കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ബിജെപിയുടെ കനത്ത പരാജയത്തിനുള്ള 5 കാരണങ്ങള്‍ ഇവയാണ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
5 reasons why BJP Lost Delhi Election To AAP | Oneindia Malayalam

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭ തിരഞ്ഞെടുപ്പിലും ദില്ലിയില്‍ ആവര്‍ത്തിക്കുമെന്നായിരുന്നു ബിജെപിയുടെ വെല്ലുവിളി. ലോക്സഭ തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ ആകെയുള്ള ഏഴ് സീറ്റിലും ബിജെപിയാണ് വിജയിച്ചത്. നിയമസഭ മണ്ഡലങ്ങളില്‍ 70 ല്‍ 65 ഇടത്തും ബിജെപിക്കായിരുന്നു ലീഡ്. ഇത് തന്നെയായിരുന്നു ബിജെപിയുടെ പ്രതീക്ഷ ഉയര്‍ത്തിയതും. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എട്ട് നിലയില്‍ പരാജയം രുചിച്ചിരിക്കുകയാണ് ബിജെപി.

രാജ്യ തലസ്ഥാനത്തിന്‍റെ അധികാരം കൈപ്പിടിയിലാക്കുമെന്ന് വെല്ലുവിളിച്ചവര്‍ക്ക് രണ്ടക്കം പോലും തികയ്ക്കാന്‍ സാധിച്ചില്ല. 70 അംഗ നിയമസഭയില്‍ 63 സീറ്റിലും ആം ആദ്മി വിജയിച്ചു. ദില്ലിയിലെ ബിജെപിയുടെ പരാജയത്തിന് വഴിവെച്ചത് പ്രധാനമായും ഈ അഞ്ച് കാരണങ്ങളാണെന്നാണ് കണക്കാക്കപ്പെടുന്നത്.

 വിദ്വേഷ പ്രചരണം

വിദ്വേഷ പ്രചരണം

വിദ്വേഷ പ്രസംഗവും വര്‍ഗീയ ചേരിതിരിവും ആയുധമാക്കി ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമമായിരുന്നു ദില്ലിയില്‍ ബിജെപി നടത്തിയത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും കാശ്മീര്‍ വിഷയവും എന്‍ആര്‍സി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പിടിച്ച് ഹിന്ദു ധ്രുവീകരണത്തിന് ശ്രമിച്ചു. എന്നാല്‍ വിഭജനമല്ല വികസനമാണ് പ്രധാനമെന്ന് ജനം വിധയെഴുതി.

 വികസന മോഡല്‍

വികസന മോഡല്‍

2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തിക്കാട്ടിയ പ്രധാന മോഡലായിരുന്നു മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനം. എന്നാല്‍ അന്ന് കോണ്‍ഗ്രസിന് ഇതിനെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം ബിജെപിയുടെ അതേസമയം 2014 ലെ ബിജെപിയുടെ അതേ തന്ത്രമാണ് ആം ആദ്മി ദില്ലിയില്‍ പയറ്റിയത്.

 മുന്‍ഗണ വിഷയം

മുന്‍ഗണ വിഷയം

മൊഹല്ല ക്ലിനിക്കുകള്‍, സാമൂഹിക പദ്ധതികള്‍ , വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ പുരോഗതികള്‍ എന്നിവ ചര്‍ച്ചയാക്കിയായിരുന്നു ആം ആദ്മി വോട്ട് പിടിച്ചത്. ദേശീയ വിഷയങ്ങളും പൗരത്വ നിയമവുമെല്ലാം ഉയര്‍ത്തിക്കാട്ടി ബിജെപി ധ്രുവീകരണം ലക്ഷ്യമിട്ടപ്പോള്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു കെജരിവാളിന്‍റെ മുന്‍ഗണ.

 മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

കെജരിവാള്‍ എന്ന നേതാവിന്‍റെ ജനകീയതില്‍ ഊന്നി ആം ആദ്മി പ്രചരണം നയിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തികാണിക്കാന്‍ ആയില്ലെന്നതും ബിജെപിക്ക് തിരിച്ചടിയായി. ദില്ലി അധ്യക്ഷന്‍ മനോജ് തിവാരിയ്ക്ക് കെജരിവാളിന്‍റെ വികസന നയങ്ങളെ പ്രതിരോധിക്കാന്‍ ആയില്ലെന്നതും ബിജെപിയുടെ പരാജയത്തിന്‍റെ ആക്കം കൂട്ടി.

 സോഷ്യല്‍ മീഡിയ പ്രചരണം

സോഷ്യല്‍ മീഡിയ പ്രചരണം

ശക്തമായ സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ ബിജെപിയുടെ വിജയത്തിന് വഴിവെയ്ക്കുന്ന നിര്‍ണായക ഘടകമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ തന്നെ ആം ആദ്മിയും സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ സജീവമായി. രാഹുല്‍ ഗാന്ധിയെ അടിച്ച് ഇരുത്താന്‍ ബിജെപിയെ പയറ്റിയ ട്രോളുകളും പരിഹാസങ്ങളും അതേ രീതിയില്‍ ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയ്ക്കെതിരെ ആം ആദ്മി പയറ്റി. ഇവയെല്ലാം ബിജെപിയുടെ പരാജയത്തിന് വഴിവെച്ചു.

English summary
These are the 5 reasons why Modi-Shah’s BJP lost to AAP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X