കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിടെ ഒരു പള്ളിയും ഉണ്ടായിരുന്നില്ല, ഇത് പുതിയ ഇന്ത്യയിലെ നീതി; ബാബറി മസ്ജിദ് വിധിയിൽ പ്രശാന്ത് ഭൂഷൺ

Google Oneindia Malayalam News

ദില്ലി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍ക്ക് ഗൂഡാലോചനയില്ലെന്ന് വ്യക്തമാക്കിയ കോടതി എല്ലാ പ്രതികളെയും വെറുതെവിട്ടിരിക്കുകയാണ്. പ്രതികളുടെ ആസൂത്രണം തെളിയിക്കുന്നതിന് പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി എല്ലാ പ്രതികളെയും വെറുതെവിടുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ കോടതി വിധിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിയമ വിദഗ്ദനും സുപ്രീം കോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. അവിടെ പള്ളി ഇല്ലായിരുന്നു എന്ന് തെളിഞ്ഞുവെന്നും പുതിയ ഇന്ത്യയില്‍ ഇതാണ് നീതിയെന്നും പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ പങ്കുവച്ച രണ്ട് വരി കുറിപ്പില്‍ പറയുന്നു.

prashant

പള്ളി പൊളിച്ചത് ആസൂത്രിതമല്ലെന്നും വ്യക്തമായ തെളിവ് ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നമാണ് കോടതി വിധിച്ചത്. 2000 പേജുള്ള വിധിയായിരുന്നു കോടതിയില്‍ പ്രസ്താവിച്ചത്. 26 പ്രതികള്‍ കോടതിയില്‍ ഹാജരായി. അദ്വാനിയും ജോഷിയും ഉമാഭാരതിയും കല്യാണ്‍ സിങും വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായി. രണ്ടു പേര്‍ എത്തിയില്ല. സിബിഐ കോടതി ജഡ്ജി സുരേന്ദ്ര കമാര്‍ യാദവാണ് വിധി പ്രസ്താവിച്ചത്.

കേസുമായി ബന്ധപ്പെട്ട് സിബിഐ മുന്നോട്ടുവച്ച എല്ലാ വാദങ്ങളും തള്ളിയാണ് കോടതിയുടെ നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികള്‍ പള്ളി പൊളിക്കാന്‍ ഗൂഢാലോടന നടത്തിയെന്ന് തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ല. 2000 പേജുള്ള വിധിയാണ് ജഡ്ജി എസ് യാദവ് പ്രസ്താവിച്ചത്.

Recommended Video

cmsvideo
Ayodhya case: A brief history | Oneindia Malayalam

വിധി പ്രസ്താവത്തിനിടെ കോടതി ചൂണ്ടിക്കാണിച്ച പ്രധാന കാര്യങ്ങള്‍ ഇങ്ങനെ, ബാബറി മസ്ജിദ് പൊളിക്കുന്നതിന് മൂമ്പ് ആസൂത്രണം നടന്നതിന് തെളിവില്ല. അന്ന് അവിടെയുണ്ടായിരുന്ന ആള്‍ക്കൂട്ടത്തെ തടയാനാണ് അവിടെ ഉണ്ടായിരുന്ന നേതാക്കള്‍ ശ്രമിച്ചത്. അവിടെ നിരവധി പേരുണ്ടായിരുന്നു. അവരില്‍ ആരെങ്കിലുമാകാം കുറ്റക്കാരന്നെ് കോടതി വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവ് ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്നും കോടതി പറഞ്ഞു. ലഖ്നൗവിലെ പഴയ ഹൈക്കോടതി മന്ദിരമാണ് പ്രത്യേക കോടതിയാക്കി മാറ്റിയിരുന്നത്. കര്‍ശന സുരക്ഷയിലായിരുന്നു വിധി പ്രസ്താവം. മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും കോടതി മുറിയിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി: ആസൂത്രിതമല്ല, എല്ലാ പ്രതികളെയും വെറുതെവിട്ടു, തെളിവില്ലബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി: ആസൂത്രിതമല്ല, എല്ലാ പ്രതികളെയും വെറുതെവിട്ടു, തെളിവില്ല

ബാബറി മസ്ജിദ് കേസ്: കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയം, സിബിഐ വാദങ്ങൾ കോടതി തള്ളിബാബറി മസ്ജിദ് കേസ്: കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയം, സിബിഐ വാദങ്ങൾ കോടതി തള്ളി

അശോക് സിംഗാള്‍ പള്ളി സംരക്ഷിക്കാന്‍ ശ്രമിച്ചു; കല്ലേറ് ആരംഭിച്ചത് പള്ളിക്ക് പിന്നില്‍ നിന്ന്- കോടതിഅശോക് സിംഗാള്‍ പള്ളി സംരക്ഷിക്കാന്‍ ശ്രമിച്ചു; കല്ലേറ് ആരംഭിച്ചത് പള്ളിക്ക് പിന്നില്‍ നിന്ന്- കോടതി

English summary
There was no mosque there. Justice in new India, Prashant Bhushan on Babri Mosque Demolition Verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X