Get Updates
Get notified of breaking news, exclusive insights, and must-see stories!

അതൃപ്തി പ്രകടിപ്പിച്ച് നേതാക്കൾ, ഭീഷണിയായി 'ആപ്പും'; ഗുജറാത്തിൽ കോൺഗ്രസിന് കടുത്ത വെല്ലുവിളി

ദില്ലി; കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ 77 സീറ്റുകളായിരുന്നു കോൺഗ്രസ് നേടിയത്. ബി ജെ പി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു കോൺഗ്രസ് വിജയം. അക്കുറി 1995 ന് ശേഷം ആദ്യമായി ബി ജെ പിക്ക് ലഭിച്ചത് 100 ൽ താഴെ സീറ്റുകൾ.

വിഷു കസവല്ല..ഇത് ഭാവന സ്റ്റൈൽ..വൈറലായി നടിയുടെ വിഷു ചിത്രങ്ങൾ

ഇതോടെ 2022 ൽ ബി ജെ പിയെ ഞെട്ടിക്കുന്ന പ്രകടനം കോൺഗ്രസ് കാഴ്ചവെയ്ക്കുമോയെന്നതായിരുന്നു ഉറ്റുനോക്കപ്പെട്ടത്. എന്നാൽ മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ വലിയ വെല്ലുവിളികളാണ് കോൺഗ്രസ് നേരിടുന്നത്.

 നേതൃത്വത്തിനെതിരെ ഹർദ്ദീക് പട്ടേൽ

നേതൃത്വത്തിനെതിരെ ഹർദ്ദീക് പട്ടേൽ

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യുവ നേതാക്കളായ ജിഗ്‌നേഷ് മേവാനി, ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് ഠാക്കൂര്‍ കൂട്ടുകെട്ടായിരുന്നനു കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാക്കുന്നതിൽ നിർണായക ഘടകങ്ങളായി മാറിയത്. പാട്ടീദാർ പ്രക്ഷോഭ നേതാവ് ഹാർദ്ദിക്ക് പട്ടേലിന്റെ പിന്തുണ പല മണ്ഡലങ്ങളിലും ബി ജെ പിയെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കി. സൗരാഷ്ട്ര ,കച്ച് മേഖലകളിൽ എല്ലാം തന്നെ കോൺഗ്രസിന് കൂറ്റൻ ലീഡ് നേടാൻ ഇതോടെ സാധിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിലേക്കെത്തുമ്പോൾ അൽപേഷ് ബിജെപിക്കൊപ്പമാണ്. സ്വതന്ത്രനായി നിൽക്കുന്നു മേവാനി ഉടൻ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് വാർത്തകൾ. ഹാർദ്ദിക്ക് പട്ടേലോ?

2022 ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു രാഹുൽ ഗാന്ധി ഹാർദ്ദിക്ക് പട്ടേലിനെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ആക്കിയത്. എന്നാൽ തിരഞ്ഞടുപ്പിനോട് അടുക്കുമ്പോൾ താൻ പാർട്ടിയിൽ ഒതുക്കപ്പെടുകയാണെന്ന ആരോപണം ഉയർത്തുകയാണ് ഹാർദിക്. ‘വന്ധ്യംകരിക്കപ്പെട്ട നവവരന്റെ അവസ്ഥയാണ് കോൺഗ്രസ് പാർട്ടിയിൽ എന്റേത്'എന്നായിരുന്നു കഴിഞ്ഞ ദിവസം ഹാർദ്ദിക്ക് പൊട്ടിത്തെറിച്ചത്. തന്നെ മീറ്റിങ്ങുകളില്‍ വിളിക്കുന്നില്ലെന്നും തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് തന്നോട് ആലോചിക്കുന്നില്ലെന്നും ഹാർദിക് ആരോപിച്ചിരുന്നു. പട്ടേൽ സമുദായത്തിലെ ഉന്നത നേതും കോടൽദാം ക്ഷേത്ര ട്രസ്റ്റ് ചെയർമാനുമായ നരേഷ് പട്ടേലിലെ കോൺഗ്രസിൽ എത്തിക്കാനുള്ള നേതൃത്വത്തിന്റെ നീക്കവും ഹാർദ്ദിക്കിനെ ചൊടിപ്പിച്ചിട്ടുണ്ട്. മറ്റൊരു പ്രമുഖ പട്ടേൽ സമുദായാംഗം എത്തുന്നത് പാർട്ടിയിൽ തന്റെ സ്വാധീനം നഷ്ടപ്പെടുത്തുമെന്ന് ഹാർദ്ദിക്ക് കരുതുന്നു. അതേസമയം എന്തായാലും ഈ സാഹചര്യത്തിൽ കോൺഗ്രസ് വിടില്ലെന്നാണ് ഹാർദിക് പറയുന്നത്.

