ഇനി ഫുള്‍ പാസ് ഇല്ല, അഞ്ചിലും എട്ടിലും പരീക്ഷ, പഠിച്ചവര്‍ മാത്രം ജയിച്ചാല്‍ മതി
ദില്ലി: എട്ടാം ക്ലാസ്സ് വരെ പഠിക്കുന്നവരും പഠിക്കാത്തവരും ഒരു പോലെ ജയിച്ച് അടുത്ത ക്ലാസ്സിലേക്ക് പ്രവേശിക്കുന്ന സമ്പ്രദായം ഇനി ഇല്ല. പഠിച്ചവര്‍ മാത്രം ജയിച്ച് അടുത്ത ക്ലാസ്സിലേക്ക് പോയാല്‍ മതി.
അഞ്ചിലും എട്ടിലും പരീക്ഷ നടത്തി ജയിക്കുന്നവരെ മാത്രം അടുത്ത ക്ലാസ്സിലേക്ക് കടത്തിവിടുന്ന പുതിയ വിദ്യാഭ്യാസ രീതിയിക്ക് തുടക്കം കുറിക്കാന്‍ പോവുകയാണ് കേന്ദ്രസര്‍ക്കാര്‍. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം കുറഞ്ഞു വരുന്നു എന്ന സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് പുതിയ രീതി അവലംബിക്കാന്‍ പോകുന്നത്.

2010ല്‍ പതിനാല് വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമം നടപ്പായത്തോടെയാണ് എട്ടാം ക്ലാസ്സ് വരെ വിജയപ്പിക്കല്‍ വന്നത്. മുതലാണ് എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളെ തോല്‍പ്പിക്കരുത് എന്ന ചട്ടം വന്നത്. ഇതോട്ടെ എല്ലാ കുട്ടികളും ഫുള്‍ പാസ് ആകുന്ന അവസ്ഥയിലെത്തി. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ പഠനനിലവാരം പോലുമില്ലാതെയായി.
രാജസ്ഥാനിലെ വാസുദേവ് ദേവ്‌നാനിയുടെ നേതൃത്വത്തിലുള്ള എട്ട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ സമിതിയാണ് പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചത്. പഴയ നിയമം പുനപരിശോധിച്ച് കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതിയുമായി ധാരണയിലെത്തിയശേഷം മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിച്ചിരുന്നു.
കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പുതിയ രീതിയക്ക് അനുകൂലമായാണ് മറുപടി നല്‍കിയിരിക്കുന്നത്. തോല്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാമത്ത് അവസരം നല്‍കുന്നതും സപ്ലിമെന്ററി ക്ലാസ്സുകള്‍ വെയ്ക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.












Click it and Unblock the Notifications