കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവരണം: മോഹന്‍ ഭാഗവതിനെ തള്ളി കേന്ദ്ര മന്ത്രി; സംവരണത്തെ കുറിച്ച് ഒരു ചര്‍ച്ചയും ആവശ്യമില്ല

Google Oneindia Malayalam News

ദില്ലി: സംവരണത്തിന്‍റെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയെ തള്ളി കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്‍. സംവരണത്തെ കുറിച്ച് ഒരു ചര്‍ച്ചയുടേയും ആവശ്യമില്ല. സംവരണം നിര്‍ത്തലാക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കിയത്. സംവരണം തുടരും. കൂടുതല്‍ ഉയര്‍ത്തുകയും ചെയ്യും, പസ്വാന്‍ പറഞ്ഞു.

 mohanpaswan-

<strong>മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ചിദംബരത്തിന്റെ വീട്ടിൽ സിബിഐ സംഘം; ചിദംബരത്തെ കാണാതെ മടങ്ങി</strong>മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ചിദംബരത്തിന്റെ വീട്ടിൽ സിബിഐ സംഘം; ചിദംബരത്തെ കാണാതെ മടങ്ങി

സംവരണം അത് ഭരണഘങടന അവകാശമാണ്. അത് തകര്‍ക്കാന്‍ കഴിയില്ല. സര്‍ക്കാരിന് വിഷയത്തില്‍ കൃത്യമായ നിലപാട് ഉണ്ട്. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് കൂടി സംവരണം നല്‍കി നമ്മള്‍ അത് വ്യക്തമാക്കിയതാണെന്നും പസ്വാന്‍ വ്യക്തമാക്കി.നേരത്തേ കോണ്‍ഗ്രസും ഭാഗവതിന്‍റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയിലൂടെ ആര്‍എസിഎസിന്‍റെയും ബിജെപിയുടേയും ദളിത്-പിന്നോക്ക വിരുദ്ധ മുഖം കൂടുതല്‍ തുറന്നുകാട്ടപ്പെടുകയാണെന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരിച്ചത്.

കേസ് സുപ്രീംകോടതിയില്‍; രാവിലെ 10:30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് ചിദംബരംകേസ് സുപ്രീംകോടതിയില്‍; രാവിലെ 10:30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് ചിദംബരം

ദരിദ്രരുടെ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണം, ഭരണഘടനാ അവകാശങ്ങളെ ചവിട്ടിമെതിക്കുക, ദളിതരുടെ അവകാശങ്ങൾ കവർന്നെടുക്കുക ഇതൊക്കെയാണ് ബിജെപിയുടെ യഥാര്‍ത്ഥ അജണ്ടെയെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. സംവരണങ്ങള്‍ അവസാനിപ്പിക്കാനുള്ള ഗൂഡാലോചനയും ഭരണഘടന മാറ്റുന്നതിനുള്ള നയവും ആര്‍എസ്എസും ബിജെപിയും അനാവരണം ചെയ്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.

<strong>പരപുരുഷ ബന്ധം, അനിസ്ലാമിക ജീവിതം... വഫ ഫിറോസിന് ഭര്‍ത്താവ് ഫിറോസ് വിവാഹമോചന നോട്ടീസ് അയച്ചു</strong>പരപുരുഷ ബന്ധം, അനിസ്ലാമിക ജീവിതം... വഫ ഫിറോസിന് ഭര്‍ത്താവ് ഫിറോസ് വിവാഹമോചന നോട്ടീസ് അയച്ചു

ആർ‌എസ്‌എസിന്‍റെ നിയന്ത്രണത്തിലുള്ള സംഘടനയായ ശിക്ഷ സംസ്‌കൃത ഉത്തൻ നയാസ് സംഘടിപ്പിച്ച ഗ്യാനോത്സവിന്റെ സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നും സംവരണ വിഷയത്തില്‍ തുറന്ന ചര്‍ച്ച വേണമെന്ന് മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടത്.എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംവരണത്തിന്‍റെ എല്ലാവശങ്ങളെക്കുറിച്ചും തുറന്ന ചര്‍ച്ച നടത്തണം. സംവരണത്തെ അനുകൂലിക്കുന്നവർ അതിനെ എതിർക്കുന്നവരുടെ നിലപാട് കണക്കിലെടുത്ത് സംസാരിക്കണമെന്നും അതുപോലെ തന്നെ അതിനെ എതിർക്കുന്നവർ തിരിച്ചും ചെയ്യണം. ചർച്ച ഓരോ തവണയും ശക്തമായ നടപടികള്‍ക്കും പ്രതികരണങ്ങൾക്കും കാരണമാകണം. അതേസമയം തന്നെ ചര്‍ച്ചയില്‍ ‌സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ ഐക്യം ആവശ്യമാണെന്നുമായി മോഹന്‍ ഭാഗവത് പറഞ്ഞത്

English summary
There no need for a discussion about reservation says union minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X