കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈശാചികമായ അനീതി! പി ചിദംബരത്തിനെതിരെ തെളിവില്ല, പൂട്ടാനുളള ചിലരുടെ ആസൂത്രണമെന്ന് എൻ റാം!

Google Oneindia Malayalam News

ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പി ചിദംബരത്തെ അപ്രതീക്ഷ നീക്കങ്ങളിലൂടെ അറസ്റ്റ് ചെയ്ത് കോണ്‍ഗ്രസിന് വന്‍ അടിയാണ് കേന്ദ്രം നല്‍കിയയത്. ഐഎന്‍എസ്‌ക് മാക്‌സ് കേസില്‍ തീഹാര്‍ ജയിലില്‍ അഴിയെണ്ണുകയാണ് പി ചിദംബരം ഇപ്പോള്‍.

സംസ്ഥാന ബിജെപിക്ക് നാണക്കേട്, യതീഷ് ചന്ദ്രയ്ക്ക് മുന്നിൽ വീണ്ടും അടിയറവ്, നടപടി ഇല്ലെന്ന് കേന്ദ്രം!സംസ്ഥാന ബിജെപിക്ക് നാണക്കേട്, യതീഷ് ചന്ദ്രയ്ക്ക് മുന്നിൽ വീണ്ടും അടിയറവ്, നടപടി ഇല്ലെന്ന് കേന്ദ്രം!

പ്രതിപക്ഷത്തെ നിശബ്ദമാക്കാനുളള നീക്കങ്ങളുടെ ഭാഗമായാണ് കരുത്തരെ തിരഞ്ഞ് പിടിച്ച് കേന്ദ്രം പൂട്ടുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്. റാഫേല്‍ ആരോപണത്തില്‍ അടക്കം ബിജെപി സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവാണ് ചിദംബരം. റാഫേലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ദ ഹിന്ദുവിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം ചിദംബരത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്. ചിദംബരത്തിന് എതിരെ തെളിവുകളില്ലെന്ന് എന്‍ റാം വ്യക്തമാക്കുന്നു.

നാടകീയ അറസ്റ്റ്

നാടകീയ അറസ്റ്റ്

ഇക്കഴിഞ്ഞ ഓഗസ്റ്റ് 21ാം തിയ്യതിയാണ് അതീവ നാടകീയ നീക്കങ്ങള്‍ക്ക് ഒടുവില്‍ പി ചിദംബരത്തെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഒഴിവാക്കാനുളള ചിദംബരത്തിന്റെ നീക്കങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു സിബിഐ നീക്കം. രാത്രിയോടെ വീട്ടിന്റെ മതില്‍ ചാടിക്കടന്ന് ചിദംബരത്തെ കസ്റ്റഡിയില്‍ എടുക്കാന്‍ സിബിഐ സംഘം എത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

19 വരെ തീഹാറിൽ

19 വരെ തീഹാറിൽ

തീഹാര്‍ ജയിലിലേക്ക് മാറ്റപ്പെട്ട ചിദംബരം ഈ മാസം 19 വരെ ജയിലില്‍ തന്നെ തുടരേണ്ടതായി വരും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ കീഴടങ്ങാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി കോടതി തള്ളിയതോടെയാണിത്. കസ്റ്റഡി കാലാവധി അവസാനിച്ച പശ്ചാത്തലത്തില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുകയാണ് ചിദംബരമിപ്പോള്‍. തന്റെ പിറന്നാള്‍ ദിനം ഇക്കുറി ജയിലിലാണ് മുന്‍ കേന്ദ്രമന്ത്രി.

അറസ്റ്റ് പൈശാചികമായ അനീതി

അറസ്റ്റ് പൈശാചികമായ അനീതി

എന്നാല്‍ പി ചിദംബരത്തിന്റെ അറസ്റ്റ് പൈശാചികമായ അനീതിയാണെന്ന് ആരോപിക്കുന്നു എന്‍ റാം. ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തിന് എതിരെ പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയും നല്‍കിയ മൊഴികള്‍ അല്ലാതെ മറ്റ് തെളിവുകളൊന്നും ഇല്ലെന്നും എന്‍ റാം വ്യക്തമാക്കി. കഴിയാവുന്നിടത്തോളം കാലം ചിദംബരത്തിന് സ്വാതന്ത്രം നിഷേധിക്കുക എന്നത് മാത്രമാണ് ഈ അറസ്റ്റ് ആസൂത്രണം ചെയ്തവരുടെ ലക്ഷ്യമെന്നും എന്‍ റാം ആരോപിച്ചു.

