കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2020 ൽ വിക്കിപീഡിയയിൽ ഏറ്റവും കൂടുതൽ പേർ വായിച്ചത് ഈ പത്ത് കാര്യങ്ങളാണ്; ലിസ്റ്റ് പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം; ഏതു സംശയത്തിനും എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്ന ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ,മാറിവരുന്ന വിവരങ്ങള്‍ക്കനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്ന പേജുകള്‍..പറഞ്ഞു വരുമ്പോള്‍ വിക്കി പീഡിയ ഒരു താരം തന്നെയാണ്. 2001 ല്‍ ആരംഭിച്ച വിക്കിപീഡിയയില്‍ ഇല്ലാത്ത കാര്യങ്ങളില്ല എന്നു തന്നെ പറയാം. കൃത്യമായ വിവരങ്ങളുപയോഗിച്ച് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എഡിറ്റ് ചെയ്യുവാനും തിരുത്തുവാനും സാധിക്കുന്ന വിക്കിപീഡിയ വിജ്ഞാന രംഗത്തെ ഒരു വലിയ മാറ്റം തന്നെയായിരുന്നു.

wikipedia

സൗജന്യമായി, ലളിതമായ ഭാഷയില്‍ എന്തിനെക്കുറിച്ചും അറിവു പകരുന്ന സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയിലെ അറിവുകള്‍ക്കും വിവരങ്ങള്‍ക്കും അതിരുകളില്ല. ഒറ്റക്ലിക്കില്‍ വിവരങ്ങളുടെ ഒരു ലോകം തന്നെ മുന്നിലെത്തും എന്നതിനാല്‍ വിവരശേഖരണം എന്ന പ്രിക്രിയയെ വിക്കിപീഡിയ ഏറ്റവും ലളിതമാക്കുകയാണ് ചെയ്യുന്നത്. മാറുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യുവാനും വാര്‍ത്തകളും വിവരങ്ങളും പരമാവധി ആധികാരികവും സത്യസന്ധവുമാക്കുവാനും നിരവധി മാര്‍ഗ്ഗങ്ങളും വിക്കിപീഡിയ നല്കുന്നു.

2020 ലും ആധികാരിക വിവരങ്ങൾ അറിയാൻ ലോകം വിക്കിപീഡിയയിൽ തിരഞ്ഞത് ചില്ലറ കാര്യങ്ങളല്ല. കൊവിഡ് പ്രാണനെടുത്ത കാലത്ത് പ്രതീക്ഷിച്ചത് പോലെ തന്നെ കൊവിഡ് തന്നെയായിരുന്നു ജനങ്ങൾ വിക്കിയിൽ കൂടിതലായിവായിച്ചത്. ഒപ്പം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചും. വിക്കിപീഡിയ പുറത്തുവിട്ട കൂടുതൽ വായിക്കപ്പെട്ട വിഷയങ്ങളുടെ ലിസ്റ്റിലാണ് ഇത് വ്യക്തമാക്കുന്നത്.

കൂടുതലായിവായിക്കപ്പെട്ട വിഷയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം- കൊവിഡ് 19നെ കുറിച്ചാണ് ആളുകൾ കൂടുതലായി വായിച്ചത്. ഇത് കൂടാതെ ഏഴ് വിഷയങ്ങൾ കൂടി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.പട്ടികയിൽ ഉൾപ്പെട്ട പഏഴ് ലേഖനങ്ങളിൽ നിന്ന് 297 ദശലക്ഷം പേജ് വ്യൂകളാണ് സൃഷ്ടിക്കപ്പെട്ടത് .ലിസ്റ്റിലെ 10 വിഷയങ്ങളും ചേർത്ത് 396 മില്യൺ പേജ് വ്യൂ ആണ്ഉണ്ടായത്.

കൊവിഡ് മാത്രം 8,30,40,504 പേജ് വ്യൂ സൃഷ്ടിച്ചു. രണ്ടാം സ്ഥാനത്ത് യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പാണ്. 5,54,72,791പേരാണ് ഇത് കണ്ടത്.2020 ലെ മരണം (4,22,62,147), യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് (3,83,19,706),യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (3,42,81,120),കൊറോണ വൈറസ്, രോഗലക്ഷണങ്ങൾ, മുൻകരുതൽ നടപടികൾ, എത്ര മാരകമാണ് തുടങ്ങിയ വിവരങ്ങൾ അറിയാൻ ലേഖനം വായിച്ചവരാണ് പട്ടികയിൽ ആറാം സ്ഥാനത്ത് വരുന്നത്.3,29,57,565 പേരാണ് ഇത് വായി്ചത്.

കോബി ബ്രയന്റ് ആണ് ഏഴാം സ്ഥാനത്ത്.3,28,63,656പേരാണ് വായിച്ചത്.രാജ്യവും പ്രദേശവും അനുസരിച്ച് കൊവിഡ് തിരഞ്ഞവർ (2,85,75,982) പേജ് വ്യൂ ആണ് ലഭിച്ചത്.2020 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വായനയിൽ നി്ന്നും 2,43,13,110 കാഴ്ചകൾ നേടി.ഇതാണ് പട്ടികയിൽ 9ാം സ്ഥാനത്ത്. എലിസബത്ത് രാജ്ഞിയാണ് 10ാം സ്ഥാനത്ത് ഇടംപിടിച്ചത്.2,41,47,675 ആണ് ആകെ കാഴ്ചക്കാർ.

 അറ്റകൈ നീക്കത്തിന് കോൺഗ്രസ്;രമേശ് ചെന്നിത്തല അരുവിക്കരയിൽ മത്സരിക്കും? ഹരിപ്പാടെ കണക്കുകൾ നൽകുന്ന സൂചന അറ്റകൈ നീക്കത്തിന് കോൺഗ്രസ്;രമേശ് ചെന്നിത്തല അരുവിക്കരയിൽ മത്സരിക്കും? ഹരിപ്പാടെ കണക്കുകൾ നൽകുന്ന സൂചന

വികെ പ്രശാന്തിനെതിരെ ശബരീനാഥ്? വട്ടിയൂർക്കാവിൽ അട്ടിമറി നീക്കത്തിന് കോൺഗ്രസ്...ഒരുക്കുന്നത് കിടിലൻ തന്ത്രങ്ങൾവികെ പ്രശാന്തിനെതിരെ ശബരീനാഥ്? വട്ടിയൂർക്കാവിൽ അട്ടിമറി നീക്കത്തിന് കോൺഗ്രസ്...ഒരുക്കുന്നത് കിടിലൻ തന്ത്രങ്ങൾ

Recommended Video

cmsvideo
2020ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട താരമായി ലാലേട്ടന്‍ | Oneindia Malayalam

English summary
These are the ten most read Wikipedia articles in 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X