കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസ വോട്ടെടുപ്പ്; തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി!! ഇനിയുള്ള സാധ്യകള്‍ ഇങ്ങനെ

  • By Aami Madhu
Google Oneindia Malayalam News

മുംബൈ: 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന കക്ഷികള്‍ ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. തങ്ങള്‍ക്ക് 162 പേരുടെ പിന്തുണ ഉണ്ടെന്ന് കാണിച്ചുള്ള കത്ത് മൂന്ന് കക്ഷികളും കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. 51 എന്‍സിപി എംഎല്‍എമാരും 63 ശിവസേന എംഎല്‍എമാരും 44 കോണ്‍ഗ്രസ് എംഎല്‍എമാരും ഒപ്പിട്ട കത്താണ് മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് നല്‍കിയിരിക്കുന്നത്.

അതേസമയം ചൊവ്വാഴ്ച രാവിലെ 10.30 യ്ക്ക് ഹര്‍ജിയില്‍ വിധി പറയുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് ദിവസം കോടതി നിര്‍ദ്ദേശിച്ച് കഴിഞ്ഞാല്‍ മഹാരാഷ്ട്രയില്‍ ഇനിയുള്ള സാധ്യകള്‍ ഇങ്ങനെയാണ്

 ബിജെപിയുടെ തന്ത്രം

ബിജെപിയുടെ തന്ത്രം

170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി ഇന്ന് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. എന്‍സിപിയുടെ 54 എംഎല്‍എമാരും സ്വതന്ത്രരും തങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് ബിജെപി കോടതിയില്‍ അവകാശപ്പെട്ടിരുന്നു. അജിത് പവാര്‍ ഗവര്‍ണര്‍ക്കയച്ച കത്ത് ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ അവകാശവാദം.

 മൂന്ന് പേര്‍ മാത്രം

മൂന്ന് പേര്‍ മാത്രം

അതേസമയം വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണ്ടെന്നും പതിനാല് ദിവസത്തെ സാവകാശം വേണമെന്നും ബിജെപി കോടതിയില്‍ ആവശ്യപ്പെട്ടു. നിലവില്‍ ബിജെപിക്ക് 105 എംഎല്‍എമാരാണ് ഉള്ളത്. എന്‍സിപി എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അജിത് പവാറിനൊപ്പം മറുകണ്ടം ചാടിയ മൂന്ന് എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് ബിജെപിക്കുള്ളത്.

 എളുപ്പം സാധിക്കും

എളുപ്പം സാധിക്കും

നേരത്തേ നിയമസഭ കക്ഷി നേതാവായിരുന്ന സന്ദര്‍ഭത്തില്‍ അജിത് പവാറിന് ബിജെപി എംഎല്‍എമാര്‍ ഒപ്പിട്ട് നല്‍കിയ കത്തിന്‍റെ ബലത്തിലാണ് ബിജെപിയുടെ അവകാശവാദം. അതേസമയം ഇതിനെ എന്‍സിപി ഇന്ന് കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഉടന്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ മഹരാഷ്ട്രയില്‍ ത്രികക്ഷി സഖ്യത്തിന് ബിജെപിയെ ജയിക്കാന്‍ എളുപ്പം സാധിക്കും.

 അജിത് പവാറിനെ നീക്കി

അജിത് പവാറിനെ നീക്കി

എന്നാല്‍ ബിജെപിയെ തുണയ്ക്കുന്ന മറ്റ് ചില സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. 54 പേരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി അജിത് പവാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കുന്ന സമയത്ത് എന്‍സിപിയുടെ നിയമസഭ കക്ഷി നേതാവായിരുന്നു അജിത് പവാര്‍. എന്നാല്‍ കൂറുമാറിയതോടെ എന്‍സിപി നേതൃ സ്ഥാനത്ത് നിന്ന് അജിത് പവാറിനെ നീക്കി.

