കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുധമില്ല, ഭീഷണിക്കും ഇല്ല, ഹോട്ടലില്‍ കഴിയുന്നത് സുഹൃത്തുക്കള്‍; പതിനെട്ടടവുമായി ഡികെ ശിവകുമാര്‍

Google Oneindia Malayalam News

ബെംഗളൂരു: രാജിവെച്ച വിമത എംഎല്‍എമാരെ കാണുന്നതിനായി മുംബൈയിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ ഹോട്ടലിന് മുന്‍പില്‍ പോലീസ് തടഞ്ഞു. തങ്ങള്‍ക്ക് വധ ഭീഷണിയുണ്ടെന്ന വിമത എംഎല്‍എമാരുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ തന്‍റെ സുഹൃത്തുക്കളായ എംഎല്‍എമാരെ കാണാനാണ് മുംബൈയില്‍ എത്തിയതെന്നും എംഎല്‍എമാരെ കണ്ടേ മടങ്ങുള്ളൂവെന്നും ഡികെ ശിവകുമാര്‍ വ്യക്തമാക്കി.

dkphoto-

തനിക്ക് ഇവിടെ ഒരു മുറിയുണ്ട്. ഹോട്ടലില്‍ കഴിയുന്നത് തന്‍റെ സുഹൃത്തുക്കളാണ്. അവര്‍ വ്യക്തിപരമായ ചില ബുദ്ധിമുട്ടികള്‍ അനുഭവിക്കുന്നുണ്ട്. താന്‍ അത് പരിഹരിക്കാനാണ് എത്തിയത്. ആരെയും ഭീഷണിപ്പെടുത്താന്‍ ഉദ്ദേശമില്ല. ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം എംഎല്‍എമാരെ സന്ദര്‍ശിച്ചിരുന്നു. എന്തുകൊണ്ട് തനിക്ക് എംഎല്‍എമാരെ കണ്ടുകൂട, ഡികെ ശിവകുമാര്‍ ചോദിച്ചു.

ഇതിനിടെ വിമത ജെഡിഎസ് എംഎല്‍എ നാരായണ ഗൗഡയുടെ അനുയായികള്‍ ഡികെ ശിവകുമാറിനും അദ്ദേഹത്തിനൊപ്പമെത്തിയ ജെഡിഎസ് നേതാവ് ശിലഗിംഗ ഗൗഡയ്ക്കുമെതിരെ ഗോബാക്ക് വിളികളുമായി രംഗത്തെത്തി. എന്നാല്‍ ഹോട്ടലില്‍ കഴിയുന്ന എംഎല്‍എമാരെ കണ്ട ശേഷമേ താന്‍ മടങ്ങൂയെന്ന് ആവര്‍ത്തിക്കുകയാണ് ഡികെ. അതേസമയം പ്രതിസന്ധി രൂക്ഷമായതോടെ ഡികെ ശിവകുമാര്‍ ബുക്ക് ചെയ്ത മുറി ഹോട്ടല്‍ അധികൃതര്‍ കാന്‍സല്‍ ചെയ്തു. ഹോട്ടല്‍ എമര്‍ജെന്‍സി എന്ന് ചൂണ്ടിക്കാട്ടിയാണ് മുറി കാന്‍സല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ താന്‍ സാധാരണ പൗരനാണെന്നും തീവ്രവാദിയല്ലെന്നും ഇതെല്ലാം രാഷ്ട്രീയമാണെന്നും ഡികെ പ്രതികരിച്ചു.

ഇന്ന് രാവിലെയോടെയാണ് ശിവകുമാര്‍ ജെഡിഎസ് നേതാവ് ശിവലിംഗ ഗൗഡയ്ക്കൊപ്പം എന്നാല്‍ ഡികെയ്ക്കെതിരെ ഒരു ​എംഎല്‍എയുമായുടെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പോലീസ് ഇടപെട്ട് ഡികെയും സംഘത്തേയും തടയുകയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ എന്നിവര്‍ തങ്ങളെ അപായപ്പെടുത്തുമെന്നും സംരക്ഷണം വേണമെന്നും കാണിച്ച് എംഎല്‍എമാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

10 എംഎല്‍എമാരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഇതില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമുണ്ട്. സഖ്യസര്‍ക്കാരിനെ ജനം വെറുത്തെന്നും അതുകൊണ്ടാണ് രാജിവെച്ചതെന്നുമാണ് കഴിഞ്ഞ ദിവസം നേതാക്കള്‍ പറഞ്ഞത്. ഡികെ ശിവകുമാറിനെ കാണാനോ ഒരു വിധത്തിലുള്ള ചര്‍ച്ചയ്ക്കോ താത്പര്യം ഇല്ലെന്നും എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

English summary
There is no question of threatening, we love and respect each other says DK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X