Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി വിരുദ്ധ വോട്ടുകൾ പിളരും.. പക്ഷേ.. ഗോവയിൽ ബിജെപിക്കുള്ള വെല്ലുവിളി ഇതാണ്

ദില്ലി; ഗോവ നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ പോരാട്ടം കടുക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ബി ജെ പിയും കോൺഗ്രസും മാത്രമല്ല ഇക്കുറി തിരഞ്ഞെടുപ്പ് ഗോദയിൽ. ഭരണം പിടിക്കാൻ ആം ആദ്മിയും മമതയുടെ തൃണമൂൽ കോൺഗ്രസും കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്. എന്നാൽ ഇരു പാർട്ടികളുടേയും സ്വാധീനം ബി ജെ പി വിരുദ്ധ വോട്ടുകൾ പിളരാൻ കാരണമാകും എന്ന കാര്യത്തിൽ തർക്കമില്ല, ഇത് കോൺഗ്രസിനാകും കടുത്ത ക്ഷീണമായേക്കുകയെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

കാവ്യയുടേയും ദിലീപിന്റേയും സിനിമാറ്റിക്ക് എൻട്രി.. നാണിച്ച് നിറഞ്ഞ് ചിരിച്ച് കാവ്യ..വൈറൽ ചിത്രങ്ങൾ

ഈ സാഹചര്യം തങ്ങളുടെ സാധ്യത ഉയർത്തുന്നുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. എന്നിരുന്നാലും ഇക്കുറി സംസ്ഥാന ഭരണം നിലനിർത്താൻ ബി ജെ പിക്ക് സാധിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നിരവധി വെല്ലുവിളികളാണ് പാർട്ടി സംസ്ഥാനത്ത് നേരിടുന്നത്. ‌

1

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒക്ടോബറിൽ ഗോവയിൽ പര്യടനം നടത്തിയപ്പോൾ, സംസ്ഥാനത്തെ ബിജെപി നേതാക്കളോട് ഒരു കാര്യം ഊന്നിപ്പറഞ്ഞിരുന്നു,പ്രതിപക്ഷ വോട്ടുകൾ എത്രയധികം ഭിന്നിക്കപ്പെടുന്നുവോ അത്രത്തോളം ബിജെപി വിജയം എളുപ്പമാകും എന്നായിരുന്നു അത്. അതുകൊണ്ട് കൂടിയാണ് മറ്റ് പാർട്ടികളുമായി സഖ്യത്തിലെത്തുന്നതിന് മുൻപ് കോൺഗ്രസിന്റെ സഖ്യനീക്കങ്ങൾ ബിജെപി സസൂക്ഷ്മം നിരീക്ഷിക്കുന്നത്. നേരത്തേ ബി ജെ പിക്കെതിരെ തനിച്ച് മത്സരിക്കുമെന്ന പ്രഖ്യാപിച്ച കോൺഗ്രസ് ആം ആദ്മിയുടേയും തൃണമൂലിന്റേയും വരവോടെ മറ്റ് പാർട്ടികളുമായി സഖ്യത്തിലെത്താനുള്ള നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. എൻ സി പി , ഗോവ ഫോർവേഡ് പാർട്ടി എന്നിവരുമായി സഖ്യത്തിനുള്ള സാധ്യതയാണ് കോൺഗ്രസ് തേടുന്നത്. എന്നാൽ തിരഞ്ഞെടുപ്പിനോട് അടുത്തിട്ടും ഇതുവരെ പ്രതിപക്ഷ ഐക്യം സാധ്യമായിട്ടില്ല.

2

എന്തായാലും കത്തോലിക്കർക്ക് ആധിപത്യമുള്ള ദക്ഷിണ ഗോവയിൽ ടിഎംസി, എഎപി തുടങ്ങിയ പാർട്ടികൾ ബിജെപി വിരുദ്ധ വോട്ടുകൾ വിഭജിക്കുമെന്നത് തങ്ങൾക്ക് ആശ്വാസമാണെന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞർ പററയുന്നു. ഇത് ഭരണകക്ഷിക്ക് കാര്യങ്ങൾ എളുപ്പമാക്കുമെന്നും നേതാക്കൾ വിശ്വസിക്കുന്നു. ബിജെപിയുടെ വോട്ടുകളല്ല, കോൺഗ്രസ് വോട്ടുകളാണ് ബി ജെ പി ഭിന്നിപ്പിക്കുകയെന്ന് ഗോവ ബി ജെ പി അഝ്യക്ഷൻ സധാനനന്ദ് തനവാദേ പറഞ്ഞു. 2017ലെ തിരഞ്ഞെടുപ്പിൽ എ എ പി 36 സീറ്റുകളിൽ മത്സരിച്ചെങ്കിലും എല്ലാ സീറ്റുകളിലും കെട്ടിവെച്ച തുക നഷ്ടപ്പെട്ടു. ഗോവയിലെ ഓരോ വൈദ്യുത തൂണിലും കൊടി വെച്ചതുകൊണ്ട് മാത്രം നിങ്ങൾക്ക് വോട്ട് ലഭിക്കില്ല. എങ്കിലും സംസ്ഥാനത്ത് എല്ലാ പാർട്ടികളേയും തങ്ങൾ സ്വാഗതം ചെയ്യുകയാണ്,ഇത് ഞങ്ങളുടെ പണി എളുപ്പമാക്കും, സദാനന്ദ് തനവാദേ പറഞ്ഞു.

