കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാടില്ല, ഇത്തരം നീക്കങ്ങള്‍ രാജ്യത്തിന് അപകടം ചെയ്യും; മുന്നറിയിപ്പുമായി രഘുറാം രാജന്‍

Google Oneindia Malayalam News

ദില്ലി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു വിഭാഗം നടത്തുന്ന വര്‍ഗ്ഗീയ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് രാജ്യത്ത് ഉയര്‍ന്നു വരുന്നത്. ദില്ലി നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സാമൂഹിക അകലം പാലിച്ചില്ലെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ തബ്‌ലീഗുകാര്‍ കൊവിഡ് വൈറസ് വാഹകരാണ്. അവര്‍ നേരിട്ട് ആശുപത്രികളില്‍ ചികിത്സ തേടണം. ആശുപത്രിയില്‍ പോവാതെ കറങ്ങി നടക്കുന്ന ചിലരുണ്ട്. അത്തരക്കാരെ വെടിവെച്ചു കൊല്ലുകയാണ് വേണ്ടതെന്നെന്നായിരുന്നു കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ രേണുകാചാര്യ അഭിപ്രായപ്പെട്ടത്. ഇത്തരം പരാമര്‍ശങ്ങള്‍ വര്‍ധിച്ച് വന്നതോടെ മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ആര്‍ബിഐ മുന്‍ ഗവര്‍ണറായ രഘുറാം രാജന്‍.

ശക്തമായ വിമര്‍ശനം

ശക്തമായ വിമര്‍ശനം

രാജ്യത്തെ കോവിഡ് വ്യാപനത്തിന് സാമുദായിക നിറം നല്‍കുന്നതിനെതിരെ ശക്തമായ വിമര്‍ശനമാണ് രഘുറാം രാജന്‍ നടത്തുന്നത്. ഇത്തരം നീക്കങ്ങള്‍ അപകടരമാണെന്നും കൂട്ടായ പരിശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

പൊട്ടിത്തെറിയിലേക്ക് എത്തിച്ചേക്കാം

പൊട്ടിത്തെറിയിലേക്ക് എത്തിച്ചേക്കാം

ഇന്ത്യയിലെ കൊറോണ വൈറസ് വ്യാപനം ഒരു മുസ്ലീം ഗൂഢാലോചനയാണെന്ന ചില ആരോപണങ്ങള്‍ രാജ്യത്തിനകത്ത് നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട് . ഇത്തരം ആരോപണങ്ങള്‍ വലിയ പൊട്ടിത്തെറിയിലേക്ക് എത്തിച്ചേക്കാം. സ്വന്തം രാജ്യത്തിനകത്ത് സമ്മേളിക്കാനുള്ള സാഹചര്യം പോലും പിന്നീട് ഇല്ലാതായേക്കാമെന്ന് രഘുറാം രാജന്‍ അഭിപ്രായപ്പെടുന്നു.

പ്രതിസന്ധി

പ്രതിസന്ധി

ചിക്കാഗോ സര്‍വകലാശാലയുടെ വെര്‍ച്വല്‍ ഹാര്‍പര്‍ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന് പിന്നാലെ ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയുടെ നാളുകള്‍ ആസന്നമാണെന്നും വേണ്ട മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നും രഘുറാം രാജന്‍ നേരത്തെ കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തിരിച്ചുവരാതിരിക്കാൻ

തിരിച്ചുവരാതിരിക്കാൻ

ലോകമാകമാനം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ്. അടുത്ത വര്‍ഷം തിരിച്ചു വരവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ, അത്​ ഈ മഹാമാരി തിരിച്ചുവരാതിരിക്കാൻ നമ്മൾ എടുക്കുന്ന മുൻകരുതലിനനുസരിച്ചായിരിക്കും. രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്കേറ്റ ആഘാതത്തെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ തയ്യാറാണെന്നും രഘുറാം രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ സ്വര്‍ഗ്ഗം

ഇന്ത്യ സ്വര്‍ഗ്ഗം

അതേസമയം, കൊറോണയുടെ മറവില്‍ നടക്കുന്ന വര്‍ഗ്ഗീയ പരാമര്‍ശങ്ങളെ തള്ളി കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖവി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇസ്ലാമിക സമൂഹത്തിന് ഇന്ത്യ സ്വര്‍ഗമാണ്, അവരുടെ അവകാശങ്ങള്‍ രാജ്യത്ത് സുരക്ഷിതമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Recommended Video

cmsvideo
Rahul Gandhi criticised the government over its response to virus | Oneindia Malayalam
ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെ

ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെ

രാജ്യത്ത് വര്‍ധിച്ച് വരുന്ന ഇസ്ലാമോഫോബിയയില്‍ വിദേശ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമോഫോബിയ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു മുസ്ലിം രാഷ്ട്രങ്ങളുടെ സംഘടന കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയായിരുന്നു നഖവിയുടെ പ്രസ്താവന.

 സൗഹൃദം മറന്നില്ല; സച്ചിന്‍ പൈലറ്റിനെ ഫോണില്‍ വിളിച്ച് സഹായം തേടി ജ്യോതിരാദിത്യ സിന്ധ്യ സൗഹൃദം മറന്നില്ല; സച്ചിന്‍ പൈലറ്റിനെ ഫോണില്‍ വിളിച്ച് സഹായം തേടി ജ്യോതിരാദിത്യ സിന്ധ്യ

 ഇന്ത്യ മുസ്ലിങ്ങളുടെ സ്വര്‍ഗ്ഗമെന്ന് കേന്ദ്ര മന്ത്രി; പ്രസ്താവന ഒഐസിയുടെ വിമര്‍ശനത്തിന് പിന്നാലെ ഇന്ത്യ മുസ്ലിങ്ങളുടെ സ്വര്‍ഗ്ഗമെന്ന് കേന്ദ്ര മന്ത്രി; പ്രസ്താവന ഒഐസിയുടെ വിമര്‍ശനത്തിന് പിന്നാലെ

English summary
These steps may creat danger for our country:warns Raghuram Rajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X