Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണവിരുദ്ധ സൂചയുണ്ടായിട്ടും സമാജ്വാദി പാർട്ടി യുപിയിൽ പരാജയപ്പെട്ടതിന് കാരണങ്ങൾ ഇതാണ്

ദില്ലി; നിയമസഭ തിരഞ്ഞെടുപ്പിൽ ഗംഭീര തിരിച്ചുവരവാണ് ബി ജെ പി നടത്തിയത്. 41.3 ശതമാനം വോട്ട് വിഹിതത്തോടെ 255 സീറ്റുകൾ നേടാൻ പാർട്ടിക്ക് ഒറ്റയ്ക്ക് കഴിഞ്ഞു. എൻ ഡി എയ്ക്ക് 274 സീറ്റുകളാണ് ലഭിച്ചത്. അതേസമയം മുഖ്യ എതിരാളിയായ സമാജ്‌വാദി പാർട്ടിക്ക് 32.1 ശതമാനം വോട്ടോടെ 111 സീറ്റുകൾ നേടാൻ സാധിച്ചു. എസ് പി സഖ്യത്തിന് ലഭിച്ചത് 124 സീറ്റുകളും. വിജയം ആഘോഷിക്കുമ്പോഴും സീറ്റുകൾ കുത്തനെ കുറഞ്ഞതാണ് ബി ജെ പി ക്യാമ്പിലെ ആശങ്ക. 2017 ൽ 326 സീറ്റുകളായിരുന്നു എൻ ഡി എയ്ക്ക് ലഭിച്ചിരുന്നത്.

ബി ജെ പിയെ പല മണ്ഡലങ്ങളിലും വിറപ്പിച്ചുവെങ്കിലും എന്തുകൊണ്ടാകും സമാജ്വാദി പാർട്ടിക്ക് ഇക്കുറിയും പരാജയം രുചിക്കേണ്ടി വന്നിട്ടുണ്ടാകുക? അരവിന്ദ് കുമാർ ദി പ്രിന്റിൽ പ്രസിദ്ധീകരിച്ച വിശകലനം പരിശോധിക്കാം

 ബി ജെ പിയുടെ വോട്ട് വിഹിതം കുറയ്ക്കാൻ സാധിച്ചില്ല

പ്രതിപക്ഷ പാർട്ടികളുടെ വോട്ടുകൾ ഏകീകരിക്കാൻ തീവ്ര ശ്രമമായിരുന്നു എസ് പി നടത്തിയത്. ഈ തന്ത്രത്തിന്റെ ഭാഗമായി ബി എസ് പിയിൽ നിന്നും ബി ജെ പിയിൽ നിന്നും ഉൾപ്പെടെ അതിശക്തരായ നേതാക്കളെ പാർട്ടിയിൽ എത്തിക്കാൻ എസ് പിക്ക് കഴിഞ്ഞു. മാത്രമല്ല വിവിധ ജാതികൾക്കിടയിൽ സ്വാധീനമുള്ള ചെറു പാർട്ടികളുമായി സഖ്യം ഉണ്ടാക്കുകയും ചെയ്തു. എന്നാൽ ഈ ശ്രമങ്ങൾ എല്ലാം വിജയിച്ചത് ബി ജെ പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കുന്നതിലാണ്. അതേസമയം ബി ജെ പിയുടെ ശക്തമായ വോട്ട് ബാങ്ക് തകർക്കാൻ എസ് പിക്ക് വേണ്ടത്ര സാധിച്ചില്ല.

2

സ്വാമി പ്രസാദ് മൗര്യ, ദാരാ സിംഗ് ചൗഹാൻ, ധരം സിംഗ് സിംഗ് എന്നീ പിന്നോക്ക ജാതിക്കാരായ മൂന്ന് മന്ത്രിമാർ - യോഗി ആദിത്യനാഥ് സർക്കാരിൽ നിന്ന് രാജിവെച്ച് എസ്പിയിൽ ചേർന്നെങ്കിൽ ഇവർ ഉൾപ്പെടുന്ന ജാതിയിൽ നിന്നുള്ള വോട്ടുകൾ പോലും എസ് പിക്ക് ലഭിച്ചില്ലെന്നതാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം. ഇതിന് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത് ഈ നേതക്കളെല്ലാം തന്നെ എസ് പിയിൽ ചേർന്നത് വളരെ വൈകിയായിരുന്നു. തിരഞ്ഞെടുപ്പിനോടടുത്ത് ചേർന്നതിനാൽ ഇവർക്ക് തങ്ങളുടെ സമുദായാംഗങ്ങൾക്കിടയിൽ എസ് പിക്ക് അനുകൂലമായി പ്രചാരണം നടത്തൻ സാധിച്ചില്ല.

