എന്താണ് കാശി-വിശ്വനാഥ ഇടനാഴി പദ്ധതി? മോദിക്ക് പ്രത്യേക താല്‍പ്പര്യം, 800 കോടി ചെലവ്
ന്യൂഡല്‍ഹി: ക്ഷേത്രങ്ങളുടെ നഗരമാണ് ഉത്തര്‍ പ്രദേശിലെ വാരണാസി. ഇവിടെ എത്തുന്ന വിശ്വാസികള്‍ക്ക് നവ്യാനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. വാരണാസിയിലെത്തിയ അദ്ദേഹം ഗംഗയില്‍ കുളിച്ചാണ് ഉദ്ഘാടനത്തിന് വന്നത്. റോഡിന്റെ വശങ്ങളില്‍ മോദിയെ സ്വീകരിക്കാന്‍ നിരവധി പേരാണ് കാത്തുനില്‍ക്കുന്നത്. ബിജെപി പ്രത്യേക ആഘോഷ പരിപാടികളണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമാണ് വാരണാസി.
വാരണായെ ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതി. കാശി വിശ്വനാഥ ക്ഷേത്രം. ഗംഗാ നദി എന്നിവയുമായി വാരണാസിയെ ബന്ധിപ്പിക്കുന്നു. തീര്‍ഥാടകള്‍ക്കും വിശ്വാസികള്‍ക്കും പ്രധാന കേന്ദ്രങ്ങളിലേക്ക് വേഗത്തില്‍ എത്താന്‍ ഈ പദ്ധതി വഴി സാധിക്കും. ക്ഷേത്രത്തിലെത്തുന്നതിന് തിരക്കേറിയ തെരുവിലൂടെ നടന്നുവരേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. പുതിയ പദ്ധതിയോടെ വഴി എളുപ്പമായിരിക്കുകയാണ്.

കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിക്ക് 339 കോടി രൂപയാണ് സര്‍ക്കാര്‍ ചെലഴിച്ചത്. ആദ്യഘട്ട നിര്‍മാണങ്ങള്‍ക്കാണ് ഈ തുക. അഞ്ച് ലക്ഷം ചതുരശ്ര അടിയിലാണ് പദ്ധതിയുടെ ആദ്യഘട്ടം. ഇതില്‍ 23 കെട്ടിടങ്ങളും ഉള്‍പ്പെടും. 2019ലാണ് പദ്ധതിക്ക് വേണ്ടി തറക്കല്ലിട്ടത്. 800 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. 300 കുടുംബങ്ങളുടെ സ്വത്ത് വകകള്‍ പദ്ധതിക്കായി ഏറ്റെടുത്തു. 1400 ഷോപ്പുകള്‍, വാടക താമസക്കാര്‍, വീടുകള്‍ എന്നിവയാണ് ഈ സ്ഥലത്തുണ്ടായിരുന്നത്. എല്ലാം മാറ്റിസ്ഥാപിച്ചു. 40 ലധികം പുരാതന ക്ഷേത്രങ്ങള്‍ പദ്ധതി പ്രദേശത്ത് വീണ്ടും കണ്ടെത്തുകയും പുനരുദ്ധരിക്കുകയും ചെയ്യുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ക്ഷേത്ര നിര്‍മിതികളില്‍ യാതൊരു മാറ്റവും വരുത്താതൊയാണ് പുനരുദ്ധരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
എന്തിന് പ്ലാസ്റ്റിക് സര്‍ജറി!! ആ ഭംഗിക്ക് പൊട്ടും കണ്‍മഷിയും തന്നെ ധാരാളം... വൈറല്‍
ഉദ്ഘാടനത്തിന് വാരണാസിയിലെത്തിയ നരേന്ദ്ര മോദി പ്രത്യേക യജ്ഞവും പ്രാര്‍ഥനകളും നടത്തി. ഗംഗയില്‍ കുളിച്ചു. ശേഷമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കാല്‍ ഭൈരവ് ക്ഷേത്രത്തിലെത്തിയ വേളയില്‍ പ്രദേശവാസിയില്‍ നിന്ന് മോദി തലപ്പാവ് സ്വീകരിച്ചു. രാജ്യത്തെ എല്ലാ ബിജെപി മുഖ്യമന്ത്രിമാരും 3000ത്തിലധികം സന്യാസിമാരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഉത്തര്‍ പ്രദേശില്‍ ഫെബ്രുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ പദ്ധതിയുടെ ഉദ്ഘാടനം ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ട് കിട്ടാന്‍ സഹായിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഉത്തര്‍ പ്രദേശിന് വേണ്ടി നിരവധി വാഗ്ദാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്.












Click it and Unblock the Notifications