കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ന്യൂനപക്ഷങ്ങളില്ല: ആര്‍എസ്എസ്

Google Oneindia Malayalam News

ലഖ്‌നൊ: തങ്ങളുടെ കണ്ണില്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ എന്നൊരു പക്ഷമില്ലെന്ന് ആര്‍ എസ് എസ്. ഇന്ത്യയിലുളള എല്ലാവരും തങ്ങള്‍ക്ക് ഹിന്ദുക്കളാണ് എന്നാണ് ആര്‍ എസ് എസ് ഇതിന് പറയുന്ന ന്യായം. മതത്തിന്റെ കണ്ണിലൂടെ തങ്ങള്‍ ആരെയും നോക്കാറില്ല. മതത്തിന്റെ പേരില്‍ വേര്‍തിരിക്കാറുമില്ല. ജാതിയുടെയോ മതത്തിന്റെയോ കണക്കുകളും സംഘം സൂക്ഷിക്കുന്നില്ല - ആര്‍ എസ് എസിന്റെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നു.

ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണ് എന്ന് ആര്‍ എസ് എസ് പ്രസ്താവിക്കുന്നത് ഇതാദ്യമായല്ല. എല്ലാ ഇന്ത്യക്കാരും അടിസ്ഥാനപരമായി ഹിന്ദുക്കളാണ് എന്ന് ആര്‍ എസ് എസും ചില ബി ജെ പി നേതാക്കളും പറഞ്ഞിട്ടുണ്ട്. ആര്‍ എസ് എസിന്റെ അഖില്‍ ഭാരതീയ കാര്യകാരി മണ്ഡലിനായി ലഖ്‌നൊവിലെത്തിയ ഓള്‍ ഇന്ത്യ പബ്ലിസിറ്റി ഇന്‍ ചാര്‍ജ് മന്‍മോഹന്‍ വൈദ്യയാണ് ഇക്കാര്യം വീണ്ടും പറഞ്ഞത്.

rss-flag

ആര്‍ എസ് എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആളുകളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ്. 2012 ല്‍ ശരാശരി ആയിരം പേരുടെ അപേക്ഷയാണ് ഒരുമാസം കിട്ടിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ഏഴായിരമാണ്. ഇതില്‍ ന്യൂനപക്ഷക്കാരുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് വൈദ്യ ഈ മറുപടി പറഞ്ഞത്. ആര്‍ എസ് എസിന് എല്ലാവരും ഹിന്ദുക്കളാണ്. ജാതി തിരിച്ചുള്ള അക്കൗണ്ട് സംഘം സൂക്ഷിക്കുന്നില്ല.

സംഘ ചാലക്, സഹ സംഘ ചാലക്, പ്രാന്ത പ്രചാരക്, സംഘപരിവാര്‍ സംഘടനകളിലെ മറ്റ് നേതാക്കള്‍ തുടങ്ങിയവരാണ് മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ ഇടപെടേണ്ട വിഷയങ്ങളും പരിപാടികളും സമ്മേളനം ചര്‍ച്ച ചെയ്യും.

English summary
RSS is talking in conciliatory tone and pressing for all-inclusive India. All are equal in sangh and no account is kept on the basis of caste and religion claimed RSS leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X