കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേ ബജറ്റ് ഇനി പൊതു ബജറ്റിന് കീഴില്‍, 92 വര്‍ഷത്തെ കീഴ്‌വഴക്കം അവസാനിച്ചു

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ റെയില്‍വേ ബജറ്റ് പൊതു ബജറ്റിന് കീഴിലായിരിക്കും അവതരിപ്പിക്കുക. 1924 ല്‍ ആരംഭിച്ച കീഴ് വഴക്കം അവസാനിപ്പിച്ച് കൊണ്ടാണ് റെയില്‍വേ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.

കള്ള്, കഞ്ചാവ്, മയക്കുമരുന്ന്,തട്ടിപ്പ്, പെണ്‍വാണിഭം...അറസ്റ്റിലായ മലയാള സിനിമാ സീരിയല്‍ താരങ്ങള്‍കള്ള്, കഞ്ചാവ്, മയക്കുമരുന്ന്,തട്ടിപ്പ്, പെണ്‍വാണിഭം...അറസ്റ്റിലായ മലയാള സിനിമാ സീരിയല്‍ താരങ്ങള്‍

നിതി ആയോഗ് അംഗം ബിബേക് ദെബ്രോയിയാണു റെയില്‍വേ ബജറ്റ് പൊതുബജറ്റിന്റെ ഭാഗമാക്കിയാല്‍ മതിയെന്ന ശുപാര്‍ശ നല്‍കിയത്. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് റെയില്‍വേ മന്ത്രാലയത്തോടും നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

suresh-prabhu1

റെയില്‍വേ ബജറ്റ് പൊതുബജറ്റിന്റെ കീഴിലാക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ്പ്രഭു ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് കത്തിയിച്ചിരുന്നു. ഈ നിര്‍ദേശത്തിന് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിരിക്കുകയാണ്.

പൊതു ബജറ്റിന് കീഴിലാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ക്ക് വേണ്ടി ധവകാര്യ വകുപ്പ് അഞ്ചംഗ സംഘത്തെ നിയോഗിച്ചിരുന്നു. പൊതു ബജറ്റ് ആകുന്നതിലൂടെ രാഷ്ട്രീയ അതിപ്രസരം തടയാമെന്നായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രിയുടെ നിര്‍ദേശം.

അമ്മയുടെയും കാമുകന്റെയും സ്വകാര്യ നിമിഷങ്ങളില്‍ കടന്നു വന്ന 5 വയസ്സുകാരനെ തല്ലി കൊന്നുഅമ്മയുടെയും കാമുകന്റെയും സ്വകാര്യ നിമിഷങ്ങളില്‍ കടന്നു വന്ന 5 വയസ്സുകാരനെ തല്ലി കൊന്നു

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ റെയില്‍വേയ്ക്ക് പ്രത്യേക ബജറ്റ് അവതരിപ്പിക്കില്ല എന്ന തീരുമാനത്തില്‍ എത്തിയതോടെ റെയില്‍വേയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. നിലവില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന കാരണം ചൂണ്ടികാട്ടിയാണ് ബജറ്റിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

English summary
There will be no separate railway budget from next financial year, putting an end to a practice that started in 1924, with the finance ministry agreeing to the proposal to merge the transporter's annual exercise with the general budget.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X