ആയുധമില്ല, ഭീഷണിക്കും ഇല്ല, ഹോട്ടലില്‍ കഴിയുന്നത് സുഹൃത്തുക്കള്‍; പതിനെട്ടടവുമായി ഡികെ ശിവകുമാര്‍
ബെംഗളൂരു: രാജിവെച്ച വിമത എംഎല്‍എമാരെ കാണുന്നതിനായി മുംബൈയിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ ഹോട്ടലിന് മുന്പില് പോലീസ് തടഞ്ഞു. തങ്ങള്‍ക്ക് വധ ഭീഷണിയുണ്ടെന്ന വിമത എംഎല്‍എമാരുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ തന്റെ സുഹൃത്തുക്കളായ എംഎല്‍എമാരെ കാണാനാണ് മുംബൈയില്‍ എത്തിയതെന്നും എംഎല്‍എമാരെ കണ്ടേ മടങ്ങുള്ളൂവെന്നും ഡികെ ശിവകുമാര്‍ വ്യക്തമാക്കി.

DK Shivakumar,outside Renaissance Mumbai Convention Centre Hotel: I've booked a room here. My friends are staying here.There has been a small problem, we've to hold negotiations.We can't go for a divorce immediately. There is no question of threatening, we love&respect each other pic.twitter.com/RRcazlhbRq
— ANI (@ANI) 10 July 2019
തനിക്ക് ഇവിടെ ഒരു മുറിയുണ്ട്. ഹോട്ടലില്‍ കഴിയുന്നത് തന്റെ സുഹൃത്തുക്കളാണ്. അവര്‍ വ്യക്തിപരമായ ചില ബുദ്ധിമുട്ടികള്‍ അനുഭവിക്കുന്നുണ്ട്. താന്‍ അത് പരിഹരിക്കാനാണ് എത്തിയത്. ആരെയും ഭീഷണിപ്പെടുത്താന്‍ ഉദ്ദേശമില്ല. ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം എംഎല്‍എമാരെ സന്ദര്‍ശിച്ചിരുന്നു. എന്തുകൊണ്ട് തനിക്ക് എംഎല്‍എമാരെ കണ്ടുകൂട, ഡികെ ശിവകുമാര്‍ ചോദിച്ചു.
#Mumbai: Supporters of JD(S) leader Narayan Gowda outside Renaissance hotel raise slogans of "Go back, Go back" as Karnataka Minister DK Shivakumar is expected to arrive at the hotel shortly. (Pic-3: file pic of Narayan Gowda) pic.twitter.com/ZryBynfPrL
— ANI (@ANI) 10 July 2019
ഇതിനിടെ വിമത ജെഡിഎസ് എംഎല്‍എ നാരായണ ഗൗഡയുടെ അനുയായികള്‍ ഡികെ ശിവകുമാറിനും അദ്ദേഹത്തിനൊപ്പമെത്തിയ ജെഡിഎസ് നേതാവ് ശിലഗിംഗ ഗൗഡയ്ക്കുമെതിരെ ഗോബാക്ക് വിളികളുമായി രംഗത്തെത്തി. എന്നാല്‍ ഹോട്ടലില്‍ കഴിയുന്ന എംഎല്‍എമാരെ കണ്ട ശേഷമേ താന്‍ മടങ്ങൂയെന്ന് ആവര്‍ത്തിക്കുകയാണ് ഡികെ. അതേസമയം പ്രതിസന്ധി രൂക്ഷമായതോടെ ഡികെ ശിവകുമാര്‍ ബുക്ക് ചെയ്ത മുറി ഹോട്ടല്‍ അധികൃതര്‍ കാന്‍സല്‍ ചെയ്തു. ഹോട്ടല്‍ എമര്‍ജെന്‍സി എന്ന് ചൂണ്ടിക്കാട്ടിയാണ് മുറി കാന്‍സല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ താന്‍ സാധാരണ പൗരനാണെന്നും തീവ്രവാദിയല്ലെന്നും ഇതെല്ലാം രാഷ്ട്രീയമാണെന്നും ഡികെ പ്രതികരിച്ചു.
ഇന്ന് രാവിലെയോടെയാണ് ശിവകുമാര്‍ ജെഡിഎസ് നേതാവ് ശിവലിംഗ ഗൗഡയ്ക്കൊപ്പം എന്നാല്‍ ഡികെയ്ക്കെതിരെ ഒരു എംഎല്‍എയുമായുടെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പോലീസ് ഇടപെട്ട് ഡികെയും സംഘത്തേയും തടയുകയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ എന്നിവര്‍ തങ്ങളെ അപായപ്പെടുത്തുമെന്നും സംരക്ഷണം വേണമെന്നും കാണിച്ച് എംഎല്‍എമാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.
Karnataka Minister DK Shivakumar's booking at Renaissance Mumbai Convention Centre Hotel has been cancelled by the hotel quoting "some emergency in the hotel" https://t.co/9C0tw0eUGE
— ANI (@ANI) 10 July 2019
10 എംഎല്‍എമാരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഇതില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമുണ്ട്. സഖ്യസര്‍ക്കാരിനെ ജനം വെറുത്തെന്നും അതുകൊണ്ടാണ് രാജിവെച്ചതെന്നുമാണ് കഴിഞ്ഞ ദിവസം നേതാക്കള്‍ പറഞ്ഞത്. ഡികെ ശിവകുമാറിനെ കാണാനോ ഒരു വിധത്തിലുള്ള ചര്‍ച്ചയ്ക്കോ താത്പര്യം ഇല്ലെന്നും എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications