കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകന്‍റെ കൊലപാതകം: ഫ്രാന്‍സിന് പിന്തുണയുമായി ഇന്ത്യ, തീവ്രവാദത്തിന് ഒരു ന്യായീകരണവുമില്ല

Google Oneindia Malayalam News

ദില്ലി: പ്രവാചക നിന്ദയാരോപിച്ച് കൊലചെയ്യപ്പെട്ട അധ്യാപകനെ ആദരിച്ചതിന്‍റെ പേരില്‍ അറബ് രാഷ്ട്രങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ഫ്രാന്‍സിന് പിന്തുണയുമായി ഇന്ത്യ. ഫ്രഞ്ച് പ്രസിഡന്റിനെതിരായ വ്യക്തിപരമായ ആക്രമണത്തെ അപലപിച്ചുകൊണ്ടാണ് ഇന്ത്യ രംഗത്തെത്തിയത്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെതിരെ തുര്‍ക്കി നേതാവ് ത്വയ്യിബ് ഏര്‍ദോഗാന്‍ നടത്തിയ വിമര്‍ശനങ്ങളെ ഇന്ത്യ അപലപിക്കുകയും ചെയ്തു.

ലീഗിനെ സഹായിക്കുന്നതിനൊപ്പം ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കൽ , ലീഗിനും കോൺഗ്രസിനുമെതിരെ സിപിഎംലീഗിനെ സഹായിക്കുന്നതിനൊപ്പം ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കൽ , ലീഗിനും കോൺഗ്രസിനുമെതിരെ സിപിഎം

' അന്താരാഷ്ട്ര ക്രമത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ലോകത്തെ ഞെട്ടിച്ച ഒരു അധ്യാപകന്റെ ജീവനെടുത്ത ക്രൂരമായ ഭീകരാക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ഫ്രാന്‍സിലെ ജനങ്ങളോടും ഞങ്ങള്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

 emmanuelmacron-

ഒരു കാരണവശാലും ഒരു സാഹചര്യത്തിലും തീവ്രവാദത്തിന് ഒരു ന്യായീകരണവുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ഷ്രിംഗ്‌ലയുടെ ഒക്ടോബർ 29 മുതൽ നവംബർ 4 വരെയുള്ള ഫ്രാൻസ്, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം സന്ദർശനത്തിന് ഒരു ദിവസം മുമ്പാണ് ഇന്ത്യ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മറ്റൊരു രാജ്യത്ത് മത വിഷയങ്ങളില്‍ ഇന്ത്യ അഭിപ്രായം പ്രകടിപ്പിക്കുന്നത് അസാധാരണമാണ്.

ആഗോള ടെന്‍ഡര്‍ ഇല്ലാതെ 4500 മുടക്കി ഇ ബസുകള്‍ വാങ്ങുന്നു ; നഗ്നമായ ജനവഞ്ചനയാണെന്ന് രമേശ് ചെന്നിത്തലആഗോള ടെന്‍ഡര്‍ ഇല്ലാതെ 4500 മുടക്കി ഇ ബസുകള്‍ വാങ്ങുന്നു ; നഗ്നമായ ജനവഞ്ചനയാണെന്ന് രമേശ് ചെന്നിത്തല

അധ്യാപകനായ സാമുവൽ പാറ്റിയുടെ കൊലപാതകം 'ഇസ്ലാമിക ഭീകരാക്രമണം' ആണെന്നും ഇസ്ലാം ഭീകരത രാജ്യത്തിന്റെ 'ഭാവി' യെ മോശകരമായി ബാധിക്കുന്നുവെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കുറ്റപ്പെടുത്തിയിരുന്നു. ഐക്യവും ഉറച്ച നിലപാടിലൂടെയുമാണ് ഇതിന് ഉത്തരം നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാക്രോണിനെതിരെ വിമര്‍ശനവുമായി അറബ് രാഷ്ട്ര തലവന്‍മാര്‍ രംഗത്തെത്തിയത്.

Recommended Video

cmsvideo
Muslim nations unite against France | Oneindia Malayalam

മാക്രോണ്‍ മാനസികരോഗിയാണെന്നും ചികിത്സ ആവശ്യമുണ്ടെന്ന വിമര്‍ശനവുമായിരുന്നു തുര്‍ക്കി ഭരണാധികാരി എര്‍ദോഗാന്‍ നടത്തിയത്. അതിനിടെ മാക്രോണിനെതിരെ വിമര്‍ശനവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും രംഗത്തെത്തിയിരുന്നു. അക്രമം അഴിച്ചുവിട്ട തീവ്രവാദികളെ ആക്രമിക്കുന്നതിന് പകരം മാക്രോണ്‍ ഇസ്‌ലാമിനെതിരെ തിരിഞ്ഞ് ഇസ്‌ലാമോഫോബിയ സൃഷ്ടിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കൂടുതല്‍ ധ്രൂവീകരണവും പാര്‍ശ്വവത്കരണവും സൃഷ്ടിക്കുകയല്ല മാക്രോണ്‍ ഈ സമയത്ത് ചെയ്യേണ്ടതെന്നുമായിരുന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞത്

English summary
There is no justification for terrorism; India support France
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X