കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിൻ ക്ഷാമം ഇല്ല; ഇന്ത്യ ഫൈസർ, മൊഡേണ വാക്സിനുകൾ വാങ്ങിയേക്കില്ലെന്ന് റിപ്പോർട്ട്

Google Oneindia Malayalam News

ദില്ലി; ഫൈസർ, മൊഡേണ കോവിഡ‍് വാക്സീനുകൾ കേന്ദ്രസർക്കാർ വാങ്ങിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ആരോഗ്യമന്ത്രാലയത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കൂടുതൽ താങ്ങാവുന്നതും സംഭരിക്കാൻ എളുപ്പമുള്ളതുമായ വാക്സിനുകളുടെ ആഭ്യന്തര ഉത്പാദനം കുതിച്ചുയർന്ന സാഹചര്യത്തിലാണ് തിരുമാനമെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം വാക്സിൻ ഡോസുകളിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായാൽ നിയമ പരിരക്ഷ നൽകണമെന്ന ഫൈസറിന്റെ ആവശ്യം അംഗീകരിക്കാനകില്ലെന്നും സർക്കാർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ ഒരു കമ്പനിക്കും ഇത്തരത്തിലുള്ള സംരക്ഷണം ലഭിച്ചിട്ടില്ല.

vaccine

നേരത്തേ കൊവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ വാക്സിൻ ആവശ്യമായിരുന്നു. ഇന്ത്യയിൽ വാക്സിൻ ക്ഷാമം അനുഭവപ്പെട്ട സമയവും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത്തരമൊരു ആവശ്യമില്ല. മാത്രമല്ല അവരുടെ വാക്സിനുകൾക്ക് കൂടിയ പണം നൽകേണ്ടി വരും. എന്തിനാണ് നമ്മൾ അത്രയും തുകയ്ക്ക് വാക്സിൻ വാങ്ങുന്നത്. എന്തിനാണ് നമ്മൾ അവരുടെ ഉപാധികൾ അംഗീകരിക്കുന്നത്? ആരോഗ്യമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ ചോദിച്ചു. ഫൈസർ, മോഡേണ വാക്സിനുകൾ സർക്കാർ വാങ്ങില്ല. ആവശ്യമായ റെഗുലേറ്ററി ക്ലിയറൻസിന് ശേഷം അവർക്ക് സ്വകാര്യ ടൈ-അപ്പുകൾ നടത്താൻ സ്വാതന്ത്ര്യമുണ്ടെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു. അതേസമയം ചർച്ചകൾ പുരോഗമിക്കുകയാണെന്നും വാക്സിൻ രാജ്യത്തേക്ക് കൊണ്ടുവരാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യയിലെ ഫൈസർ വക്താവ് പ്രതികരിച്ചു.

മൊ‍ഡേണ വാക്സീന് നിലവിൽ ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായ സിപ്ല എന്ന കമ്പനിയാണ് മൊഡേണ വാക്സിൻ ഇറക്കുമതിക്ക് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ മൊഡേണയ്ക്കും ഫൈസറിനും അൾട്രാ -കോൾഡ് സ്റ്റോറേജ് ആവശ്യമാണ് . ഇന്ത്യയിലാകട്ടെ ഭൂരിഭാഗം ഇടങ്ങളിലും അതിനുള്ള സൗകര്യം ഇല്ല.

അതിനിടെ രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 81.85 കോടി (81,85,13,827) പിന്നിട്ടു.80,35,135 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 79.74 കോടിയിലധികം (79,74,26,335) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. കൂടാതെ, 33 ലക്ഷം (33,00,000) വാക്സിൻ ഡോസുകൾ ഉടൻ കൈമാറുമെന്ന് കേന്ദ്രസർക്കാർ അറിയിച്ച. 5.34 കോടിയിൽ അധികം (5,34,54,640) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും സർക്കാർ വ്യക്തമാക്കി.

സൈമ വേദിയിൽ ചിരിച്ചുല്ലസിച്ച് ബിഗ് ബോസ് താരങ്ങൾ, അമൃതയുടെയും അഭിരാമിയുടെയും ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കുട്ടികൾ ഈ വാക്സിൻ എടുക്കുക..ഇല്ലെങ്കിൽ ആപത്ത് | Oneindia Malayalam

അതേസമയം രാജ്യത്ത് കൊവിഡ് കേസുകളിലും വലിയ കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,09,575 പേരാണ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.92 ശതമാനമാണ്.രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,13,951 പരിശോധനകൾ നടത്തി. ആകെ 55.50 കോടിയിലേറെ (55,50,35,717) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.08 ശതമാനമാണ്. കഴിഞ്ഞ 88 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85% ശതമാനമാണ്. കഴിഞ്ഞ 22 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയും 105 ദിവസമായി 5 ശതമാനത്തിൽ താഴെയുമാണ്.

അതിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ ഉള്ള കേരളത്തിൽ ആദ്യ ഡോസ് വാക്‌സിനേഷന്‍ 90 ശതമാനവും (90.31) കഴിഞ്ഞ് ലക്ഷ്യത്തോടടുക്കുകയാണ്.2,41,20,256 പേര്‍ ആദ്യ ഡോസ് വാക്‌സിനും 1,00,90,634 പേര്‍ രണ്ടാം ഡോസ് വാക്‌സിനും (37.78 ശതമാനം) എടുത്തിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,42,10,890 ഡോസ് വാക്‌സിന്‍ നല്‍കാനായി. വയനാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തതപുരം, ഇടുക്കി എന്നീ ജില്ലകളാണ് വാക്‌സിനേഷനില്‍ മുന്നിലുള്ള ജില്ലകളെന്ന് സർക്കാർ അറിയിച്ചു.

English summary
There is no shortage of vaccine; India may not buy Pfizer and Modena vaccines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X