കോണ്ടം കണ്ടെത്തിയവര്‍ക്ക് കാണാതായ ആളെ കണ്ടെത്താന്‍ പ്രയാസമോ'; കേന്ദ്രത്തെ പരിഹസിച്ച് കനയ്യകുമാര്‍
ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബിനെ കാണാതായ സംഭവത്തിലാണ് കനയ്യകുമാര്‍ മോദി സര്‍ക്കാരിനെതിരെ തുറന്നടിച്ചത്.
ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാണാതായ നജീബിനെ കണ്ടെത്തെണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് കനയ്യകുമാര്‍.നജീബീനെ കാണാതായ വിഷയത്തിലാണ് മോദി സര്‍ക്കാരിനെതിരെ കനയ്യകുമാറിന്റെ പരിഹാസം.3000 കോണ്ടം കണ്ടെത്തിയവര്‍ നജീബീനെ കണ്ടെത്താന്‍ ആ സാമര്‍ത്ഥ്യം ഉപയോഗിക്കാത്തത് എന്തുകൊണ്ടെന്നാണ് കനയ്യകുമാര്‍ ചോദിച്ചത്.
രാജ്യദ്രോഹകുറ്റം ആരോപിക്കപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിഞ്ഞ നാളുകളില്‍ രചിച്ച തന്റെ 'ബീഹാര്‍ ടു തീഹാര്‍' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയാണ് ജെ എന്‍ യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ തുറന്നടിച്ചത്.

എവിടെപ്പോയി നജീബ്?
ഒക്ടോബര്‍ 15നാണ് ജെ എന്‍ യു ഹോസ്റ്റലില്‍ നിന്ന് ആദ്യവര്‍ഷ എം എസ് സി വിദ്യാര്‍ത്ഥി നജീബിനെ കാണാതാകുന്നത്. തലേദിവസം രാത്രി എ ബി വി പി പ്രവര്‍ത്തകര്‍ നജീബിനെ ഹോസ്റ്റല്‍ മുറിയില്‍ ആക്രമിച്ചിരുന്നു.

തെരുവിലിറങ്ങി വിദ്യാര്‍ത്ഥികള്‍
നജീബിനെ കാണാതായത് മുതല്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങളാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യാഗേറ്റില്‍ ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് അതിക്രമവും ഉണ്ടായി.

ബി ജെ പി നേതാവ് അഹുജ
ഫെബ്രുവരിയിലാണ് ബി ജെ പി എം എല്‍ എ ഗ്യാന്‍ദേവ് അഹുജ ജെ എന്‍ യു ക്യാംപസില്‍ നിന്ന് ദിവസേന 3000 കോണ്ടവും 3000 മദ്യക്കുപ്പികളും 10000 സിഗരറ്റ് കുറ്റികളും കണ്ടെത്തിയതെന്ന് പറഞ്ഞത്. ജെ എന്‍ യുവിന്റെ ഈ മഹത്വം എല്ലാവര്‍ക്കും അറിയാം എന്നും അഹൂജ അഭിപ്രായപ്പെട്ടിരുന്നു.

ബീഹാര്‍ ടൂ തീഹാര്‍
രാജ്യദ്രോഹ കുറ്റമാരോപിച്ചാണ് എ ഐ എസ് എഫ് നേതാവ് കനയ്യകുമാറിനെ മോദി സര്‍ക്കാര്‍ ജയിലിലടച്ചത്. തീഹാറിലെ തന്റെ അനുഭവങ്ങളാണ് ബീഹാര്‍ ടൂ തീഹാര്‍ എന്ന പുസ്തകത്തിലൂടെ കനയ്യകുമാര്‍ പറയുന്നത്.












Click it and Unblock the Notifications