കോടതിയുടെ പ്രതികരണം

കോടതിയുടെ പ്രതികരണം

നിര്‍ഭാഗ്യവശാല്‍ ഇക്കൂട്ടരുടെ ആസൂത്രണത്തില്‍ രാജ്യത്തെ ഉന്നത കോടതികള്‍ വരെ ഇരകളായി. ചിദംബരത്തിന്റെ അറസ്റ്റിനെ അപലപിക്കുന്നതിന് വേണ്ടി തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി വിളിച്ച് ചേര്‍ത്ത പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എന്‍ റാം. ദില്ലി ഹൈക്കോടതിയുടേത് അടക്കമുളള കോടതികളുടെ പ്രതികരണം വിമര്‍ശിക്കപ്പെടേണ്ടതാണ്. പ്രോസിക്യൂഷന്റെ കേസ് തത്വത്തില്‍ അംഗീകരിക്കുകയാണ് കോടതി ചെയ്തത് എന്നും റാം ആരോപിച്ചു.

വിധിയിൽ പിഴവുകളും

വിധിയിൽ പിഴവുകളും

വിധി ഏഴ് മാസത്തേക്ക് മാറ്റി വെക്കുകയാണുണ്ടായത്. ചിദംബരത്തിന് അപ്പീല്‍ പോകാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാക്കുന്ന വിധം ജഡ്ജി വിരമിക്കുന്നതിന് ഒരു തൊട്ട് മുന്‍പാണ് വിധി പറഞ്ഞത്. ചിദംബരത്തിന് ജാമ്യം നിഷേധിച്ച് കൊണ്ട് ജസ്റ്റിസ് ഭാനുമതിയും ജസ്റ്റിസ് ബൊപ്പണ്ണയും പുറപ്പെടുവിച്ച വിധയില്‍ വസ്തുതാപരമായി ഏറെ പിഴവുകളുണ്ട്. ഉദാഹരണത്തിന് പി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാം എന്ന് വിധിയില്‍ പറയുന്നത് പൂര്‍ണമായും തെറ്റാണെന്നും എന്‍ റാം ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
ചിദംബരത്തിന്റെ അറസ്റ്റ് അമിത് ഷായുടെ പ്രതികാരമോ? | Oneindia Malayalam
രണ്ട് പേരുടെ മൊഴി മാത്രം

രണ്ട് പേരുടെ മൊഴി മാത്രം

ഇതേ ബെഞ്ചിന് മുന്നില്‍ തന്നെ ഉടന്‍ ഒരു റിവ്യൂ ഹര്‍ജിയോ ക്യൂറേറ്റീവ് പെറ്റീഷനോ സമര്‍പ്പിക്കേണ്ടതുണ്ടെന്നും എന്‍ റാം പറഞ്ഞു. കൊലപാതകത്തിന് ആരോപണ വിധേയരായ രണ്ട് പേരുടെ മൊഴിയല്ലാതെ ഈ കേസിന് അടിസ്ഥാനമായി മറ്റൊന്നുമില്ല. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഒളിപ്പിക്കാനോ നശിപ്പിക്കാനോ ഉളള സാഹചര്യമില്ല. സാക്ഷികള്‍ക്കാര്‍ക്കും ഭീഷണിയുമില്ല. ഈ കേസില്‍ നീതി നടപ്പാക്കപ്പെട്ടില്ല എന്നത് വലിയ നാണക്കേടാണ് എന്നും എന്‍ റാം വ്യക്തമാക്കി.

<strong>ഒടുക്കം രക്ഷ മൻമോഹൻ സിംഗ് തന്നെ! നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങളിൽ പലതും മൻമോഹന്റെ നിർദേശങ്ങൾ</strong>ഒടുക്കം രക്ഷ മൻമോഹൻ സിംഗ് തന്നെ! നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങളിൽ പലതും മൻമോഹന്റെ നിർദേശങ്ങൾ

English summary
There is no material evidence against P Chidambaram in INX Media case, Says N Ram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X