രാജ്യത്ത് പുതിയതായി 2,841 കോവിഡ് കേസുകളും 9 കോവിഡ് മരണങ്ങളും
ഡൽഹി; രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 2,841 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം സജീവ കേസുകൾ 18,604 ആയി. ഇന്നലെ രജിസ്റ്റർ ചെയ്ത സജീവ കേസുകൾ 19,067 ആയിരുന്നു. ഇക്കാലയളവിൽ 3,295 പേർക്കാണ് രോ ഗം ഭേദമായത്. രാജ്യത്തെ മൊത്തം വീണ്ടെടുക്കൽ നിരക്ക് ഏകദേശം 98.74 ശതമാനവും രോ ഗം ഭേദപ്പെട്ടവരുടെ ആകെ എണ്ണം 4,25,73,460 ആയും ഉയർന്നു. 9 മരണങ്ങളാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ രേഖപ്പെടുത്തിയത്.
മൊത്തം അണുബാധയുടെ 0.04 ശതമാനവും സജീവമായ കേസുകളാണെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ചുള്ള ആകെ മരണം 5,24,190 ആയി. 2020 മാർച്ചിൽ ആയിരുന്നു ആദ്യ കോവിഡ് മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.58 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.69 ശതമാനവുമാണ്. അതേ സമയം രാജ്യവ്യാപകമായി കൊവിഡ്-19 വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ നൽകിയിട്ടുള്ള ക്യുമുലേറ്റീവ് ഡോസുകളുടെ എണ്ണം 190.99 കോടി കവിഞ്ഞു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച്, മെയ് 12 വരെ രാജ്യത്ത് 84,29,44,795 സാമ്പിളുകൾ ആണ് കോവിഡിനായി പരിശോധിച്ചത്. ഇതിൽ 4,86,628 സാമ്പിളുകൾ വ്യാഴാഴ്ച പരിശോധിച്ചു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് തലസ്ഥാനമായ ഡൽഹിയിലാണ്. 1,032 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. മരണങ്ങൾ ഒന്നും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 3.64 ശതമാനം ആണ്.
പുതിയ കേസുകളോടെ, ദേശീയ തലസ്ഥാനത്തെ മൊത്തത്തിലുള്ള കോവിഡ് എണ്ണം 18,98,173 ആയി ഉയർന്നിട്ടുണ്ട്. ഇവിടത്തെ ആകെ മരണ സംഖ്യ 26,184 ആണ്. 970 കേസുകളാണ് ബുധനാഴ്ച ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ഒരു മരണവും ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ചയാകട്ടെ ഇവിടെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 1,118 ആയിരുന്നു. ഈ വർഷം ജനുവരി 13 ന് റിപ്പോർട്ട് ചെയ്ത 28,867 പോസിറ്റീവ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന സംഖ്യ.












Click it and Unblock the Notifications