കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാമൂഴത്തിൽ മോദിയോടൊപ്പം ഇവരില്ല; പുറത്തുപോയത് 14 പേർ, കൂട്ടത്തിൽ സുഷമ സ്വരാജ് ഉൾപ്പെടെയുള്ളവരും!

Google Oneindia Malayalam News

ദില്ലി: മോദിയുടെ രണ്ടാം മന്ത്രിസഭ അധികാരത്തിലേറുമ്പോൾ കഴിഞ്ഞ മന്ത്രിസഭയിലെ 14 മന്ത്രിമാര്‍ പുതിയ മന്ത്രിസഭയില്‍ ഇല്ല. ഒന്നാം മോദി സര്‍ക്കാരിലെ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി, ആരോഗ്യമന്ത്രി ജെപി നദ്ദ, വ്യോമയാന മന്ത്രി സുരേഷ് പ്രഭു, സഹമന്ത്രിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോര്‍, ജയന്ത് സിന്‍ഹ,അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരാണ് പുറത്താകപ്പെട്ടത്.

<strong>ടീം മോദിയില്‍ 58 മന്ത്രിമാര്‍.... ക്യാബിനറ്റ് പദവി 25 പേര്‍ക്ക്, സഹമന്ത്രിമാരായി 24 പേര്‍!! </strong>ടീം മോദിയില്‍ 58 മന്ത്രിമാര്‍.... ക്യാബിനറ്റ് പദവി 25 പേര്‍ക്ക്, സഹമന്ത്രിമാരായി 24 പേര്‍!!

ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്ലിയുടെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെയും പിന്മാറ്റമാണ് ഏറെ ശ്രദ്ധേയമാണ്. 2014 ല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ധനകാര്യവും പ്രതിരോധവും വാര്‍ത്താ വിതരണ മന്ത്രാലയവും അരുണ്‍ ജയ്റ്റ്ലിയുടെ കീഴിലായിരുന്നു.

അരുൺ ജെയ്റ്റ്ലി

അരുൺ ജെയ്റ്റ്ലി

കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാരിന്‍റെ ശക്തനായ മന്ത്രിയായി നയ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു അരുണ്‍ ജയ്റ്റിലി. എന്‍ഡിഎ സര്‍ക്കാരിന്‍റെ വിവാദ നയങ്ങളില്‍ പ്രതിരോധം തീര്‍ത്തും ഈ മുന്‍ ധനമന്ത്രി ആദ്യാവസാനം ഉണ്ടായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ തന്നെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് അരുണ്‍ ജയ്റ്റ്ലി ആവശ്യപ്പെടുകയായിരുന്നു.

സുഷമ സ്വരാജ്

സുഷമ സ്വരാജ്

വിദേശകാര്യമന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തന റെക്കോര്‍ഡോടു കൂടിയാണ് സുഷമ സ്വരാജ് പടിയിറങ്ങുന്നത്. ഇന്ന് പ്രധാനമമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കാണികളുടെ ഇടയില്‍ മുന്‍ നിരയില്‍ സുഷമ സ്വരാജ് ഉണ്ടായിരുന്നു. സുഷമ സ്വരാജ് മറ്റ് രാജ്യത്തെ ജനങ്ങള്‍ക്ക് പോലും പ്രിയങ്കരിയാണ്. സഹായഭ്യർത്ഥനകൾ അപ്പോൾ തന്നെ മറുപബടി കൊടുക്കുന്ന വ്യക്തിയാണ് സുഷമ സ്വരാജ്.

ജെപി നദ്ദ

ജെപി നദ്ദ

മുന്‍ ആരോഗ്യമന്ത്രി ജെപി നദ്ദ ബിജെപി അധ്യക്ഷനായേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തെ പുതിയ മന്ത്രിസഭയില്‍ പരിഗണിക്കാതിരുന്നതെന്നും ശ്രദ്ധേയമാണ്. നിലവിലെ പാര്‍ട്ടി അധ്യക്ഷനായ അമിത് ഷാ കേന്ദ്രമന്ത്രിയായതോടെ ജെപി നദ്ദ അധ്യക്ഷസ്ഥാനത്തെത്തുമെന്നാണ് സൂചന.

ഉമ ഭാരതി മുതൽ കണ്ണന്താനം വരെ

ഉമ ഭാരതി മുതൽ കണ്ണന്താനം വരെ


ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന ഉമാ ഭാരതിയും ഈ മന്ത്രിസഭയില്‍ ഇല്ല. ജയന്ത് സിന്‍ഹ, വ്യാമയാന മന്ത്രിയായിരുന്ന സുരേഷ് പ്രഭു, കൃഷിമന്ത്രിയായിരുന്ന രാധാമോഹന്‍സിംഗ്, ജുവല്‍ ഓറം, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായ മഹേഷ് ശർമ്മ, അല്‍ഫോണ്‍സ് കണ്ണന്താനം, തുടങ്ങിയവരും മന്ത്രിസഭയില്‍ ഇല്ല.

ചൗധരി വിരേന്ദര്‍ സിംഗും ആനന്ദ് ഗീഥെയും

ചൗധരി വിരേന്ദര്‍ സിംഗും ആനന്ദ് ഗീഥെയും

കേന്ദ്രമന്ത്രിയായിരുന്ന ചൗധരി വിരേന്ദര്‍ സിംഗ് മത്സരിക്കാത്തതിനാൽ തന്നെ ഇത്തവണ മന്ത്രിയാവില്ലെന്നത് സ്വാഭാവികമാണ്. ശിവസേനയില്‍ നിന്ന് മന്ത്രിയായ ആനന്ദ് ഗീഥെ ഇത്തവണ പരാജയപ്പെടുകയും ചെയ്തിരുന്നു. സ്വാഭാവികമായും രണ്ടും പേരുപം മോദിയുടെ രണ്ടാം മന്ത്രിസഭയിൽ ഉണ്ടാകില്ല.

മനേക ഗാന്ധി

മനേക ഗാന്ധി


തെരഞ്ഞെടുപ്പിലുടനീളം വിവാദ പ്രസ്താവനകളില്‍ ഇടം നേടിയിരുന്ന മുന്‍ വനിതാ ശിശുക്ഷേമമന്ത്രി മനേകാ ഗാന്ധിയും ഇത്തവണ മന്ത്രിസഭയിലില്ല. മുസ്ലീം വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മനേകാ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് രണ്ട് ദിവസത്തേക്ക് വിലക്കിയിരുന്നു. മോദിയുടെ ഒന്നാം മന്ത്രിസഭയിലെ ശക്തയായ മന്ത്രി തന്നെയായിരുന്നു മനേക ഗാന്ധി.

English summary
These Names leaves out new Narendra Modi cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X