Get Updates
Get notified of breaking news, exclusive insights, and must-see stories!

എടിഎമ്മില്‍ പണമുണ്ടോ; വീട്ടിലിരുന്നും അറിയാം.. ആപ്പ് പറയും

സമീപത്ത് പണമുള്ള എടിഎം കൗണ്ടറുകള്‍ കണ്ടെത്താന്‍ പ്രത്യേക ആപ്ലിക്കേഷന്‍ ലഭ്യമാണ്

ദില്ലി: രാജ്യത്ത് നോട്ട് നിരോധനം നിലവില്‍ വന്നതോടെയുള്ള പ്രതിസന്ധിയിലാണ് പൊതുജനങ്ങള്‍. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം പുറത്തുവന്നിട്ട് 11 ദിവസമായെങ്കിലും ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്‍പിലുള്ള ക്യൂവിന്റെ വലിപ്പം കുറഞ്ഞിട്ടില്ല.

ഈ സാഹചര്യത്തില്‍ സമീപത്ത് പണമുള്ള എടിഎം കൗണ്ടറുകള്‍ കണ്ടെത്താന്‍ പ്രത്യേക ആപ്ലിക്കേഷനും ലഭ്യമാണ്. ഇതോടെ പണമുള്ള എടിഎം കൗണ്ടറുകള്‍ അന്വേഷിച്ച് നടക്കുന്നതിന് പകരമായി വെബ്ബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ ആപ്ലിക്കേഷനെ ആശ്രയിക്കുകയോ ചെയ്താല്‍ മതി.

എടിഎം സെര്‍ച്ച്

എടിഎം സെര്‍ച്ച്

എടിഎം സെര്‍ച്ച്, സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുകളായ വാല്‍നട്ട് എക്‌സ്‌പെന്‍സ് ട്രാക്കര്‍, സിഎംഎസ് എടിഎം ഫൈന്‍ഡര്‍ എന്നീ ആപ്ലിക്കേഷനുകളും പണമുള്ള എടിഎമ്മുകള്‍ കണ്ടെത്താന്‍ സഹായിക്കും.

ആപ്പുകള്‍ എങ്ങനെ പ്രവര്‍ത്തിക്കും

ആപ്പുകള്‍ എങ്ങനെ പ്രവര്‍ത്തിക്കും

പണമുള്ള എടിഎം കൗണ്ടറുകള്‍ ഈ ആപ്ലിക്കേഷന്‍ എങ്ങനെ കണ്ടെത്തുന്നു എന്ന സംശയത്തിനും മറുപടിയുണ്ട്. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഉപയോക്താക്കളുടെ സ്മാര്‍ട്ട് ഫോണിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം. പണം പിന്‍വലിക്കുമ്പോള്‍ ഫോണില്‍ ലഭിക്കുന്ന എസ്എംഎസ് കേന്ദ്രീകരിച്ചാണ് വാല്‍നട്ട് ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നത്.

എസ്എംഎസ് കേന്ദ്രീകൃതം

എസ്എംഎസ് കേന്ദ്രീകൃതം

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച മെസേജ് ലഭിക്കുന്നതോടെ ഇത് വിശകലനം ചെയ്യുന്ന ആപ്ലിക്കേഷന്‍ എടിഎമ്മിനെക്കുറിച്ചുള്ള വിവരങ്ങളാണ് സെര്‍ച്ച് റിസല്‍ട്ടായി ആപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്.

 സിഎംഎസ് എടിഎം

സിഎംഎസ് എടിഎം

എടിഎം ക്യാഷ് മാനേജ്‌മെന്റ് കമ്പനിയായ സിഎംഎസ് ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിഎംഎസ് എടിഎം ഫൈന്‍ഡര്‍ ആപ്പിന്റെ പ്രവര്‍ത്തന രീതിയാണ് ഇതില്‍ നിന്നും വ്യത്യസ്തമായിട്ടുള്ളത്. ക്യാഷ് വാനുകള്‍ എടിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ ആപ്പ് ഉപയോക്താക്കള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+