Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിനും ബബ്ബാറിനും ചുട്ട മറുപടിയുമായി മോദി; അമ്മയെ പഴിക്കുന്നതെന്തിന്? ഇതാ മറുപടി...

ഛത്തർപൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്റെ ഒരു റാലിയിൽ വെച്ച് രൂപയുടെ വിലയും മോദിയുടെ അമ്മയുടെ പ്രായവും തുല്യപ്പെടുത്തികൊണ്ട് ബബ്ബാർ സംസാരിച്ചിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹം വിവാദപരാമര്‍ശം നടത്തിയത്. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം പ്രധാനമന്ത്രിയുടെ മാതാവിന്റെ പ്രായത്തിനടുത്തേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നായിരുന്നു ബബ്ബാറിന്റെ പരാമര്‍ശം.

ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വരികയായിരുന്നു. മധ്യപ്രദേശിലെ ഛത്തർപൂരിലെ ഒരു റാലിയിൽ സംസാരിക്കവെയാണ് കോൺഗ്രസിനും നേതാക്കൾക്കുമെതിരെ മോദി രംഗത്തെത്തിയത്.കോൺഗ്രസ് പാർട്ടിക്ക് തന്നെ നേരിടാൻ കഴിയാത്തത് കൊണ്ട് തന്റെ അമ്മയെ ഇലക്ഷൻ പ്രചാരണത്തിന് ഇടയിലേക്ക് വലിച്ചിട്ട് പരിഹസിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. 'ശിവരാജ് സിംഗിനെ കുറ്റം പറയുന്നതിന് മുൻപ് നിങ്ങളുടെ അമ്മാവന്മാരായ കൊട്രോച്ചിയെയും ആൻഡേഴ്സണെയും മറക്കരുത്.' എന്നും മോദി പറഞ്ഞു.

Narendra Modi

ആയിരങ്ങളുടെ മരണത്തിനു കാരണക്കാരനായ ആൻഡേഴ്സൺ നിങ്ങൾ രഹസ്യമായി ഇന്ത്യ വിടാൻ അനുവദിച്ചു എന്ന് പറഞ്ഞ് ബൊഫോഴ്‌സ് ഇടനിലക്കാരൻ ഒട്ടാവിയോ കൊട്രോച്ചിയെയും ഭോപ്പാൽ ദുരന്തത്തിന് കാരണക്കാരനായ വാറൻ ആൻഡേഴ്സണെയും ഓർമ്മിപ്പിച്ചുകൊണ്ട് മോദി കോൺഗ്രസിനെ പരിഹസിച്ചു. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു മോദി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+