Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല; യുഎന്നിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ..പാകിസ്താനും വിമർശനം

ദില്ലി; ഭീകരവാദത്തിനെതിരെ യുഎൻ രക്ഷാസമിതിയിൽ ശക്തമായ നിലപാടുമായി ഇന്ത്യ. ഭീകരവാദതിരെ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും താലിബാൽ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ സ്ഥിതിയിൽ കടുത്ത ആശങ്കയുണ്ടെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഭീകരവാദത്തെ തുടച്ച് നീക്കുന്നതിനുള്ള എട്ട് കർമ്മ പദ്ധതികളും മന്ത്രി വിശദീകരിച്ചു.

ഭീകരര്‍ക്ക് താവളമൊരുക്കുന്ന രാജ്യങ്ങള്‍ക്കെതിരേ നടപടി സ്വകരിക്കണം. കൊവിഡ് പോലെ എല്ലാവരെയും ബാധിക്കുന്നതാണ് ഭീകരവാദം. പക്ഷേ ചില രാജ്യങ്ങൾ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്ന് പാകിസ്ഥാനെ പേരെടുത്ത് പറയാതെ ജയശങ്കർ കുറ്റപ്പെടുത്തി. ഐഎസ് ഭീകരർ നമ്മുടെ അയൽവക്കത്ത് എത്തി. അവർ അവരുടെ സാന്നിധ്യം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുകായണ്. അഫ്ഗാനിസ്ഥാനിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ സ്വാഭാവികമായും പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയെ കുറിച്ചുള്ള ആഗോള ആശങ്കകൾ വർധിപ്പിച്ചിരിക്കുകയാണ്.അഫ്ഗാനിലായാലും ഇന്ത്യക്കെതിരേ ആയാലും ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ തുടങ്ങിയ ഭീകര സംഘടനകള്‍ ശക്തമായി തന്നെ പ്രവർത്തിക്കുകയാണ്. അവർക്ക് ലഭിക്കുന്ന പിന്തുണയും പ്രോത്സാഹനവും കൂടുകയാണ്. അഫ്ഗാനിലെ നിരോധിത സംഘടനയായ ഹഖാനിയുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണ്, മന്ത്രി പറഞ്ഞു.

ഓണം പൊടിപൊടിച്ച് ടീം കുടുംബവിളക്ക്; വൈറലായി ആഘോഷ ചിത്രങ്ങള്‍

jaishankar6-1592968899-1629

ഭീകരവാദികളെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന ഇരട്ടത്താപ്പ് കാണിക്കുന്നവരെ മാറ്റി നിർത്താൻ നമ്മൾ തയ്യാറാണം. ലഷ്‌കര്‍ ഇ ത്വയ്ബയാണ് 2008 സെ മുംബൈ ഭീകരാക്രനണതത്ിന് പിന്നിൽ. അന്ന് 166 പേർക്കാണ് ജീവൻ നഷ്ടമായത്. ആറ് അമേരിക്കക്കാർ ഉൾപ്പെടെയാണിത്. 2019 ൽ ഐക്യരാഷ്ട്രസഭ പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെഇഎം തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു.കൊവിഡിനെ പോലെയാണ് ഭീകരവാദവും. ഒരു രാജ്യം രക്ഷപ്പെട്ടത് കൊണ്ട് കാര്യമില്ല. ലോകത്ത് നി്നന് അവ പൂർണമായും തുടച്ച് നീക്കപ്പെട്ടാൽ മാത്രമേ എല്ലാവർക്കും സുരക്ഷിതമായിരിക്കാൻ സാധിക്കൂ. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള തീവ്രവാദ വിരുദ്ധ സഹകരണത്തിനുള്ള പൂർണ പിന്തുണ തങ്ങൾ ആവർത്തിക്കുകയാണെന്നും ജയശങ്കർ പറഞ്ഞു.

ഐസിസിന്റെ സാമ്പത്തിക വിഭവ സമാഹരണം കൂടുതൽ ശക്തമായി. ഈ ഭീകരസംഘത്തിലേക്ക് ഫണ്ടുകൾ ഒഴുകുകയാണ്. കൊലപാതകൾക്കുള്ള പ്രതിഫലം ഇപ്പോൾ ബിറ്റ്കോയിനായിട്ടാണ് കൈമാറ്റം ചെയ്യപ്പെുന്നത്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷിതത്വത്തിനും ഐസിസ് ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ടെന്നും അദ്ദേഹ ംപറഞ്ഞു.

രാഷ്ട്രീയ ഇച്ഛാശക്തി വിളിച്ചോതുന്നതും തീവ്രവാദമെന്ന വിപത്തിനെ പൂർണമായും ഇല്ലാതാക്കുന്നതിനുമുള്ള എട്ട് കാര്യങ്ങളുള്ള കർമ്മപദ്ധതി ജയ്ശങ്കർ വിവരിച്ചു. ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് കാണിക്കരുത്. ഭീകരർ ഭീകരർ തന്നെയാണ്, ജയശങ്കർ പറഞ്ഞു.

ഓണത്തിന് വെറൈറ്റി ലുക്കുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍

അതേസമയം താലിബാനിൽ യുഎസിനും നാറ്റോ സേനയ്ക്കെതിരേയും പ്രവർത്തിച്ചവർക്കെതിരെ പ്രതികാര നടപടി കൈക്കൊള്ളില്ലെന്ന് താലിബാൻ ആവർത്തിക്കുന്നുണ്ടെങ്കിലും അവർക്കൊപ്പം പ്രവർത്തിച്ചവർക്കുള്ള തിരച്ചിൽ താലിബാൻ ഊർജിതമാക്കിയിട്ടുണ്ടെന്നാണ് യുഎൻ രഹസ്യ രേഖയിൽ പറയുന്നതാണ് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ സൈന്യത്തിലും പോലീസിലും രഹസ്യാന്വേഷണ വിഭാഗത്തിലും പ്രവർത്തിച്ചവരാണ് കൂടുതൽ അപകടത്തിലെന്നാണ് വിവരം.കാബൂൾ വിമാനത്താവളത്തിലേക്കുള്ള വഴിയിൽ ഭീകരർ വ്യക്തികളെ പരിശോധിക്കുകയാണെന്നും തലസ്ഥാനവും ജലാലാബാദും ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎൻ ഏജൻസിയെ പിന്തുണയ്ക്കുന്ന നോർവീജിയൻ നോർവീജിയൻ സെന്റർ ഫോർ ഗ്ലോബൽ അനാലിസിസ് എന്ന സംഘടനയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+