കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെ നുണ പറയരുത്... എന്ത് നിയന്ത്രണമാണ് ഉള്ളത്, കശ്മീരില്‍ പൊട്ടിത്തെറിച്ച് അമിത് ഷാ

Google Oneindia Malayalam News

ദില്ലി: കശ്മീരില്‍ പ്രതിപക്ഷം പറയുന്നത് പോലെ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് അമിത് ഷാ. കോണ്‍ഗ്രസ് അടക്കമുള്ളവര്‍ നുണ പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. കശ്മീരില്‍ യാതൊരു നിയന്ത്രണങ്ങളും ഇപ്പോഴില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ അത്തരമൊരു സ്ഥിതിയുണ്ടാക്കി ജനങ്ങളെ പറ്റിക്കുകയാണ്. അതേസമയം കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനുള്ള സര്‍ക്കാരിന്റെ തീരുമാനം അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചെന്നും, അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് അവര്‍ അംഗീകരിച്ചെന്നും അമിത് ഷാ പറഞ്ഞു.

1

കശ്മീരിലെ 196 പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയിട്ടുണ്ട്. ഇതറിയാതെ നുണ കഥകള്‍ പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം. വെറും ഒന്‍പത് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ മാത്രമാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. അതേസമയം വലിയ ഒത്തുകൂടലുകളും ചടങ്ങുകളും നിരോധിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഇതൊന്നുമറിയാതെ പ്രതിപക്ഷം എന്തെങ്കിലുമൊക്കെ പറഞ്ഞ് കൊണ്ടിരിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

പ്രതിപക്ഷം എവിടെയാണെന്ന് നിയന്ത്രണങ്ങള്‍ ഉള്ളതെന്ന് പഞ്ഞ് തരുമോ? നിങ്ങളുടെ മനസ്സില്‍ മാത്രമാണ് നിയന്ത്രണമുള്ളത്. നിയന്ത്രണങ്ങള്‍ കശ്മീരില്‍ ഇപ്പോഴില്ല. ഇല്ലാ കഥകളാണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്. കശ്മീരില്‍ നിന്ന് എങ്ങോട്ട് വേണമെങ്കിലും പോകാന്‍ ജനങ്ങള്‍ക്ക് സാധിക്കും. അവര്‍ സ്വതന്ത്രരാണ്. ഇന്ത്യയിലെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ കശ്മീരില്‍ നിരന്തരം സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഷാ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ യുഎന്‍ ജനറല്‍ അസംബ്ലി സന്ദര്‍ശനം വന്‍ വിജയമായിരുന്നു. ലോക നേതാക്കളെല്ലാം കശ്മീരില്‍ ഇന്ത്യയുടെ നയത്തെ അംഗീകരിച്ചു. ഒരു നേതാവ് പോലും കശ്മീര്‍ വിഷയം യുഎന്നില്‍ ഉന്നയിച്ചില്ല. ഇത് പ്രധാനമന്ത്രിയുടെ നയതന്ത്ര വിജയമാണ്. ഇന്ത്യയുടെ ഐക്യത ശക്തിപ്പെടുത്തുന്ന തീരുമാനമായിരുന്നു ആര്‍ട്ടിക്കിള്‍ 370 ശദ്ദാക്കിയത്. കശ്മീര്‍ എല്ലാ അര്‍ത്ഥത്തിലും സമാധാനത്തിന്റെ പാതയിലാണെന്നും അമിത് ഷാ പറഞ്ഞു.

 അവര്‍ എന്റെ മതത്തെ തകര്‍ക്കുന്നു... വേദങ്ങളും ഉപനിഷത്തുകളും അതിനുള്ളതാണോയെന്ന് തരൂര്‍!! അവര്‍ എന്റെ മതത്തെ തകര്‍ക്കുന്നു... വേദങ്ങളും ഉപനിഷത്തുകളും അതിനുള്ളതാണോയെന്ന് തരൂര്‍!!

English summary
there is no restriction amit shah slams opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X