ഷൂട്ടിങ് സൈറ്റുകളില്‍ അമ്മ എന്ന് വിളിക്കും; രാത്രി സെക്‌സിന് ആവശ്യപ്പെടും, നടിയുടെ വെളിപ്പെടുത്തല്‍

  • Posted By: Desk
Subscribe to Oneindia Malayalam

ഹൈദരാബാദ്: സിനിമാ മേഖലിയിലെ അശ്ലീലങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. സിനിമയില്‍ പ്രധാന കഥാപാത്രങ്ങളും അമ്മവേഷം ചെയ്യുന്ന നടിമാരും നിര്‍ബന്ധിച്ച് സെക്‌സ് ചെയ്യപ്പെടുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. വേഷങ്ങള്‍ ലഭിക്കുന്നതിനും മേഖലയില്‍ പിടിച്ചുനില്‍ക്കുന്നതിനും പല വിട്ടുവീഴ്ചകളും ചെയ്യേണ്ട സാഹചര്യമാണ് നടിമാരും നേരിടുന്നത്. തങ്ങള്‍ക്ക് സിനിമ മേഖലയില്‍ നിന്ന് നേരിട്ട പീഡനങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ഒരുകൂട്ടം തെലുങ്ക് നടിമാര്‍. നേരത്തെ നടി ശ്രീ റെഡ്ഡി ഇത്തരം പീഡനത്തില്‍ മനംനൊന്ത് വസ്ത്രമഴിച്ച് പ്രതിഷേധിച്ചത് ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു. ശ്രീക്ക് കൂടുതല്‍ പേരുടെ പിന്തുണ ലഭിക്കുന്നുണ്ടിപ്പോള്‍. 15 നടിമാരാണ് സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ച്് രംഗത്തുവന്നിട്ടുള്ളത്...

അമേരിക്കക്കെതിരെ തുറന്നടിച്ച് സൗദി അറേബ്യ; നിങ്ങള്‍ പിന്മാറണം!! 20 കോടി ഡോളര്‍ സഹായ വാഗ്ദാനവും

എല്ലാം ചെയ്യേണ്ടിവരുന്നു

എല്ലാം ചെയ്യേണ്ടിവരുന്നു

നിര്‍മാതാക്കളും താരങ്ങളും സംവിധായകരും പറയുന്നതിന് അനുസരിച്ച് എല്ലാം ചെയ്യേണ്ടിവരുന്നുവെന്നാണ് നടിമാര്‍ പറയുന്നത്. 15 തെലുങ്ക് നടിമാരാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തന്നെ ചൂഷണം ചെയ്ത ശേഷം അവഗണിക്കുകയാണെന്ന് ആരോപിച്ച് നടി ശ്രീ റെഡ്ഡി ഒരാഴ്ച മുമ്പ് സിനിമാ താരസംഘടയുടെ ഓഫീസിന് മുമ്പില്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ചിരുന്നു.

കൂടുതല്‍ നടിമാര്‍ രംഗത്തുവന്നു

കൂടുതല്‍ നടിമാര്‍ രംഗത്തുവന്നു

മറ്റു നടിമാര്‍ മിണ്ടാതിരിക്കുന്നതിലുള്ള രോഷവും ശ്രീ പങ്കുവച്ചിരുന്നു. പിന്നീട് ശ്രീക്ക് പിന്തുണയുമായി മികച്ച സ്വഭാവ നടിയായ കെ അപൂര്‍വ രംഗത്തുവന്നു. ഇപ്പോഴിതാ ശ്രീയുടെ സമാനമായ അനുഭവങ്ങള്‍ പങ്കുവച്ച് 15 താരങ്ങള്‍ മാധ്യമങ്ങളെ കണ്ടിരിക്കുന്നു.

ചെറിയ വേഷം കിട്ടാന്‍ പോലും

ചെറിയ വേഷം കിട്ടാന്‍ പോലും

18 മുതല്‍ 40 വരെ പ്രായമുള്ള വനിതാ ആര്‍ട്ടിസ്റ്റുകളാണ് തങ്ങള്‍ക്ക് സിനിമാ മേഖലയില്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. ഏതാനും നിമിഷങ്ങള്‍ മാത്രം സിനിമയില്‍ വേഷമിടുന്നതിന് പോലും ലൈംഗിക ബന്ധത്തിന് വഴങ്ങേണ്ടി വന്നിട്ടുണ്ടെന്ന് നടിമാര്‍ പറയുന്നു.

അമ്മയെന്ന് വിളിച്ചവര്‍ തന്നെ രാത്രി..

അമ്മയെന്ന് വിളിച്ചവര്‍ തന്നെ രാത്രി..

