൃതര്‍ പറയുന്ന കാരണം

അധികൃതര്‍ പറയുന്ന കാരണം

71 സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലുളള വനമാണിത്. ഇവിടെ ഒറ്റയ്ക്ക് എത്തുന്നവര്‍ ആത്മഹത്യ ചെയ്യുന്നതിനോ അരുവിയില്‍ മുങ്ങി മരിക്കുന്നതിനോ കാരണമുണ്ട് എന്നാണ് അധികൃതര്‍ പറയുന്ന കാരണം.

 കമിതാക്കള്‍ ആത്മഹത്യ ചെയ്യില്ലേ?

കമിതാക്കള്‍ ആത്മഹത്യ ചെയ്യില്ലേ?


ആത്മഹത്യ ചെയ്യും എന്ന കാരണത്താല്‍ പ്രവേശനം നിഷേധിക്കുന്ന അധികൃതരോട് ചോദിക്കാനുള്ളത് ഒന്ന് മാത്രം... കമിതാക്കള്‍ ആത്മഹത്യ ചെയ്യില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ?

 പ്രകൃതി സ്‌നേഹികള്‍ എന്ത് ചെയ്യണം?

പ്രകൃതി സ്‌നേഹികള്‍ എന്ത് ചെയ്യണം?

പ്രകൃതിയെ കാണാനും അറിയാനും ഇവിടെ എത്തുന്നവര്‍ ഇനി എന്തു ചെയ്യണം എന്നതിന്റെ ഉത്തരം അധികൃതര്‍ പറയണം. കാടു കാണാന്‍ ആദ്യം പ്രണയിക്കണോ... പ്രണയിക്കാന്‍ വേണ്ടി കാട്ടില്‍ എത്തണോ?

12 കോടി എടുത്ത് നവീകരണം നടത്തുന്നത് ആര്‍ക്കുവേണ്ടി

12 കോടി എടുത്ത് നവീകരണം നടത്തുന്നത് ആര്‍ക്കുവേണ്ടി


വേള്‍ഡ് ബാങ്കില്‍ നിന്നും പാര്‍ക്ക് നവീകരിക്കുന്നതിന് വേണ്ടി 12 കോടി രൂപയാണ് എടുത്തിരിക്കുന്നത്. നവീകരണം നടത്തുന്നത് കമിതാക്കള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാനാണോ?

English summary
Kambalakonda eco-tourism park is now in news for a wrong reason: the management is denying entry to singles. “You have to come with a girl friend or with other friends. We cannot allow a single person,” is the reply the security guards are giving to the visitors, wanting to go alone into the park.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X