കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ അധ്യക്ഷന്‍ ആരായാലും ഇത്തിരി വിയര്‍ക്കും!! അധ്യക്ഷന് മുന്നിലുള്ള 5 വെല്ലുവിളികള്‍ ഇങ്ങനെ

  • By
Google Oneindia Malayalam News

ദില്ലി: ബിജെപി ഭാരവാഹികളുടേയും സംസ്ഥാന അധ്യക്ഷന്‍മാരുടേയും യോഗം ഇന്ന് ദില്ലിയില്‍ നടക്കുകയാണ്. സംഘടനാ തിരഞ്ഞെടുപ്പ് സംബന്ധിച്ച തിരുമാനങ്ങളാകും ഇന്ന് യോഗത്തില്‍ കൈക്കൊള്ളുക. അമിത് ഷാ ആഭ്യന്തര മന്ത്രിയായ സാഹചര്യത്തില്‍ ഷായ്ക്ക് അധ്യക്ഷ സ്ഥാനം ഒഴിയേണ്ട സാഹചര്യമാണ് ഇന്നത്തെ യോഗത്തിന്‍റെ പ്രധാന അജണ്ട.

<strong>ഗാന്ധി കുടുംബാംഗങ്ങള്‍ ഇല്ല, കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യേക യോഗം,ഇനി നിയന്ത്രിക്കുക ഈ എട്ട് പേര്‍?</strong>ഗാന്ധി കുടുംബാംഗങ്ങള്‍ ഇല്ല, കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യേക യോഗം,ഇനി നിയന്ത്രിക്കുക ഈ എട്ട് പേര്‍?

മുതിര്‍ന്ന നേതാവായ ജെപി നദ്ദ പുതിയ അധ്യക്ഷനാകുമോയെന്ന ആകാംഷ നിലനില്‍ക്കുന്നുണ്ട്. നാല് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അമിത് ഷാ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുണ്ട്. അതേസമയം അഞ്ച് വെല്ലുവിളികളാണ് പുതിയ ബിജെപി അധ്യക്ഷന് മുന്നില്‍ ഉള്ളത്.

വലിയ പ്രതിസന്ധി

വലിയ പ്രതിസന്ധി

അമിത് ഷായുടെ ചാണക്യ തന്ത്രങ്ങളില്‍ ഇത്തവണ ബിജെപി നേടിയെടുത്തത് 303 സീറ്റുകളാണ്. ബിജെപി തരംഗത്തില്‍ 17 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സംപൂജ്യരായി. ലോക്സഭ തിരഞ്ഞെടുപ്പിലെ തേരോട്ടം വരാനിരിക്കുന്ന നാല് നിയമസഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ അമരത്ത് അമിത് ഷായ്ക്ക് പകരം മറ്റൊളാണെങ്കില്‍ ഈ നാല് സംസ്ഥാനങ്ങളിലും ബിജെപി വിയര്‍ക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ബിജെപി വലിയ പ്രതിസന്ധി നേരിടാന്‍ സാധ്യത ഉള്ള സംസ്ഥാനങ്ങളില്‍ ഒന്ന് പശ്ചിമബംഗാള്‍ ആണ്. ഇത്തവണ ശക്തമായ ആധിപത്യമാണ് ബംഗാളില്‍ ബിജെപി നേടിയത്.

 ബിജെപി വിയര്‍ക്കും

ബിജെപി വിയര്‍ക്കും

2014 ല്‍ വെറും രണ്ട് സീറ്റുകള്‍ നേടിയ സംസ്ഥാനത്ത് ബിജെപി ഇത്തവണ 18 സീറ്റുകള്‍ നേടി. അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് ബിജെപിക്ക് അത്രത്തോളം എളുപ്പമാകില്ല. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ തിരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. മമതയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറാണ്. ജമ്മു കാശ്മീരാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റൊരു സംസ്ഥാനം. ഇവിടെ ബിജെപിക്ക് കാര്യമായ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കാശ്മീരില്‍ ബിജെപി-പിഡിപി സഖ്യമാണ് ഭരിച്ചിരുന്നത്. കാശ്മീരിലെ വിഷയങ്ങളില്‍ പിഡിപി സ്വീകരിച്ച നിലപാടിനെതിരെ ബിജെപി രംഗത്തുവന്നതോടെ സഖ്യത്തില്‍ ഭിന്നത രൂക്ഷമായി. തുടര്‍ന്ന് സഖ്യം പിരിഞ്ഞു, സര്‍ക്കാര്‍ വീണു. ഇപ്പോള്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമാണ്.

