കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുത്വവാദം, ഭീമ കൊറേഗാവ്, ഭാരത് രത്ന.....ത്രികക്ഷി സർക്കാരിന് മുന്നിലെ കടമ്പകൾ ഇവയാണ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് ഇടവേള നൽകി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസിനും എൻസിപിക്കും ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് സൂചന. മന്ത്രിസ്ഥാനങ്ങൾ പങ്കിടുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ബിജെപിയെ പടിക്ക് പുറത്ത് നിർത്തി കോൺഗ്രസിന്റെയും എൻസിപിയുടെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ശിവസേനയ്ക്ക് കഴിഞ്ഞെങ്കിലും ത്രികക്ഷി സർക്കാരിന്റെ ഭാവിയിൽ ആശങ്കയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

15-13-13!! സത്യപ്രതിജ്ഞ സംഭവമാക്കാന്‍ ത്രികക്ഷി സഖ്യം! കല്ലുകടിയായി ഈ വകുപ്പുകള്‍15-13-13!! സത്യപ്രതിജ്ഞ സംഭവമാക്കാന്‍ ത്രികക്ഷി സഖ്യം! കല്ലുകടിയായി ഈ വകുപ്പുകള്‍

മൂന്ന് ദിശയിലേക്ക് ചലിക്കുന്ന ചക്രങ്ങളുള്ള മുച്ചക്ര വാഹനം പോലെയാണ് ത്രികക്ഷി സർക്കാരെന്നാണ് രാജി പ്രഖ്യാപനത്തിനായി വിളിച്ചു ചേർത്ത ദേവേന്ദ്ര ഫട്നാവിസ് പരിഹസിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഒന്നിച്ച് നിർത്തുന്നുണ്ടെങ്കിലും ശിവസേനയും കോൺഗ്രസ് -എൻസിപി സഖ്യവും തന്നിൽ വിവിധ വിഷയങ്ങളിൽ നിലനിൽക്കുന്ന ആശയവൈരുദ്ധ്യം പ്രതിസന്ധികൾ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോൺഗ്രസും എൻസിപിയും

കോൺഗ്രസും എൻസിപിയും


കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട ശരദ് പവാറിന്റെ നേതൃത്വത്തിൽ 1999ൽ രൂപം കൊണ്ട പാർട്ടിയാണ് എൻസിപി. അതുകൊണ്ട് തന്നെ ആശയപരമായും പ്രവർത്തന ശൈലിയിലും കോൺഗ്രസുമായി ഏറെ സാമ്യതകളുണ്ട് എൻസിപിക്ക്. എന്നാൽ ശിവസേനയുടെ കാര്യം മറിച്ചാണ്. ശിവസേനയുടെ പ്രവർത്തന ശൈലിയും പ്രത്യയശാസ്ത്രങ്ങളും വ്യത്യസ്തമാണ്. 1980 മുതൽ തീവ്ര ഹിന്ദുത്വ നിലപാടുകളാണ് ശിവസേന സ്വീകരിച്ചു വന്നത്. അതുകൊണ്ട് തന്നെ ദേശീയ തലത്തിൽ ശിവസേന സഖ്യം കോൺഗ്രസിനെ ബാധിച്ചേക്കാം. പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ.

 എൻപിസി ബന്ധം

എൻപിസി ബന്ധം

ശിവസേനയ്ക്കും എൻസിപിക്കും ഒരുപോലെ വേരോട്ടമുളള നിരവധി മേഖലകളുണ്ട് മഹാരാഷ്ട്രയിൽ. സഖ്യം തുടർന്നാലും ഈ മേഖലകൾ തർക്ക വിഷയമായേക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 124 സീറ്റുകളിലാണ് ശിവസേന മത്സരിച്ചത്. ഇതിൽ 57 ഇടത്തും എൻസിപിയായിരുന്നു പ്രധാന എതിരാളി. ബിജെപി- ശിവസേന സർക്കാരിനെിരായ ഭരണ വിരുദ്ധ വികാരം ഇളക്കിവിട്ടായിരുന്നു എൻസിപി വോട്ട് തേടിയത്.

സവർക്കർക്ക് ഭാരത് രത്ന

സവർക്കർക്ക് ഭാരത് രത്ന

ഹിന്ദുത്വ നിലപാടുകൾ മുന്നോട്ട് വയ്ക്കുന്ന ശിവസേന യും കോൺഗ്രസും എൻസിപിയും തമ്മിൽ ഭിന്നതയുണ്ടാകാൻ സാധ്യതയുള്ള നിരവധി വിഷയങ്ങളാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിട്ടാക്കുന്നത്. അതിൽ പ്രധാനമാണ് സവർക്കർക്ക് ഭാരത് രത്ന നൽകണമെന്ന ശിവസേനയുടെ ആവശ്യം. കോൺഗ്രസ് രൂക്ഷമായി വിമർശിച്ചിരുന്ന ആവശ്യമായിരുന്നു ഇത്. ഭീമ കൊറേഗാവ് സംഭവത്തിലും ശിവസേനയും കോൺഗ്രസ്-എൻസിപി സഖ്യവും രണ്ട് തട്ടിലാണ്. മുസ്ലീം ക്വാട്ട അനുവദിക്കുന്നതിനും ശിവസേന എതിരാണ്.

താക്കറെ കുടുംബത്തിൽ ആദ്യം

താക്കറെ കുടുംബത്തിൽ ആദ്യം

താക്കറെ കുടുംബത്തിൽ നിന്നും അധികാര പദവിയിലേക്ക് എത്തുന്ന ആളാണ് ഉദ്ധവ് താക്കറെ. താക്കറെ കുടുംബത്തിന്റെ പാരമ്പര്യം തെറ്റിച്ച് ഇക്കുറി ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചത് ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയായിരുന്നു. ഭരണതലത്തിൽ ഉദ്ധവ് താക്കറെയ്ക്കുള്ള പരിചയക്കുറവ് സഖ്യത്തിൽ പൊരുത്തക്കേടുകൾ സൃഷ്ടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മഹാരാഷ്ട്രയിൽ എണ്ണിപ്പറയാൻ ശിവസേനയ്ക്ക് കാര്യമായ ഭരണ നേട്ടങ്ങളില്ല. ഉൽപ്പാദന രംഗത്തെ തകർച്ച, കാർഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങി അടിയന്തര പ്രാധാന്യമുളള നിരവധി വിഷയങ്ങളാണ് ത്രികക്ഷി സർക്കാരിന് മുന്നിലുള്ളത്.

 സ്ഥാനമോഹികൾ

സ്ഥാനമോഹികൾ

മൂന്ന് പാർട്ടികളിലും സ്ഥാനമോഹികളായ നിരവധി നേതാക്കളുണ്ട്. മന്ത്രി സ്ഥാനങ്ങൾ തുല്യമായി പങ്കിട്ടെടുത്താലും വിവിധ കോർപ്പറേഷനുകളിലേക്കുളള നിയമനങ്ങൾ തിരിച്ചടിയാകും. ഇത് നേതാക്കൾക്കിടയിൽ അതൃപ്തിക്കിടയാക്കിയേക്കും. കോൺഗ്രസ്-എൻസിപി-ശിവസേനാ സഖ്യത്തിന്റെ നീക്കങ്ങൾ ബിജെപിയും ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്.

English summary
These are the hurdles before Shivsena-ncp-congress government of Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X