അമ്മ വേഷങ്ങള്‍ കൂടുതല്‍ ചെയ്തിട്ടുള്ള നടിയാണ് സന്ധ്യ നായിഡു. പകല്‍ ഷൂട്ടിങ് സെറ്റുകളില്‍ അമ്മ എന്നാണ് തന്നെ എല്ലാവരും വിളിക്കാറുള്ളത്. എന്നാല്‍ രാത്രി സെക്‌സ് ചെയ്യാന്‍ തന്നെ വിളിപ്പിക്കാറുണ്ടെന്നും സന്ധ്യ നായിഡു തുറന്നുപറഞ്ഞു.

10 വര്‍ഷത്തോളമായി

10 വര്‍ഷത്തോളമായി

പത്ത് വര്‍ഷത്തോളമായി തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്ന വ്യക്തിയാണ് സന്ധ്യ. ഇവര്‍ കൂടുതല്‍ ചെയ്തിട്ടുള്ളത് അമ്മ വേഷങ്ങളാണ്. അമ്മ, ആന്റി എന്നൊക്കെയാണ് പലപ്പോഴും ഇവരെ ലൊക്കേഷനുകളില്‍ വിളിക്കാറുള്ളത്. പക്ഷേ രാത്രി മറിച്ചാണ് കാര്യങ്ങളെന്ന് സന്ധ്യ മനസ് തുറക്കുന്നു.

തൊലിയുരിയുന്ന സംസാരം

തൊലിയുരിയുന്ന സംസാരം

രാത്രിയില്‍ വാട്‌സ് ആപ്പില്‍ ചാറ്റ് ചെയ്യണമെന്ന് പലരും നിര്‍ബന്ധിച്ചിട്ടുണ്ട്. എന്ത് വസ്ത്രമാണ് ധരിക്കാറുള്ളതെന്നു പോലും ചിലര്‍ ചോദിക്കാറുണ്ട്. തൊലിയുരിയുന്ന സംസാരമാണ് പലപ്പോഴും നേരിട്ടിട്ടുള്ളതെന്ന് ഇതെല്ലാം തുറന്നു പറയാനാണ് ഇവിടെ എത്തിയതെന്നും സന്ധ്യ വിശദീകരിച്ചു.

വസ്ത്രം പരസ്യമായി മാറണം

വസ്ത്രം പരസ്യമായി മാറണം

ലൊക്കേഷനുകളില്‍ വസ്ത്രം പരസ്യമായി മാറേണ്ടി വന്നിട്ടുണ്ട്. പുരുഷ താരങ്ങളുടെ കാരവനുകള്‍ ഉപയോഗിക്കാന്‍ പറയുമെങ്കിലും പലപ്പോഴും പുറത്തുവച്ചുതന്നെ വസ്ത്രം മാറേണ്ട അവസ്ഥയാണ്. പുഴുക്കളെ പോലെയാണ് ലൊക്കേഷനുകളില്‍ പരിഗണിക്കുന്നതെന്നു മറ്റൊരു ആര്‍ടിസ്റ്റായ സുനിത റെഡ്ഡി പറയുന്നു.

വസ്ത്രമഴിച്ച് പ്രതിഷേധം

വസ്ത്രമഴിച്ച് പ്രതിഷേധം

ശ്രീ റെഡ്ഡിയുടെ പ്രതിഷേധം വ്യത്യസ്തമായ ഒന്നായിരുന്നു. നിരവധി പ്രതിഷേധങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും വസ്ത്രമുരിഞ്ഞ് പ്രതിഷേധിക്കുന്നത് ആദ്യമായിട്ടാണ്. പ്രത്യേകിച്ച് ഒരു തെന്നിന്ത്യന്‍ താരം. ഹൈദരാബാദില്‍ പൊതുസ്ഥലത്ത് മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് ശ്രീ റെഡ്ഡി വസ്ത്രങ്ങള്‍ അഴിച്ച് പ്രതിഷേധിച്ചത്.

പ്രമുഖര്‍ക്ക് മുമ്പില്‍ ചെയ്തു, പിന്നെയെന്താ

പ്രമുഖര്‍ക്ക് മുമ്പില്‍ ചെയ്തു, പിന്നെയെന്താ

ശ്രീറെഡ്ഡി അന്ന് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളും ഞെട്ടിക്കുന്നതായിരുന്നു. സിനിമയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നു. നിരവധി തവണ സിനിമയിലെ പ്രമുഖര്‍ക്ക് മുമ്പില്‍ വസ്ത്രം അഴിച്ചുനില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇനി പരസ്യമായി വസ്ത്രമഴിക്കാനാണ് തീരുമാനമെന്നും ശ്രീ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

മുംബൈയിലെ നടിമാര്‍

മുംബൈയിലെ നടിമാര്‍

തെലുങ്ക് സിനിമയില്‍ തെലുങ്ക് താരങ്ങള്‍ക്ക് അവസരം നല്‍കുന്നില്ല. മുംബൈ കേന്ദ്രമായുള്ള നടിമാരെ കൊണ്ടുവന്ന് ഇറക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ല. പ്രാദേശിക താരങ്ങള്‍ അവഗണിക്കപ്പെടുകയാണ്. ടോളിവുഡില്‍ തെലുങ്ക് താരങ്ങള്‍ക്ക് അവസരം നല്‍കണം. തന്റെ പ്രതിഷേധം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എത്തിയതെന്നും ശ്രീറെഡ്ഡി വ്യക്തമാക്കുകയുണ്ടായി.

