• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതിസന്ധി രൂക്ഷം: പെരുപ്പിച്ച കണക്കുകൾ നിരത്തിയതുകൊണ്ട്​ ഒരു കാര്യവുമില്ല: പി ചിദംബരം

ദില്ലി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണെന്നും, അതിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു പദ്ധതിയും കേന്ദ്ര സർക്കാരിനില്ലെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി ചിദംബരം. തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രൂക്ഷമായ പ്രതിസന്ധിയുടെ ഘട്ടത്തിൽ കോടികളുടെ പെരുപ്പിച്ച കണക്കുകൾ നിരത്തിയതുകൊണ്ട്​ ഒരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം പാദത്തിൽ

രണ്ടാം പാദത്തിൽ

2020-21 ലെ രണ്ടാം പാദത്തിൽ റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് ത്രൈമാസ സാമ്പത്തിക വളർച്ചാ നിരക്ക് -8.6 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തടുത്ത രണ്ടു ത്രൈമാസങ്ങളിൽ വിപരീത വളർച്ച രേഖപ്പെടുത്തുന്ന സ്ഥിതിയാണ്​ സാ​ങ്കേതികമായി മാന്ദ്യം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായി സമ്പദ്​രംഗം മാന്ദ്യത്തിലായി എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വളർച്ചാ നിരക്ക്

വളർച്ചാ നിരക്ക്

2019-20 ലെ ആദ്യ പാദത്തില്‍ വളർച്ചാ നിരക്ക് 5.2 ശതമാനവും 2020-21 ലെ ആദ്യ പാദത്തില്‍ -23.9 ശതമാനവുമായിരുന്നു. അതുപോലെ, 2019-2O ന്റെ രണ്ടാം പാദത്തിൽ വളർച്ചാ നിരക്ക് 4.4 ശതമാനവും 2020-21 ലെ രണ്ടാം പാദത്തിൽ -8.6 ശതമാനവുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കണക്കുകളില്‍ നമുക്ക് സന്തോഷിക്കാൻ ഒന്നുമില്ല. ഈ നിരക്കുകൾ‌ അർത്ഥമാക്കുന്നത് 2019-20 ൽ രേഖപ്പെടുത്തിയ വളർച്ചാ നിരക്ക് പോലും നമുക്ക് ഇതുവരെ നേടാന്‍ സാധിച്ചിട്ടില്ല. 2020-21 ല്‍ ശേഷിക്കുന്ന പാദങ്ങളിലും നെഗറ്റീവ് വളർച്ചാ നിരക്ക് രേഖപ്പെടുത്തുമെന്ന് ഞാൻ ഭയപ്പെടുന്നുവെന്നും ചിദംബരം പറഞ്ഞു.

നിർമ്മല സീതാരാമന്‍

നിർമ്മല സീതാരാമന്‍

ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ സമ്പദ്‌വ്യവസ്ഥ നല്ല വളർച്ചാ നിരക്ക് രേഖപ്പെടുത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമന്‍ റിസർവ് ബാങ്കിനെ ഉദ്ധരിച്ച് പറയുന്നത് ആശ്ചര്യകരമാണ്. മൂന്നാം പാദത്തിന്റെ ഏകദേശം 1 1/2 മാസം ഇതിനകം അവസാനിച്ചു, മൂന്നാം പാദത്തിൽ വളർച്ചാ നിരക്ക് പോസിറ്റീവ് ആയി മാറുമെന്നതിന്റെ സൂചനകളൊന്നും ഇതുവരെ പുറത്തു വന്നില്ലെന്നും അദ്ദേഹം.

പരിഹാരം കാണാന്‍

പരിഹാരം കാണാന്‍

ഈ പ്രതിസന്ധികള്‍ പരിഹാരം കാണാന്‍ ചില നിർദേശങ്ങളും കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വെക്കുന്നു. കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾക്ക് ന്യായമായതും പ്രതിഫലദായകവുമായ വില ലഭിക്കണം.അതീവ ദാരിത്രം അനുഭവിക്കുന്ന ജനവിഭാഗം ഔപചാരിക സമ്പദ്‌വ്യവസ്ഥയ്ക്ക് പുറത്താണ്. ജോലിയും ഉപജീവനവും നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളുണ്ട്. അവർക്ക് ന്യായ് പോലുള്ള പദ്ധതികളിലൂടെ പണം നേരിട്ട് കയ്യില്‍ എത്തിക്കണം.

cmsvideo
  മോദി എല്ലാം വിറ്റ് തുലച്ചു, നിര്‍മ്മലാജിയുടെ പൊടി പോലും കാണാനില്ല | Oneindia Malayalam
  സമ്പദ്‌വ്യവസ്ഥ

  സമ്പദ്‌വ്യവസ്ഥ

  ഔപചാരിക സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം, നഷ്ടപ്പെട്ട തൊഴിലുകൾ തിരികെ കൊണ്ടുവരുന്നതിനോ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോ സർക്കാർ ഒന്നും ചെയ്തിട്ടില്ല. തൊഴിലില്ലായ്മ നിരക്ക് വർധിച്ചു. ഇതിന് പരിഹാരം കാണണം.

  സംസ്ഥാന സർക്കാറുകള്‍ക്ക് മൂലധനച്ചെലവ് വർധിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

  'അങ്ങനെ തള്ളി പറഞ്ഞാൽ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്ക് തല്ലു കിട്ടും', പരിഹസിച്ച് ജയരാജൻ

  കോർപ്പറേഷൻ ഭരണം ബിജെപിക്ക് ലഭിച്ചാല്‍ തിരുവനന്തപുരത്തെ വാരണാസി പോലെ ലോകോത്തര നഗരമാക്കും: സുരേന്ദ്രൻ

  English summary
  There is nothing to be pleased about these rates says p chidambaram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X