കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവർ കർഷകരെ അപമാനിക്കുകയാണ്'; കർഷക നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കെതിരെ മോദി

Google Oneindia Malayalam News

ദില്ലി; കർഷക നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നവര്‍ കര്‍ഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലെ വിവിധ വികസന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

വർഷങ്ങളായി, അവർ താങ്ങുവില (മിനിമം സപ്പോർട്ട് പ്രൈസ്) നടപ്പാക്കുമെന്ന് പറഞ്ഞെങ്കിലും അത് ചെയ്തില്ല. സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ഇപ്പോൾ തങ്ങൾ നിയമം നടപ്പാക്കിയതെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. കൃഷിക്കാർക്ക് ഇപ്പോൾ അവരുടെ ഉൽപ്പന്നങ്ങൾ ആർക്കും എവിടെയും വിൽക്കാൻ കഴിയും. കർഷകർ തങ്ങളുടെ ഉൽ‌പന്നങ്ങൾ ഒരു തുറന്ന വിപണിയിൽ വിൽക്കുന്നത് ചിലർക്ക് അംഗീകരിക്കാനാവില്ല, ഇടനിലക്കാർ ലാഭം നേടണമെന്നാണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്.

modi

കർഷകരുടെ സ്വാതന്ത്ര്യം ഇവർക്ക് സഹിക്കാനാവുന്നില്ല. അനധികൃതമായി പണം സമ്പാദിക്കാനുള്ള അവരുടെ ഒരു മാർഗം കൂടിയാണ് അടഞ്ഞിരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പാർലമെന്റ് സമ്മേളനത്തിനിടെ നിരവധി മേഖലകളിൽ സർക്കാർ പല പരിഷ്കാരങ്ങളും നടപ്പാക്കി. ഈ പരിഷ്കാരങ്ങൾ തൊഴിലാളികൾ, യുവാക്കൾ, സ്ത്രീകൾ, രാജ്യത്തെ കർഷകർ എന്നിവരെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
സര്‍ക്കാറിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയാമെങ്കില്‍ തകര്‍ക്കാനുമറിയാം

വർഷങ്ങളായി പ്രതിപക്ഷം സുരക്ഷാ സേനയെ ശാക്തീകരിക്കാൻ ഒന്നും ചെയ്തില്ല.വ്യോമസേന റാഫേൽ ആവശ്യപ്പെട്ടുകൊണ്ടിരുന്നുവെങ്കിലും അവർ അത് പരിഗണിച്ചില്ല. റാഫേൽ വിമാനത്തിനായി ഞങ്ങളുടെ സർക്കാർ ഫ്രാൻസുമായി കരാറിലേർപ്പെട്ടപ്പോൾ പ്രതിപക്ഷം അതിനെതിരെ രംഗത്തെത്തി.
ഇന്ത്യയുടെ മുൻകൈയിൽ ലോകം അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുമ്പോൾ അവർ യോഗയെ എതിർത്തു. സ്റ്റാച്യു ഓഫ് യൂണിറ്റി അനാച്ഛാദനം ചെയ്യുമ്പോൾ അവർ അതിനേയും എതിർക്കുകയായിരുന്നു, "അദ്ദേഹം പറഞ്ഞു.

പ്രതിഫലം 25ലക്ഷം കൂട്ടി ടൊവിനോ,5 ലക്ഷം കൂട്ടി ജോജു;സിനിമകൾക്ക് അംഗീകാരം നൽകില്ലെന്ന് നിർമ്മാതാക്കള്‍പ്രതിഫലം 25ലക്ഷം കൂട്ടി ടൊവിനോ,5 ലക്ഷം കൂട്ടി ജോജു;സിനിമകൾക്ക് അംഗീകാരം നൽകില്ലെന്ന് നിർമ്മാതാക്കള്‍

ചൈനയ്ക്കെതിരെ അത്യാധുനിക ഡ്രോണുകളുമായി ഇന്ത്യ; കരുത്താവാന്‍‌ ഗാർഡിയനും ഇസ്രായേലി ഹെറോണുംചൈനയ്ക്കെതിരെ അത്യാധുനിക ഡ്രോണുകളുമായി ഇന്ത്യ; കരുത്താവാന്‍‌ ഗാർഡിയനും ഇസ്രായേലി ഹെറോണും

പാളിപ്പോയ സിപിഎം കാപ്സ്യൂൾ?; വ്യാജ പ്രചരണത്തിന്റെ മുനയൊടിച്ച് അനിൽ അക്കരെ എംഎൽഎപാളിപ്പോയ സിപിഎം കാപ്സ്യൂൾ?; വ്യാജ പ്രചരണത്തിന്റെ മുനയൊടിച്ച് അനിൽ അക്കരെ എംഎൽഎ

English summary
'They are insulting farmers'; Modi against protests on agrarian law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X