കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയിലെ പരിപ്പ് കര്‍ണാടകയില്‍ വേവില്ല! മോദീ തരംഗമുണ്ടാവില്ലെന്നും സിദ്ധരാമയ്യ

Google Oneindia Malayalam News

ബെംഗളൂരു: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപിയ്ക്ക് പ്രതികരണവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയില്‍ മോദീ തരംഗമില്ലെന്നും ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം സംസ്ഥാനത്ത് ബിജെപിയ്ക്ക് ലഭിക്കില്ലെന്നുമാണ് സിദ്ധരാമയ്യ ബിജെപിയെ ഓര്‍മിപ്പിക്കുന്നത്. ട്വീറ്റിലായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം. ത്രിപുര ബിജെപി അധികാരത്തിലെത്തുന്നതോടെ 25 വര്‍ഷം സംസ്ഥാനം ഭരിച്ച സിപിഎമ്മിനണ് അധികാരം നഷ്ടമാകുന്നത്. 2013 വരെ സംസ്ഥാനത്ത് ഒരു സീറ്റുപോലും നേടാത്ത ബിജെപിയാണ് സിപിഎമ്മിനെ 16 സീറ്റിലേയ്ക്ക് ഒതുക്കിയത്.

 ബിജെപിയ്ക്കുള്ള മറുപടി ട്വീറ്റിൽ

ബിജെപിയ്ക്കുള്ള മറുപടി ട്വീറ്റിൽ

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ മാധ്യമങ്ങള്‍ക്ക് കര്‍ണ്ണാടക തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആകാംക്ഷയുണ്ട്. 2014ന് ശേഷമുള്ള ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ 50 ലോക്സഭാ സീറ്റുകളില്‍ രണ്ടെണ്ണം മാത്രമാണ് ബിജെപി നേടിയിട്ടുള്ളത്. ഇത് മോദീ തരംഗമല്ലെന്നും സിദ്ധരാമയ്യ ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്നു. 2018ല്‍ കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിദ്ധരാമയ്യയുടെ പ്രസ്താവന. കോൺഗ്രസ് ഭരിക്കുന്ന കർണാടക പിടിച്ചെടുക്കാൻ ബിജെപി തന്ത്രങ്ങൾ മെനയുന്നതിനിടെയാണ് സിദ്ധരാമയ്യയുടെ പ്രസ്താവന.

 ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയില്ല!

ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയില്ല!

അനധികൃത ഖനനം, ഓപ്പറേഷന്‍ കമല ക്യാഷ് ഫോര്‍ എംഎല്‍എ, അനധികൃത ഭൂമി ഇടപാട് എന്നിവ നടന്നിട്ടുണ്ട്. ബിഎസ് യെദ്യൂരപ്പ അധികാരത്തിലിരിക്കെയാണ് ഈ സംഭവങ്ങള്‍ നടന്നിട്ടുള്ളതെന്നും. യെദ്യൂരപ്പ ചൂണ്ടിക്കാണിക്കുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ സുസ്ഥിരമായ അഴിമതിയും സൗജന്യ ഭരണവുമായിരിക്കുമെന്നും യെദ്യൂരപ്പ ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

ത്രിപുരയില വിജയം

ത്രിപുരയില വിജയം

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ 59 നിയമസഭാ മണ്ഡലങ്ങളില്‍ 43 സീറ്റുകളാണ് ബിജെപിയും ഐപിഎഫ്ടിയും ഉള്‍പ്പെട്ട സഖ്യം സ്വന്തമാക്കിയത്. 25വര്‍ഷം തുടര്‍ച്ചയായി ത്രിപുര ഭരിച്ച സിപിഎമ്മിന് വെറും 16 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കേരളത്തിലും കര്‍ണാടകത്തിലും പശ്ചിമ ബംഗാളിലും ഒഡിഷയിലും താമര വിരിയുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയ്ക്കും ബിജെപിയ്ക്കും മറുപടിയുമായി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയത്.

 ക്രെഡിറ്റ് മോദിയ്ക്ക് മാത്രമോ??

ക്രെഡിറ്റ് മോദിയ്ക്ക് മാത്രമോ??


വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ വിജയത്തിന്റെയും മികച്ച പ്രകടനത്തിന്റെയും ക്രെഡിറ്റ് പ്രധാനമന്ത്രിയ്ക്കാണെന്നും യോഗി ചൂണ്ടിക്കാണിച്ചിരുന്നു. മോദിയുടെ വികസനത്തിലധിഷ്ഠിതമായ നയങ്ങളും അമിത് ഷായുടെ സംഘടനാ പാടവവും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ബിജെപിയെ അധികാരത്തിലെത്താന്‍ സഹായിക്കുമെന്നാണ് യോഗി ചൂണ്ടിക്കാണിക്കുന്നത്. മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടി ബിജെപി അധികാരത്തിലെത്തിയതോടെ 31 സംസ്ഥാന സര്‍ക്കാരുകളില്‍ 21 സംസ്ഥാനങ്ങളിലും ബിജെപി സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഏക്കാലത്തേക്കാളുമധികം ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ സാന്നിധ്യമറിയിക്കാനും പാര്‍ട്ടിയ്ക്ക് കഴി‌ഞ്ഞിട്ടുണ്ട്.

ക്രെഡിറ്റ് മോദിക്കെന്ന് രാംമാധവ്

ക്രെഡിറ്റ് മോദിക്കെന്ന് രാംമാധവ്

ത്രിപുര നിയമസഭാ തിരഞ്ഞ‍െടുപ്പിൽ ബിജപിയുടെ വിജയത്തിന് പിന്നാലെ മോദിയെ പുകഴ്ത്തി ബിജെപി നേതാവ് രാംമാധവ്. ത്രിപുരയിലെ പാര്‍ട്ടിയുടെ വിജയത്തിന്റെ അംഗീകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണെന്ന് ബിജെപി നേതാവ് രാം മാധവാണ് ചൂണ്ടിക്കാണിച്ചത്. ത്രിപുരയിൽ‍ ഭൂരിപക്ഷം സീറ്റുകള്‍ ബിജെപി സ്വന്തമാക്കിയതിന് പിന്നാലെയാണ് രാം മാധവിന്റെ പ്രതികരണം. ത്രിപുരയിലെ വിജയത്തിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുമാണെന്നാണ് രാംമാധവ് ചൂണ്ടിക്കാണിക്കുന്നത്.

English summary
Karnataka Chief Minister Siddaramaiah on Sunday said that there will not be any implications of Tripura assembly elections on the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X