3

അതേസമയം മറ്റ് പാര്ട്ടികളിലേക്കുള്ള നേതാക്കളുടെ കൂടുമാറ്റം ബി ജെ പിയെ വലിയ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി പാർട്ടി നേതാവും മന്ത്രിയുമായ മൈക്കിൾ ലോബോ ബിജെപി വിട്ടേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഏറെ നാളായി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു ലോബോ. പലപ്പോഴായി സമൂഹ മാധ്യമങ്ങളിലൂടെ നേതൃത്വത്തിലൂടെയുള്ള അതൃപ്തികൾ ലോബോ പരസ്യമാക്കിയിരുന്നു.നേരത്തേ നവംബർ 12 ന് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ ഭാര്യ ദെലീല ലോബോ സിയോലിം മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന ലോബോയുടെ പ്രഖ്യാപനം ബി ജെ പിയിൽ വലിയ പൊട്ടിത്തെറിക്കാ കാരണമായിരുന്നു. ലോബോയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥിത്വം പാർട്ടി നേതൃത്വമാണ് പ്രഖ്യാപിക്കുകയെന്നും മറ്റാർക്കും അതിനുള്ള അധികാരം ഇല്ലെന്നും വ്യക്തമാക്കി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രംഗത്തെത്തിയിരുന്നു.

4

നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് ലക്ഷ്യം വെച്ചാണ് ലോബോയുടെ നീക്കങ്ങൾ എന്നാണ് ബി ജെ പി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ലോബോ ബി ജെ പി വിട്ടാൽ അത് പാർട്ടിക്ക് വലിയ വെല്ലുവിളിയാകുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ദക്ഷിണ ഗോവയിലെ അഞ്ചോളം സീറ്റിൽ ലോബോയ്ക്ക് ശക്തമായ സ്വാധീനം ഉണ്ട്. അതേസമയം ലോബോ മാത്രമല്ല, മറ്റ് പല പ്രമുഖരും ഇത്തരത്തിൽ മറ്റ് പാർട്ടികളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഏതൊക്കെ നേതാക്കൾ പാർട്ടി വിടും എന്ന് തങ്ങൾ കാത്തിരിക്കുകയാണെന്ന് സദാനന്ദ് പറഞ്ഞു. ആരൊക്കെ എങ്ങോട്ട് പോകുന്നു എന്ന് കാത്തിരുന്നു കാണാം. ആരോടും പോകാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും ജയിക്കുന്നവർക്ക് മാത്രമേ ടിക്കറ്റ് ലഭിക്കൂ എന്ന് ഉറപ്പാണ്. ഡിസംബർ അവസാനത്തോടെ ചിത്രം വ്യക്തമാകും. ഞങ്ങൾ എ അല്ലേങ്കിൽ ബി യും സിയും പ്ലാനുകൾ ഉണ്ട്. അതുകൊണ്ട് ആരെങ്കിലും പാർട്ടി വിട്ടാൽ അവർക്ക് പകരം ആർക്ക് ടിക്കറ്റ് നൽകുമെന്ന് നേരത്തെ തന്നെ തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

5

അതിനിടെ ബി ജെ പി നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി വടക്കൻ ഗോവയിൽ വോട്ട് വിഭജനം തടയുകയെന്നതാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രാദേശിക കക്ഷികളായ എം ജി പിയുടേയും ഗോവ ഫേർവേഡ് പാർട്ടിയുടേയും പിന്തുണയോടെയായിരുന്നു മനോഹർ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ അധികാരം പിടിച്ചത്. എന്നാൽ പരീക്കറിന്റെ മരണത്തോടെ പുതുതായി ഭരണമേറ്റ മുഖ്യമന്ത്രി സാവന്ത് കോൺഗ്രസിൽ നിന്നും എം ജി പിയിൽ നിന്നുമായ 12 നേതാക്കളെ ചാടിച്ച് ഭരണം സുരക്ഷിതമാക്കു. എംജിപിയിലെ ആകെയുള്ള മൂന്ന് എംഎൽഎമാരിൽ രണ്ട് പേരെയും ബി ജെ പി തങ്ങളുടെ ക്യാമ്പിൽ എത്തിച്ചിരുന്നു. പാർട്ടിയുടെ അവശേഷിക്കുന്ന എംഎൽഎയായ സുധിൻ ധവാലികറിനെ ഉപമുഖ്യമന്ത്രി സ്ഥാനാത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു. അന്ന് മുതൽ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ് എം ജെ പി. ഇത്തവണ സഖ്യം ഇല്ലെന്ന് നിലപാട് ആവർത്തിക്കുകയാണ് ഇത്. അത് എം ജെ പിക്ക് സ്വാധീനമുള്ള വടക്കൻ ഗോവയിൽ ബി ജെ പിക്ക് ക്ഷീണം വരുത്തിയേക്കും. ഈ സാഹചര്യത്തിൽ കേന്ദ്ര നേതാക്കൾ ഉൾപ്പെടെയുള്ളവർ ഇടപെട്ട് എം ജി പിയുമായുള്ള സഖ്യത്തിന് സാധ്യത തേടുകയാണ്. അതേസമയം മറ്റൊരു സഖ്യകക്ഷിയായിരുന്ന ഗോവ ഫോർവേഡ് പാർട്ടി ഇതിനോടകം ബി ജെ പിയുമായുള്ള ബന്ധം ഉപേക്ഷിച്ച് കോൺഗ്രസുമായി സഖ്യത്തിനുള്ള ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+