 ദുർബലമായ സംഘടനാ സംവിധാനം

എസ്പി ഒരിക്കലും കേഡർ അടിസ്ഥാനമാക്കിയുള്ള പാർട്ടിയായിരുന്നില്ല. ഉത്തർപ്രദേശിലുടനീളമുള്ള പ്രാദേശിക നേതാക്കളുമായി മുലായം സിംഗ് യാദവിന്റെ സ്വകാര്യ ശൃംഖലയിലൂടെ കെട്ടിപടുത്തതാണ് എസ് പിയുടെ അടിത്തറ. അതുകൊണ്ട് തന്നെ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ അഖിലേഷ് യാദവ് ഒരിക്കലും ഗൗരവമായ ശ്രദ്ധ ചെലുത്തിയിട്ടില്ല. എസ്പിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗൺസിൽ ഒക്‌ടോബർ പകുതിയോടെ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ എന്നത് തന്നെ ഇതിന്റെ ഗൗരവം ചൂണ്ടിക്കാട്ടുന്നുണഅട്. അതേസമയം മറുവശത്ത് ബി ജെ പിയോ? എണ്ണയിട്ട യന്ത്രം എന്ന പോലെയാണ് പാർട്ടി പ്രവർത്തനം. ഓരോ വർഷവും ബി.ജെ.പി തങ്ങളുടെ പാർട്ടി ഭാരവാഹികൾക്കായി പ്രത്യേക പ്രചാരണവും തിരഞ്ഞെടുപ്പ് മാനേജ്മെന്റ് പഠിപ്പിക്കാൻ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയും നടത്താറുണ്ട്.

 വൈകിയുള്ള പ്രചാരണവും തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് നൈപുണ്യക്കുറവും

വളരെ വൈകിയാണ് അഖിലേഷ് യാദവ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. തുടക്കത്തിൽ കൊവിഡ് പ്രതിസന്ധി പ്രചരണത്തെ ബാധിച്ചു. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയപ്പോൾ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിലും ഒരു ടീമിനെ കെട്ടിപടുക്കുന്നതിലുമായി അഖിലേഷിന്റെ ശ്രദ്ധ. ഇതിനുപുറമെ, അദ്ദേഹം തന്റെ മുതിർന്ന പാർട്ടി നേതാക്കളെ പ്രചാരണത്തിനായി വേണ്ട രീതിയിൽ ഉപയോഗിച്ചില്ല. അവസാന ഘട്ട പ്രചാരണം ആയപ്പോൾ മാത്രമാണ് സ്വാമി പ്രസാദ് മൗര്യയും ഓം പ്രകാശ് രാജ്ഭറുമെല്ലാം ഓടി നടന്ന് പ്രചരണം നയിച്ചത്. പ്രചാരണത്തിന് അയച്ചാൽ മറ്റ് മണ്ഡലങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന നിരവധി നേതാക്കൾ പാർട്ടിയിൽ ഉണ്ടെങ്കിൽ പോലും തിരഞ്ഞെടുപ്പ് മാനേജ്മെന്റിന്റെ അഭാവം അതിനും തടസമായി.

 അവ്യക്തമായ ആശയവിനിമയം

ആശയവിനിമയത്തിന്റെ കാര്യത്തിൽ അഖിലേഷ് യാദവ് ഏറെ പിന്നിലായിരുന്നുവെന്ന് വേണം വിലയിരുത്താൻ. അധികാരത്തിൽ വന്നാൽ താൻ ആവിഷ്‌കരിക്കാനിരിക്കുന്ന പദ്ധതികളെക്കുറിച്ചും നയങ്ങളെക്കുറിച്ചും അവ എങ്ങനെ ജനങ്ങൾക്ക് പ്രയോജനപ്പെടും എന്നതിനെക്കുറിച്ചും ആശയവിനിമയം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.കന്നുകാലി ശല്യം, പോലീസിന്റെ അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. യോഗി ആദിത്യനാഥിനെ കടന്നാക്രമിച്ച് കൊണ്ടുള്ളതായിരുന്നു അഖിലേഷിന്റെ പ്രചരണങ്ങൾ ഏറെയും. എന്നാൽ അധികാരത്തിൽ വന്നാൽ യോഗി സർക്കാരിന്റെ വീഴ്ചകൾ എങ്ങനെ മറികടക്കുമെന്ന് പ്രചരണം നടത്താനും അദ്ദേഹത്തിന് സാധിച്ചില്ല.

Recommended Video

cmsvideo
    കോൺഗ്രസ് ഇല്ലാതായാൽ രാജ്യം നന്നാകുമോ ?കോൺഗ്രസിന് മുന്നിലുള്ള വഴികൾ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+