മീനാക്ഷി ലേഖിയും ശോഭ കരന്തലജെയും മുതൽ പ്രതിമ ഭൗമിക് വരെ, മോദി മന്ത്രിസഭയിലെ പുതിയ വനിതകൾ
ദില്ലി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുളള നിര്‍ണായക പുനസംഘടനയില്‍ 7 വനിതാ എംപിമാരാണ് ഇടം പിടിച്ചിരിക്കുന്നത്. മീനാക്ഷി ലേഖി, അനുപ്രിയ സിംഗ് പട്ടേല്‍, ശോഭ കരന്തലജെ, ദര്‍ശന വിക്രം ജര്‍ദോഷ്, അന്നപൂര്‍ണ ദേവി, പ്രതിമ ഭൗമിക്, ഭാരതി പ്രവിണ്‍ പവാര്‍ എന്നിവരാണ് മോദി മന്ത്രിസഭയിലെത്തിയ സ്ത്രീകള്‍.
ബിജെപിയുടെ പ്രമുഖ വനിതാ നേതാക്കളില്‍ ഒരാളായ മീനാക്ഷി ലേഖി ഇത്തവണ മന്ത്രിസഭയില്‍ ഇടംപിടിച്ചിരിക്കുകയാണ്. ദില്ലിയില്‍ നിന്നുളള ലോക്‌സഭാ എംപിയായ മീനാക്ഷി ലേഖി ബിജെപി ദേശീയ വക്താവായും ദേശീയ വനിതാ കമ്മീഷനിലും അടക്കം പ്രവര്‍ത്തിച്ചിട്ടുണ്ട്. അപ്‌നാ ദള്‍ നേതാവ് അനുപ്രിയ സിംഗ് പട്ടേല്‍ മിര്‍സാപൂരില്‍ നിന്നുളള എംപിയാണ്. അപ്‌നാദള്‍ മുന്‍ വൈസ് പ്രസിഡണ്ട് ഡോ. സോണി ലാല്‍ പട്ടേലിന്റെ മകളാണ്.

കര്‍ണാടകത്തിലെ ഉടുപ്പി ചിക്കമംഗലൂരില്‍ നിന്നുളള എംപിയായ ശോഭ കരന്തലജെയും ഇക്കുറി മോദി മന്ത്രിസഭയിലുണ്ട്. കര്‍ണാടകത്തിലെ യെഡിയൂരപ്പ ക്യാമ്പിലെ പ്രമുഖ നേതാവാണ് ശോഭ. ഗുജറാത്തിലെ സൂറത്തില്‍ നിന്നുളള ലോക്‌സഭാംഗമാണ് പുതിയ മന്ത്രിയായ ദര്‍ശന വിക്രം ജര്‍ദോഷ്. ബിജെപി വൈസ് പ്രസിഡണ്ടായിരുന്നു..
കരുത്ത് കൂട്ടി ടീം മോദി, രാഷ്ട്രപതിഭവനിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ- ചിത്രങ്ങൾ
ഝാര്‍ഖണ്ഡിലെ കൊഡേര്‍മയില്‍ നിന്നുളള എംപിയാണ് മറ്റൊരു വനിതാ മന്ത്രിയായ അന്നപൂര്‍ണ ദേവി. 1998 മുതല്‍ 2000 വരെ അന്നപൂര്‍ണ ദേവി ബീഹാര്‍ നിയമസഭയിലും അംഗമായിരുന്നു. പ്രതിമ ഭൗമിക് ത്രിപുര ഈസ്റ്റില്‍ നിന്നുളള ലോക്‌സഭാംഗമാണ്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് പ്രതിമ കാര്‍ഷിക ഗവേഷകയായിരുന്നു. ഭാരതി പ്രവിണ്‍ പവാര്‍ മഹാരാഷ്ട്രയിലെ ദിനോര്‍ എംപിയാണ്. ഈ പുതിയ 7 പേരടക്കം 11 വനിതാ മന്ത്രിമാരാണ് മോദി മന്ത്രിസഭയില്‍ നിലവിലുളളത്.
ബിക്കിനിയില്‍ സൂപ്പര്‍ ഹോട്ടായി സോനാല്‍ ചൗഹാന്‍; ബീച്ചിലെ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications