കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് സൈന്യത്തില്‍ നിന്ന് നേരിട്ടത് മൃഗീയ പീഡനം; വെളിപ്പെടുത്തി ഇന്ത്യക്കാരനായ ക്യാപ്റ്റന്‍

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് സൈന്യം മൃഗീയമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി ഇറാനിയന്‍ കപ്പലിലെ ഇന്ത്യക്കാരനായ ക്യാപ്റ്റന്‍. നിരായുധരായ കപ്പലിലെ ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്ത് ബ്രിട്ടീഷ് സൈന്യം പീഡിപ്പിക്കുകയായിരുന്നുവെന്നും പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥന്‍ ബിബിസിയോട് പറഞ്ഞു.

 iranship-

<strong>50 കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്കെന്ന്!! വെളിപ്പെടുത്തലില്‍ ഞെട്ടി നേതൃത്വം</strong>50 കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്കെന്ന്!! വെളിപ്പെടുത്തലില്‍ ഞെട്ടി നേതൃത്വം

യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഇറാന്‍റെ കപ്പല്‍ ഗ്രേസ് 1 റോയല്‍ മറൈന്‍സിന്‍റെ സഹായത്തോടെ ജിബ്രാള്‍ട്ടറില്‍ ജുലൈ നാലിന് ബ്രിട്ടണ്‍ പിടിച്ചെടുത്തത്. ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്ത് ഇറാനും തിരിച്ചടിക്കുകയായിരുന്നു. രണ്ട് കപ്പലുകളിലേയും മലയാളികള്‍ അടക്കമുള്ള ജീവനക്കാര്‍ കപ്പലില്‍ തന്നെ തടവിലാണ്.

ഇറാനിയന്‍ കപ്പലില്‍ ഉണ്ടായിരുന്ന മാസറ്ററും ചീഫ് ഉദ്യോഗസ്ഥനേയും ബ്രിട്ടീഷ് സൈന്യം തടവിലെടുത്തിരുന്നു. ഇരുവരും ഇന്ത്യക്കാരാണ്. അതേസമയം ഇരുവര്‍ക്കും ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. തടവില്‍ കഴിയവെ ബ്രിട്ടീഷ് സൈന്യത്തിന്‍റെ പെരുമാറ്റം മൃഗീയമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ ആയുധധാരികളായ സൈന്യം തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് കപ്പല്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്.

28 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ബ്രിീട്ടിഷ് സൈന്യത്തിന്‍റെ പെട്ടെന്നുള്ള നീക്കത്തിന്‍റെ ആഘാതത്തിലായിരുന്നു ഉദ്യോഗസ്ഥറെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ക്യാപ്റ്റന്‍റെ വെളിപ്പെടുത്തല്‍ തള്ളി ബ്രീട്ടീഷ് സൈന്യം രംഗത്തെത്തി. വളരെ കുറഞ്ഞ സൈന്യമാണ് കപ്പല്‍ പിടിച്ചെടുക്കാന്‍ എത്തിയതെന്നും ഉദ്യോഗസ്ഥര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും വരുത്തിയിട്ടില്ലെന്നും ജിബ്രാള്‍ട്ടര്‍ റോയല്‍ പോലീസ് വ്യക്തമാക്കി.

<strong>കോണ്‍ഗ്രസിന് പുതിയ അമരക്കാരന്‍; രാഹുല്‍ ഇടപെട്ടു, ഇടക്കാല പ്രസിഡന്റ് ഈ ആഴ്ച ചുമതലയേല്‍ക്കും</strong>കോണ്‍ഗ്രസിന് പുതിയ അമരക്കാരന്‍; രാഹുല്‍ ഇടപെട്ടു, ഇടക്കാല പ്രസിഡന്റ് ഈ ആഴ്ച ചുമതലയേല്‍ക്കും

അതിനിടെ ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണ കപ്പലിൽ കുടുങ്ങിയ 18 ഇന്ത്യക്കാർ ഉൾപ്പെടെ 23 ജീവനക്കാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കപ്പൽ കമ്പനി വ്യക്തമാക്കി. ഇവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കാൻ നടപടി വേണമെന്നും സ്വീഡിഷ് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ജിബ്രാൾട്ടറിൽ തടഞ്ഞുവെച്ച എണ്ണ കപ്പൽ വിട്ടുതരാതെ പ്രശ്നപരിഹാരം സാധ്യമല്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് ഇറാന്‍.

<strong>'ബട്ട് ദ നാഷൻ വാണ്ട്സ് ടു നോ'.. അർണബ് ഗോസ്വാമിയെ ഭിത്തിയിലൊട്ടിച്ച് അപർണ സെൻ!</strong>'ബട്ട് ദ നാഷൻ വാണ്ട്സ് ടു നോ'.. അർണബ് ഗോസ്വാമിയെ ഭിത്തിയിലൊട്ടിച്ച് അപർണ സെൻ!

English summary
They treated us brutally says Indian captains in Iranian ship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X