 മുന്നറിയിപ്പുമായി ഫൈസൽ പട്ടേൽ

മുന്നറിയിപ്പുമായി ഫൈസൽ പട്ടേൽ

ഹർദ്ദീക് പട്ടേൽ മാത്രമല്ല അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൻ പട്ടേലും സംസ്ഥാന നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസിന് ശക്തമായ സാന്നിധ്യമുള്ള ബറൂച്ച് മണ്ഡലത്തിൽ മത്സരിക്കാനുള്ള താത്പര്യം ഫൈസൽ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല. അനുകൂല സമീപനം സ്വീകരിച്ചില്ലേങ്കിൽ പാർട്ടി വിടുമെന്ന് ഉൾപ്പെടെയുള്ള മുന്നറിയിപ്പാണ് ഫൈസൽ നൽകുന്നത്.

ഹാർദ്ദീക്കും ഫൈസലും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചപ്പോൾ ഇത്തരത്തിലുള്ള പരസ്യ പ്രതികരണങ്ങൾക്ക് നിൽക്കാതെ പാർട്ടി വിടാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന ചില നേതാക്കൾ വേറെയുമുണ്ട്. നിരവധി മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം മുൻ എം എൽ എ ഇന്ദ്രാണി രാജ്ഗുരു കോൺഗ്രസ് വിട്ട് ആം ആദ്മിയിലെത്തിയിരുന്നു. നേതാക്കളിൽ ചിലർ ഇത്തവണ ആം ആദ്മിയിലേക്ക് പോയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

4


കന്നി അംഗത്തിന് ഇറങ്ങുന്ന ബി ജെ പി വലിയ വെല്ലുവിളിയാണ് കോൺഗ്രസിന് തീർക്കുന്നതെന്ന കാര്യത്തിൽ തർക്കമില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും പഞ്ചാബ് പിടിച്ചെടുത്ത ആം ആദ്മി ഗോവയിലും തങ്ങളുടെ നില മെച്ചപ്പെടുത്തിയിരുന്നു. ഇനി 'ആപ്പിന്റെ' ലക്ഷ്യം ഗുജറാത്തും ഹിമാചൽ പ്രദേശുമാണ്. കോൺഗ്രസ് ചിത്രത്തിലേ ഇല്ലെന്നാണ് കഴിഞ്ഞ ദിവസം ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സന്ദീപ് പഥക് പ്രതികരിച്ചത്. ആപ്പും ബി ജെ പിയും കടുത്ത മത്സരം കാഴ്ച വെയ്ക്കുന്ന ഈ സാഹചര്യത്തിൽ കഴിഞ്ഞ തവണത്തേതിന് സമാനമായി കോൺഗ്രസിന് ഊർജ്ജം പകരാൻ രാഹുൽ ഗാന്ധി തന്നെ നേരിട്ട് ഇറങ്ങുമോയെന്നത് കാത്തിരുന്ന് കാണാം.

Recommended Video

cmsvideo
    വിമാന യാത്രക്കിടെ സ്മൃതി ഇറാനിയെ പൊരിച്ച് കോണ്‍ഗ്രസ് നേതാവ്, വീഡിയോ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+