'രാജ്യത്ത് മോദി തരംഗമെന്നത് ശുദ്ധ വിഡ്ഡിത്തം'
ദില്ലി: ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റകളില്‍ ബി ജെ പി പ്രധാനമന്ത്രി സ്ഥാനര്‍ത്ഥി നരേന്ദ്ര മോദി തന്നെയാണ് താരമെന്ന് കഴിഞ്ഞ ദിവസവും കണക്കുകള്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഇങ്ങനെയാണെങ്കിലും രാജ്യത്ത് മോദി തരംഗമില്ലെന്നാണ് ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷനും ദില്ലി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
ആം ആദ്മിയുടെ പിന്തുണയില്ലാതെ വരുന്ന തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയ്ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന് കെജ്രിവാള്‍ പറയുന്നു. രാജ്യത്ത് നരേന്ദ്ര മോദി തരംഗമെന്ന് പറയുന്നത് ശുദ്ധ വിഡ്ഡിത്തമാണെന്നും വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി പൊള്ളയായ ആവകാശ വാദങ്ങളാണ് ഉന്നയിക്കുന്നതെന്ന് കെജരിവാള്‍ കുറ്റപ്പെടുത്തി.

ഗുജറാത്തിലെ വികസനത്തെ കുറിച്ച് നേരിട്ട് കണ്ടറിയാന്‍ മാര്‍ച്ച് അഞ്ച് മുതല്‍ എട്ടാം തിയ്യതിവരെ താന്‍ ഗുജറാത്ത് സന്ദര്‍ശിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നൂറ് സീറ്റുകള്‍ നേടുമെന്നും കെജ്രിവാള്‍ കാണ്‍പൂരില്‍ പറഞ്ഞു.
ആം ആദ്മിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഉത്തരപ്രദേശിയില്‍ നടത്തുന്ന 'ജാദു ചലാവോ യാത്ര'യില്‍ കാണ്‍പൂരിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കെജ്രിവാള്‍.


Click it and Unblock the Notifications