ബനാറസ് സര്‍വ്വകലാശാല: മലക്കം മറിഞ്ഞ് വിസി, പെണ്‍കുട്ടികള്‍ക്കെതിരെ പോലീസ് നടപടി ഉണ്ടായില്ല! സത്യം!
സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്തുനിന്നും നീക്കിയിരുന്നു
ലഖ്നൊ: ബനാറസ് സര്‍കലാശാലയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ലാത്തിച്ചാര്‍ജ് ഉണ്ടായില്ലെന്ന വാദവുമായി വൈസ് ചാന്‍സലര്‍. വൈസ് ചാന്‍സലര്‍ ഗിരീഷ് ചന്ദ്ര ത്രിപാഠിയെ ഉദ്ധരിച്ച് ഡിഎന്‍എയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്യാമ്പസിനുള്ളില്‍ പെണ്‍കുട്ടിയ്ക്കെതിരെ നടന്ന ലൈംഗിക പീഡനത്തില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയ പെണ്‍കുട്ടികളെ പോലീസ് തല്ലിച്ചതച്ച സംഭവമാണ് ഇതോടെ വൈസ് ചാന്‍സലര്‍ തേച്ചുമായ്ച്ചുകളയാന്‍ ശ്രമിക്കുന്നത്. സര്‍വ്വകലാശാലയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് ഉണ്ടായ സംഭവം വിസി പൂര്‍ണ്ണമായി നിഷേധിച്ചിട്ടുണ്ട്.
സര്‍വ്വകലാശാലയ്ക്കുള്ളില്‍ പെണ്‍കുട്ടികള്‍ക്കെതിരെ പോലീസ് നടപടി ഉണ്ടായിട്ടില്ലെന്നും പുറത്തുനിന്നെത്തിയവരെയാണ് പോലീസ് ആക്രമിച്ചതെന്നുമാണ് വിസിയുടെ അവകാശവാദം. പുറത്തുനിന്നുള്ളവരുടെ സ്ഥാപിത താല്‍പ്പര്യങ്ങളാണ് സര്‍വ്വകലാശാലയ്ക്കുള്ളിലുണ്ടായ അക്രമസംഭവങ്ങള്‍ക്ക് പിന്നിലെന്നും വിസി അവകാശപ്പെടുന്നു.

പെണ്‍കുട്ടിയ്ക്കെതിരെയുണ്ടായ ലൈംഗിക പീഡനത്തിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായിറങ്ങിയത് പുറത്തുനിന്നുള്ള ശക്തികളുടെ സ്വാധീനത്താലാണെന്ന് അവകാശപ്പെടുന്ന വിസി മോദിയുടെ വരാണസി സന്ദര്‍ശനനം അലങ്കോലപ്പെടുത്താനുള്ള നീക്കമായിരുന്നു ഇതെന്നും ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ പെണ്‍കുട്ടികള്‍ക്കെതിരെയുണ്ടായ പോലീസ് നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും കഴിഞ്ഞ ദിവസം അപലപിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ട് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തില്‍ നിന്നാണ് പെണ്‍കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമ ശ്രമമുണ്ടായത്.












Click it and Unblock the Notifications