 ആവര്‍ത്തിച്ചേക്കില്ല?

ആവര്‍ത്തിച്ചേക്കില്ല?

ദില്ലിയില്‍ ബിജെപി 2014 നേത് സമാനമായ വിജയമാണ് ഈ ലോക്സഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചത്. എന്നാല്‍ 2014 ല്‍ ലോക്സഭയില്‍ നേടിയ വിജയം നിയമസഭയില്‍ നേടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. അന്ന് ആംആദ്മിയാണ് 67 സീറ്റുകളുമായി ദില്ലി തൂത്തുവാരിയത്. അതുകൊണ്ട് തന്നെ നിയമസഭ ബിജെപിക്ക് കീറാമുട്ടിയാകും. 2020 ലാണ് ഇവിടെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ബിഹാറില്‍ കടുത്ത പ്രതിസന്ധിയാണ് ബിജെപി നേരിടുന്നത്. സഖ്യകക്ഷിയായ ജനതാദള്‍ മന്ത്രിസഭയിലെ പ്രാതിനിധ്യത്തിന്‍റെ പേരില്‍ ഉടക്കി പിരിഞ്ഞിരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും എന്ന് നിതീഷ് പ്രഖ്യാപിക്കുകയും ചെയ്തു.

 ഉടക്കി സഖ്യകക്ഷികള്‍

ഉടക്കി സഖ്യകക്ഷികള്‍

സഖ്യകക്ഷികളെ ഒപ്പം നിര്‍ത്തുകയെന്നതാണ് ബിജെപിക്ക് മുന്നിലുള്ള രണ്ടാമത്തെ വെല്ലുവിളി. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് വരെ പ്രധാന സഖ്യകക്ഷികളായിരുന്ന ജനതാദളും ശിവസേനയുമടക്കം ബിജെപിയോട് ഉടക്കിലായിരുന്നു. എന്നാല്‍ അമിത് ഷായുടെ തന്ത്രപരമായ നീക്കങ്ങളാണ് സഖ്യത്തെ പിടിച്ച് നിര്‍ത്താന്‍ സഹായിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം ജനതാദള്‍ ബിജെപിയുമായി ഉടക്കിയിരിക്കുകയാണ്. കേന്ദ്രമന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നതാണ് ജെഡിയു ഉയര്‍ത്തുന്ന പരാതി.

 നിലംതൊടാനാകാതെ ദക്ഷിണേന്ത്യ

നിലംതൊടാനാകാതെ ദക്ഷിണേന്ത്യ

അതേസമയം രാമക്ഷേത്ര നിര്‍മ്മാണത്തിനായി ശിവസേനയും ബിജെപിക്ക് മുകളില്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സഖ്യ കക്ഷികളെ പിടിച്ച് നിര്‍ത്തുകയെന്നത് പുതിയ അധ്യക്ഷനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ദക്ഷിണേന്ത്യ ബാലികേറാ മലയായി ബിജെപിക്ക് മുന്നില്‍ തുടരുകയാണ്. ഇവിടങ്ങളില്‍ പരമാവധി സീറ്റ് നേടിയെടുക്കുകയെന്ന വെല്ലുവിളി പുതിയ ബിജെപി അധ്യക്ഷന് മുന്നില്‍ ഉണ്ട്. തീവ്ര ഹിന്ദുത്വ നിലപാടുകളുള്ള ഗിരിരാജ് സിങ്ങിനേയും സാധ്വി പ്രഗ്യയേയും പോലുള്ള എംപിമാരെ മെരുക്കുകയെന്ന വലിയ വെല്ലുവിളിയും പുതിയ അധ്യക്ഷന്‍ മറികടക്കേണ്ടതുണ്ട്.

<strong>10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്? വെളിപ്പെടുത്തി അധ്യക്ഷന്‍!!</strong>10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്? വെളിപ്പെടുത്തി അധ്യക്ഷന്‍!!

<strong>യുപിയില്‍ അഖിലേഷിന് പുതിയ കൂട്ട്?യോഗി ആദിത്യനാഥിന്‍റെ വിളിക്ക് പിന്നാലെ</strong>യുപിയില്‍ അഖിലേഷിന് പുതിയ കൂട്ട്?യോഗി ആദിത്യനാഥിന്‍റെ വിളിക്ക് പിന്നാലെ

English summary
These are the five challenges before ne BJP president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X