അവസരം ലഭിക്കുന്നില്ല

അവസരം ലഭിക്കുന്നില്ല

സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് മുമ്പില്‍ അവരുടെ ആവശ്യപ്രകാരം വസ്ത്രം അഴിച്ചവളാണ് ഞാന്‍. എന്നാല്‍ തനിക്ക് ഒരു അവസരം പോലും പലരും നല്‍കാന്‍ തയ്യാറായില്ല. പരസ്യമായി തുണിയഴിക്കുകയാണ് ഇനിയുള്ള പ്രതിഷേധമാര്‍ഗമെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും അതാണിപ്പോള്‍ ചെയ്യുന്നതെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി.

നഗ്നചിത്രങ്ങള്‍ അയച്ചുതരാന്‍

നഗ്നചിത്രങ്ങള്‍ അയച്ചുതരാന്‍

നഗ്നചിത്രങ്ങള്‍ അയച്ചുതരാന്‍ നിരവധി നിര്‍മാതാക്കള്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. നഗ്ന വീഡിയോ ആവശ്യപ്പെട്ടവരും നിരവധിയാണ്. എന്നാല്‍ അവരുടെ ചിത്രങ്ങളിലൊന്നും തനിക്ക് വേഷം തന്നില്ലെന്നും ശ്രീ റെഡ്ഡി കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് ഇത്തരം പ്രതിഷേധം സംഘടിപ്പിക്കാന്‍ കാരണമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ശ്രീറെഡ്ഡി.

എന്റെ വീഡിയോ കണ്ടു

എന്റെ വീഡിയോ കണ്ടു

അവര്‍ എന്റെ വീഡിയോ കണ്ട് ആസ്വദിച്ചു. പക്ഷേ എനിക്ക് അവസരം തന്നില്ല. അവസരം ചോദിച്ചെത്തുന്ന എല്ലാ സ്ത്രീകളെയും അവര്‍ ചൂഷണം ചെയ്തു. തനിക്ക് സിനിമാ താര സംഘടനകളുടെ സംഘടനയായ മൂവീ ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷനില്‍ അംഗത്വം നല്‍കിയിട്ടില്ല. അവിടെയും വിവേചനം നടന്നു. ഇതിലുള്ള പ്രതിഷേധം കൂടിയാണിപ്പോള്‍ രേഖപ്പെടുത്തുന്നതതെന്നും ശ്രീ റെഡ്ഡി പറഞ്ഞു.

നൂല്‍ബന്ധമില്ലാതെ നടക്കും

നൂല്‍ബന്ധമില്ലാതെ നടക്കും

താരസംഘടന ഇനിയും അംഗത്വം നല്‍കിയിട്ടില്ലെങ്കില്‍ നൂല്‍ബന്ധം പോലുമില്ലാതെ പരസ്യമായി പ്രതിഷേധിക്കുമെന്ന് ശ്രീ റെഡ്ഡി ഭീഷണി മുഴക്കി. പ്രതിഷേധത്തിന് പിന്തുണയുമായി സിനിമാ മേഖലയിലെ എല്ലാവരും രംഗത്തുവരണം. സിനിമാ മേഖലയില്‍ സ്ത്രീകള്‍ വിവേചനം നേരിടുകയും ലൈംഗിക ചൂഷണത്തിന് വിധേയരാകുകയും ചെയ്യുന്നുണ്ടെന്നും ശ്രീ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

പ്രമുഖര്‍ക്കെതിരെ ആരോപണം

പ്രമുഖര്‍ക്കെതിരെ ആരോപണം

നിര്‍മാതാവ് ശേഖര്‍ കമ്മുല തന്നെ നേരത്തെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് ശ്രീ റെഡ്ഡി ആരോപിച്ചിരുന്നു. അവസരം തരാമെന്ന് പറഞ്ഞാണ് ചൂഷണം ചെയ്തതെന്നും അവര്‍ പറഞ്ഞു. ശ്രീരാം ചന്ദ്രക്കെതിരെയും നടി ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇതിന് പുറമെയാണ് 15 ആര്‍ട്ടിസ്റ്റുകള്‍ പരസ്യമായി അനുഭവങ്ങള്‍ പങ്കുവച്ചത്.

ജനാധിപത്യാവകാശലംഘനം, നീചമായ രാഷ്ട്രീയപകപോക്കല്‍... ദീപക്കിനൊപ്പം തോമസ് ഐസക്ക്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
They call me Amma at the shooting spot, demand sex at night: Actress Sandhya

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്