Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് വര്‍ഷത്തിനിടെ കുട്ടിക്കടത്തില്‍ കുതിപ്പ്; ഈ 3 സംസ്ഥാനങ്ങളില്‍ അപകടകരമായ വളര്‍ച്ച

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുട്ടിക്കടത്ത് കേസുകളില്‍ വന്‍ വളര്‍ച്ചയെന്ന് പഠനം. ഉത്തര്‍പ്രദേശ്, ബീഹാര്‍, ആന്ധ്രപ്രദേശ്, എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കുട്ടികളെ കടത്തിക്കൊണ്ടുപോകുന്ന കേസുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2016നും 2022നും ഇടയിലുള്ള ആറ് വര്‍ഷ കാലയളവിലാണ് അപകടകരമായ നിലയില്‍ കേസുകള്‍ വര്‍ധിച്ചിരിക്കുന്നത്. അതേസമയം ഡല്‍ഹിയില്‍ 68 ശതമാനമാണ് കുട്ടിക്കടത്ത് കേസുകളിലെ വര്‍ധനവെന്നും കൈലാഷ് സത്യാര്‍ത്ഥി ഫൗണ്ടേഷനും, ഗെയിം 24-7നും ചേര്‍ന്ന് തയ്യാറാക്കിയ പഠനത്തില്‍ പറയുന്നു.

മനുഷ്യക്കടത്തിനെതിരെയുള്ള ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് പുറത്തുവിട്ടതാണ് ഈ റിപ്പോര്‍ട്ട്. രാജ്യത്ത് കുട്ടിക്കടത്ത് വര്‍ധിച്ചുവരുന്നുവെന്ന മുന്നറിയിപ്പാണ് പഠനം നല്‍കുന്നത്. യുപി, ബീഹാര്‍, ആന്ധ്രപ്രദേശ്, എന്നീ സംസ്ഥാനങ്ങളില്‍ കുട്ടിക്കടത്ത് വ്യാപകമാണെന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. രാജ്യത്ത് കുട്ടിക്കടത്തിന്റെ ഹോട്ട്‌സ്‌പോട്ടായി റിപ്പോര്‍ട്ടില്‍ പറയുന്നത് ജയ്പൂരാണ്. ആദ്യ അഞ്ചിലെ ബാക്കിയുള്ള നാല് നഗരങ്ങളും ഡല്‍ഹിയിലാണ്.

kailash-satyarthi-

രാജ്യത്തെ 21 സംസ്ഥാനങ്ങളിലെ 262 ജില്ലകളിലായിട്ടുള്ള കുട്ടിക്കടത്തിന്റെ ഡാറ്റയാണ് ഇവര്‍ ശേഖരിച്ചത്. 2016 മുതല്‍ 2022 വരെയുള്ള കാലയളവാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഈ ആറ് വര്‍ഷ കാലയളവില്‍ 13549 കുട്ടികളെയാണ് മനുഷ്യക്കടത്ത് സംഘങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഇവരെല്ലാം 18 വയസ്സിന് താഴെയുള്ളവരാണ്. രക്ഷപ്പെടുത്തിയ കുട്ടികളില്‍ 80 ശതമാനവും 13നും പതിനെട്ടിനും ഇടയിലുള്ളവരാണ്.രക്ഷപ്പെടുത്തിയതില്‍ 13 ശതമാനത്തിന് 9 മുതല്‍ 12 വരെയാണ് പ്രായം.

രണ്ട് ശതമാനത്തില്‍ അധികം കുട്ടികള്‍ക്ക് 9 വയസ്സില്‍ താഴെ മാത്രമാണ് പ്രായം. പല പ്രായത്തിലുള്ള കുട്ടികളെയാണ് കുട്ടിക്കടത്തുകാര്‍ ലക്ഷ്യമിടുന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. രാജ്യത്ത് ബാലവേല രൂക്ഷമായ വാണിജ്യ മേഖലകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളെ ജോലിക്കാരായി കൂടുതലും ഹോട്ടലുകളും, ധാബകളുമാണ് നിയമിക്കുന്നത്. 15.6 ശതമാനമാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്ന കുട്ടികളുടെ എണ്ണം.

വാഹന-ഗതാഗത മേഖലയില്‍ 13 ശതമാനവും. തുണിത്തരങ്ങളുടെ കച്ചവട മേഖലയില്‍ 11.18 ശതമാനവും ജോലി ചെയ്യുന്നുണ്ട്.അഞ്ച് മുതല്‍ എട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ കോസ്മറ്റിക് വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുപിയിലാണ് കുട്ടിക്കടത്ത് പ്രതീക്ഷിക്കുന്നതിലും അപ്പുറത്തേക്ക് കുതിച്ചിരിക്കുന്നത്. കൊവിഡിന് മുമ്പ് 2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 267 കുട്ടിക്കടത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കൊവിഡിന് ശേഷം അത് 1214 ആയിട്ടാണ് വര്‍ധിച്ചത്.

2021-22 വര്‍ഷത്തിലെ കണക്കാണിത്. കര്‍ണാടകയില്‍ ഇത്തരംകേസുകളില്‍ പതിനെട്ട് മടങ്ങാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ആറ് കേസുകലില്‍ നിന്ന് 110 കേസുകളായിട്ടാണ് കുതിച്ചത്. സര്‍ക്കാരിന്റെയും പോലീസ് അടക്കമുള്ളവരുടെയും നടപടികളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+