 ഗവര്‍ണറെ കാണാന്‍

ഗവര്‍ണറെ കാണാന്‍

പകരം ജയന്ത് പാട്ടീലിനെ പുതിയ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു.ഈ കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ജയന്ത് പാട്ടീല്‍ രാജ്ഭവനില്‍ എത്തിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇതോടെ രാജ്ഭവന്‍ സെക്രട്ടറിക്ക് കത്ത് സമര്‍പ്പിച്ച് ജയന്ത് മടങ്ങുകയായിരുന്നു.

 പുറത്താക്കിയിട്ടില്ല

പുറത്താക്കിയിട്ടില്ല

അതേസമയം അജിത് പവാര്‍ എന്‍സിപിയില്‍ നിന്ന് രാജിവെയ്ക്കുകയോ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ അജിത് പവാറിന് നിലവില്‍ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കാനുള്ള അധികാരമുണ്ടെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

 പിളര്‍പ്പിലേക്ക്?

പിളര്‍പ്പിലേക്ക്?

വിശ്വാസ വോട്ടെടുപ്പില്‍ 54 എംഎല്‍എമാര്‍ക്കും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ വിപ്പ് നല്‍കുമെന്നും അജിത് പവാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പ് ദിനം എന്‍സിപി പിളര്‍പ്പിലേക്ക് പോകാനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

 അംഗബലം കുറയും

അംഗബലം കുറയും

അതേസമയം പകുതിയോളം എംഎല്‍എമാരെങ്കിലും വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ സാധ്യത ഉണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. എംഎല്‍എമാര്‍ വിട്ട് നിന്നാല്‍ നിയമസഭയുടെ അംഗ ബലം 288 ല്‍ നിന്ന് 54 കുറ‍ഞ്ഞ് 234 ആകും. ഇതോടെ കേവല ഭൂരിപക്ഷം 118 ല്‍ തൊടും.

 മറുകണ്ടം ചാടിക്കാന്‍

മറുകണ്ടം ചാടിക്കാന്‍

നിലവില്‍ ചെറുപാര്‍ട്ടികളില്‍ നിന്നും സ്വതന്ത്രരില്‍ നിന്നും ഉള്‍പ്പെ 15-20 പേരുടെ പിന്തുണ ബിജെപിക്കുണ്ട്. അതുകൊണ്ട് തന്നെ ബിജെപിയെ സംബന്ധിച്ച് കാര്യങ്ങള്‍ എളുപ്പമാകും.മാത്രമല്ല സമാജ്വാദി പാര്‍ട്ടിയും ഒവൈസിയുടെ എഐഎംഐഎം ഒഴികെയുള്ള ചെറുപാര്‍ട്ടികളില്‍ നിന്നും സ്വതന്ത്രരില്‍ നിന്നുമായി 29 എംഎല്‍എമാരെ സ്വന്തം പക്ഷത്ത് എത്തിക്കാനുള്ള ശ്രമങ്ങളും ബിജെപി ശക്തമാക്കിയിട്ടുണ്ട്.

 മറ്റൊരു കര്‍ണാടക?

മറ്റൊരു കര്‍ണാടക?

നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിട്ട് മറ്റ് പാര്‍ട്ടികളില്‍ എത്തിയവരേയും മടക്കി കൊണ്ടുവരാന്‍ ബിജെപി ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും ബിജെപിയിലേക്കെത്തിയ എംഎല്‍എമാരേയും പഴയ തട്ടകത്തില്‍ നിന്നും എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ചുമതലപ്പെടുത്തിയിട്ടുണ്ട്.

 സജീവമാക്കി

സജീവമാക്കി

ഈ നീക്കങ്ങളെല്ലാം മറ്റൊരു കര്‍ണാടക അട്ടിമറിയുടെ സാധ്യതയാണ് തുറക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ തങ്ങളുടെ എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാനുള്ള തന്ത്രങ്ങള്‍ മൂന്ന് കക്ഷികളും സജീവമാക്കിയിട്ടുണ്ട്.

English summary
These are the possibility in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X