Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് പുതിയതായി 2,858 കോവിഡ് കേസുകളും 11 മരണങ്ങളും

ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 2,858 പേർക്ക് പുതിയതായി കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം വൈറസ് ബാധിച്ചവരുടെ എണ്ണം 4,31,19,112 ആയി.‌ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിനേക്കാൾ 6 ശതമാനം കൂടുതൽ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2841 പോസീറ്റീവ് കേസുകളും 9 മരണങ്ങളും ആയിരുന്നു കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. 11 മരണങ്ങൾ കൂടി പുതിയതായി രേഖപ്പെടുത്തിയതോടെ ആകെ മരണങ്ങളുടെ എണ്ണം 5,24,201 ആയും ഉയർന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ സജീവ കേസുകളുടെ എണ്ണം 18,096 ആയി കുറഞ്ഞു. 508 കേസുകളുടെ കുറവാണ് സജീവ കേസുകളിൽ ഇന്ന് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ വീണ്ടെടുക്കൽ നിരക്ക് ഇപ്പോൾ 98.74% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,355 രോഗികൾ സുഖം പ്രാപിച്ചു, ഇതോടെ രാജ്യത്തുടനീളം മൊത്തം സുഖം പ്രാപിച്ചവരുടെ എണ്ണം 4,25,76,815 ആയി. രാജ്യത്താകെ 15,04,734 ഡോസ് വാക്സിനാണ് പുതിയതായി നൽകിയത്, ഇതോടെ നൽകിയ ഡോസുകളുടെ ആകെ എണ്ണം 1,91,15,90,370 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,86,628 സാമ്പിളുകളും പരിശോധിച്ചതായി ആരോ ഗ്യ മന്ത്രാലയം വ്യക്തമാക്കി.

 coronavirus

899 കേസുകളുള്ള ഡൽഹി, 439 കേസുകളുള്ള ഹരിയാന, 419 കേസുകളുള്ള കേരളം, 263 കേസുകളുള്ള മഹാരാഷ്ട്ര, 175 കേസുകളുള്ള ഉത്തർപ്രദേശ് എന്നിവയാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങൾ. പുതിയ കേസുകളിൽ 76.8% ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ തന്നെ 31.46% പുതിയ കേസുകളും ഡൽഹിയിൽ നിന്നാണ്. അതേ സമയം കഴിഞ്ഞ ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ പുതിയ കണക്ക് ഡൽഹിക്ക് ആശ്വാസമാണ്. 1,032 പോസിറ്റീവ് കേസുകൾ ആയിരുന്നു കഴിഞ്ഞ ദിവസം ദേശീയ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നുത്.

അതിനിടെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയും (സിസിഎംബി) കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും (സിഎസ്ഐആർ) ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എംആർഎൻഎ (മെസഞ്ചർ ആർഎൻഎ) വാക്സിൻ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരുന്നു. കോവിഡ്-19 നെ പ്രതിരോധിക്കാൻ ഇന്ന് ലഭ്യമായ മുൻനിര വാക്സിൻ സാങ്കേതികവിദ്യകളിൽ എംആർഎൻഎ വാക്സിനുകൾ ആണ് മികച്ചത് എന്നാണ് വിലയിരുത്തൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+