Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി തന്നെ പ്രധാനമന്ത്രിയാവും, പക്ഷേ മൂന്ന് സാധ്യതകള്‍, ഈ കടമ്പ കടക്കണം

ദില്ലി: 2014 ല്‍ മോദി തരംഗത്തില്‍ ബിജെപി ലോക്സഭ തൂത്തുവാരിയെങ്കിലും ഇത്തവണ അതല്ല സ്ഥിതി. കര്‍ഷക പ്രശ്നങ്ങളും നോട്ട് നരിരോധനവും ജിഎസ്ടിയുമെല്ലാം സര്‍ക്കാരിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവില്ലെന്നത് നേതാക്കള്‍ തന്നെ തുറന്നു സമ്മതിക്കുന്നുമുണ്ട്. സാക്ഷാല്‍ നരേന്ദ്ര മോദി പോലും അത്തരത്തില്‍ ഒരു സൂചന പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം 2014 ലേത് പോലെ ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനായില്ലേങ്കിലും നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയായി അധികാരത്തില്‍ ഏറുമെന്ന പ്രതീക്ഷയും ബിജെപി വെച്ചു പുലര്‍ത്തുന്നുണ്ട്. ഇനി ബിജെപിക്ക് മുന്നില്‍ മൂന്ന് സാധ്യതകളാണ് നിലനില്‍ക്കുന്നത്.

 ഭരണ വിരുദ്ധ വികാരം

ഭരണ വിരുദ്ധ വികാരം

ആകെയുള്ള 543 സീറ്റുകളില്‍ 282 ഉം ബിജെപിയാണ് കഴിഞ്ഞ തവണ നേടിയത്. മോദി പ്രഭാവത്തില്‍ കോണ്‍ഗ്രസ് നിഷ്പ്രഭമായി. വെറും 44 സീറ്റില്‍ കോണ്‍ഗ്രസ് ഒതുങ്ങി. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്നാണ് പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം വ്യക്തമാക്കിന്നത്.

 പ്രവചനാതീതം

പ്രവചനാതീതം

അവസാന നിമിഷം നടന്ന ബാലക്കോട്ട് തിരിച്ചടിയാണ് ഒരു പരിധിവരെ മോദി സര്‍ക്കാരിന്‍റെ ജനപ്രീതി ഉയര്‍ത്തിയത്. അതുകൊണ്ട് തന്നെ രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ബിജെപി വോട്ട് തേടുന്നത്.അതേസമയം ഇത്തവണ തെരഞ്ഞെടുപ്പ് പ്രവചനാതീതമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.

 ഉറപ്പിക്കുന്നു

ഉറപ്പിക്കുന്നു

ഒരു പാര്‍ട്ടികള്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനുള്ള സാഹചര്യം നിലനില്‍ക്കുന്നില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏത് വിധേനയും കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ ആകില്ലെന്ന് പ്രതിപക്ഷത്തെ പോലെ തന്നെ ബിജെപിയും ഉറപ്പിക്കുന്നുണ്ട്.

 ഹൃദയ ഭൂമിയില്‍

ഹൃദയ ഭൂമിയില്‍

ഹിന്ദി ഹൃദയ ഭൂമിയിലടക്കം നേരിട്ട തിരിച്ചടികള്‍ ബിജെപിയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നുണ്ട്. ഇതിനോടകം തന്നെ 17 പ്രാദേശിക പാര്‍ട്ടികളാണ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചത്. മാത്രമല്ല ദക്ഷിണേന്ത്യയിലും വിചാരിച്ച നേട്ടം ഇത്തവണ കൊയ്യാന്‍ ആകില്ലെന്നാണ് ബിജെപി കണക്കാക്കുന്നത്.

 മൂന്ന് സാധ്യതകള്‍

മൂന്ന് സാധ്യതകള്‍

മൂന്ന് സാധ്യതകളാണ് ഇനി ബിജെപിക്ക് മുന്നില്‍ ഉള്ളത്. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം നേടാനായാല്‍ നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകും. അതേസമയം കുറഞ്ഞത് 250 സീറ്റെങ്കിലും ബിജെപി ഒറ്റയ്ക്ക് നേടണം.

 കേവല ഭൂരിപക്ഷം

കേവല ഭൂരിപക്ഷം

220 സീറ്റുകള്‍ എങ്കിലും നേടിയാലും ബിജെപിക്ക് വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരില്ല. കേവല ഭൂരിപക്ഷത്തിന് 272സീറ്റുകളാണ് വേണ്ടത്. സീറ്റ് 220 ലും താഴെയായാല്‍ ബിജെപിക്ക് പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ തേടേണ്ടി വരും.

 പ്രാദേശിക പാര്‍ട്ടികള്‍

പ്രാദേശിക പാര്‍ട്ടികള്‍

തെലുങ്കാനയില്‍ നിന്നുള്ള ടിആര്‍എസിന്‍റേയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റേയും സഹായം ബിജെപി തേടിയേക്കും. നിലവില്‍ കോണ്‍ഗ്രസുമായി നല്ല നിലയ്ക്കല്ല ഇരുപാര്‍ട്ടികളും. അതും ബബിജെപിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

 140 സീറ്റ്

140 സീറ്റ്

ഇരു പാര്‍ട്ടികളും ചേര്‍ന്ന് കുറഞ്ഞത് 30 സീറ്റെങ്കിലും നേടിയേക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. അതേസമയം ബിജെപിക്ക് 140 ലും താഴെയാണ് സീറ്റ് നിലയെങ്കില്‍ രണ്ടാം ഭരണം എന്ന എന്‍ഡിഎയുടെ സ്വപ്നം പൊലിയും.

 സര്‍ക്കാര്‍ രൂപീകരിക്കും

സര്‍ക്കാര്‍ രൂപീകരിക്കും

ഈ സാഹചര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാര്‍ രൂപീകരിക്കും. ബിജെപി ഇതര സര്‍ക്കാരിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ചരടുവലി തകൃതിയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഇതര മുന്നണിക്കായി ടിആര്‍സ് ചരടുവലിച്ചെങ്കിലും കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള മുന്നണി സാധ്യമല്ലെന്ന വിലയിരുത്തലിലാണ് റാവു.

 ആത്മവിശ്വാസത്തില്‍

ആത്മവിശ്വാസത്തില്‍

അതേസമയം 2014ല്‍ ബിജെപി നേടിയതിനേക്കാള്‍ സീറ്റുകള്‍ ഇക്കുറി നേടും എന്നാണ് അമിത് ഷായുടെ പ്രതികരണം. മോദിയുടെ ഇമേജും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+